'കുഞ്ഞുങ്ങളുടെ നിലവിളി നിയന്ത്രിക്കാനായില്ല'; ജോലിയില്‍ കയറി 10 മിനിറ്റിനുള്ളില്‍ ഡെകെയറില്‍ നിന്നും ഇറങ്ങിയോടിയ യുവതി
- Published by:Nandu Krishnan
- news18-malayalam
Last Updated:
നേരത്തെ കുഞ്ഞുങ്ങളെ നോക്കുന്ന ജോലി ചെയ്തിട്ടില്ലെന്നും അവരുടെ കരച്ചില്‍ നിയന്ത്രിക്കാനായില്ലെന്നും യുവതി
ജീവിക്കാനായി ഒരു ജോലിയ്ക്കായി നെട്ടോട്ടമോടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ കഷ്ടപ്പെട്ട് കിട്ടിയ വലിച്ചെറിഞ്ഞ ഒരു യുവതിയുടെ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജോലിയില്‍ പ്രവേശിച്ച് 10 മിനിറ്റിനുള്ളില്‍ തന്നെ ആ ജോലി ഉപേക്ഷിക്കേണ്ടിവന്നുവെന്നാണ് ഇവര്‍ പറയുന്നത്.
32കാരിയായ സോഫി വാര്‍ഡ് ആണ് കാത്തിരുന്ന് കിട്ടിയ തന്റെ ജോലി ഉപേക്ഷിച്ചത്. ഒരു ഡെകെയറിലാണ് സോഫിയ്ക്ക് ജോലി ലഭിച്ചത്. എന്നാല്‍ നിലവിളിക്കുന്ന കുഞ്ഞുങ്ങളെ കണ്ടതോടെ സോഫി ആകെ ആശങ്കയിലായി. ജോലി തുടങ്ങി പത്ത് മിനിറ്റിനുള്ളില്‍ തന്നെ സോഫി ഡെകെയറില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു.
'' ഞാന്‍ നേരത്തെ കുഞ്ഞുങ്ങളെ നോക്കുന്ന ജോലി ചെയ്തിട്ടില്ല. ഡെകെയറിലെ ഒരു റൂമില്‍ പത്ത് കുഞ്ഞുങ്ങളെയാണ് ആദ്യ ദിവസം നോക്കേണ്ടിവന്നത്. കുഞ്ഞുങ്ങള്‍ നിലവിളിക്കുകയായിരുന്നു. അവരുടെ കരച്ചില്‍ നിയന്ത്രിക്കാന്‍ എന്നെക്കൊണ്ട് കഴിഞ്ഞില്ല,'' സോഫി വാര്‍ഡ് പറഞ്ഞു. ചോറ്റുപാത്രം പോലും എടുക്കാതെയാണ് താന്‍ അവിടെ നിന്നും ഇറങ്ങിയോടിയതെന്ന് സോഫി പറഞ്ഞു.
advertisement
യുകെ സ്വദേശിയാണ് സോഫി വാര്‍ഡ്. ഓസ്‌ട്രേലിയയില്‍ എത്തിയശേഷം ഒരു ജോലി തേടി അലയുകയായിരുന്നു ഇവര്‍. ഈയനുഭവങ്ങളെല്ലാം സോഫി വ്യക്തമാക്കി.
നിരവധിപേരാണ് യുവതിയുടെ തീരുമാനത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയത്. എന്താണ് ആ പത്ത് മിനിറ്റിനുള്ളില്‍ സംഭവിച്ചതെന്ന് പലരും ചോദിച്ചു. കുഞ്ഞുങ്ങളെ പരിപാലിക്കല്‍ ദുര്‍ബലഹൃദയര്‍ക്ക് പറ്റിയ പണിയല്ലെന്ന് ചിലര്‍ കമന്റ് ചെയ്തു.
ജോലികള്‍ തേടി നിരവധി ഓഫീസുകളില്‍ താന്‍ കയറിയിറങ്ങിയെന്നും സോഫി പറഞ്ഞു. സൂപ്പര്‍ മാര്‍ക്കറ്റുകളിലും റീടെയ്ല്‍ ഷോപ്പുകളിലും ജോലിയ്ക്കായി താന്‍ കയറിയിറങ്ങി. എന്നാല്‍ അനുകൂലമായ മറുപടി ഒരിടത്തുനിന്നും ലഭിച്ചില്ലെന്നും സോഫി പറഞ്ഞു.
advertisement
അങ്ങനെയാണ് കുഞ്ഞുങ്ങളെ നോക്കുന്ന ജോലിയിലേക്ക് തിരിയാന്‍ താന്‍ തീരുമാനിച്ചതെന്നും സോഫി പറഞ്ഞു. എന്നാല്‍ കുഞ്ഞുങ്ങളെ പരിപാലിക്കാന്‍ തനിക്ക് കഴിയില്ലെന്ന് ആദ്യ ദിവസത്തെ അനുഭവത്തിലൂടെ മനസിലായെന്നും സോഫി പറഞ്ഞു. ഓസ്‌ട്രേലിയയില്‍ ഒരു ജോലി ലഭിക്കാനും ബുദ്ധിമുട്ടാണെന്ന് സോഫി പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
February 13, 2025 3:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'കുഞ്ഞുങ്ങളുടെ നിലവിളി നിയന്ത്രിക്കാനായില്ല'; ജോലിയില്‍ കയറി 10 മിനിറ്റിനുള്ളില്‍ ഡെകെയറില്‍ നിന്നും ഇറങ്ങിയോടിയ യുവതി


