കുളിച്ചാല്‍ തലയില്‍ നിന്ന് ചോരയൊലിക്കും; അപൂര്‍വ രോഗാനുഭവം പങ്കുവെച്ച് യുവതി
- Published by:Vishnupriya S
- news18-malayalam
Last Updated:
ടെസ്സ ഹന്‍സീന്‍ സ്മിത്ത് എന്ന 25കാരിയ്ക്കാണ് ഈ അപൂര്‍വ രോഗം ബാധിച്ചിരിക്കുന്നത്
വെള്ളം അലര്‍ജിയാണെന്നും കുളിക്കാന്‍ മടിയാണെന്നും ചിലര്‍ പറയുന്നത് നാം കേട്ടിട്ടുണ്ട്. തമാശയ്ക്ക് പറയുന്ന ഈ കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചാല്‍ എങ്ങനെയുണ്ടാകും? അത്തരമൊരു അലര്‍ജി രോഗവുമായി ജീവിക്കുന്ന കാലിഫോണിയ സ്വദേശിയായഒരു യുവതിയെക്കുറിച്ചാണ് ഇനി പറയുന്നത്. ടെസ്സ ഹന്‍സീന്‍ സ്മിത്ത് എന്ന 25കാരിയ്ക്കാണ് ഈ അപൂര്‍വ രോഗം ബാധിച്ചിരിക്കുന്നത്. വെള്ളത്തോടുള്ള അലര്‍ജിയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. അക്വാജനിക് അര്‍ട്ടികാരിയ എന്നാണ് ഈ രോഗത്തിന്റെ പേര്. ടെസ്സയ്ക്ക്എട്ട് വയസ്സുള്ളപ്പോഴാണ്ഈ രോഗം ബാധിച്ചത്. കുട്ടിക്കാലത്ത് വെള്ളത്തില്‍ കളിക്കുന്നത് ടെസ്സയുടെ ശീലമായിരുന്നു. എന്നാല്‍ പതിയെ പതിയെ വെള്ളം ശരീരത്തില്‍ തൊടുമ്പോള്‍ തന്നെ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ടെസ്സയെ ബാധിക്കാന്‍ തുടങ്ങി. ഇതായിരുന്നു തുടക്കം.
വെള്ളം ശരീരത്തില്‍ തൊട്ടാല്‍ ഉടന്‍ ചൊറി, ചുമന്ന നിറത്തിലുള്ള തിണര്‍പ്പുകള്‍, എന്നിവ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.” കുളികഴിഞ്ഞ് വരുമ്പോള്‍ എന്റെ ചര്‍മ്മത്തില്‍ തിണര്‍പ്പുകളും മുറിവുകളും ഉണ്ടാകാന്‍ തുടങ്ങി. തലയോട്ടിയില്‍ നിന്ന് ചോരയൊലിക്കുമായിരുന്നു. അന്നൊക്കെ ഷാംപുവിന്റെ കുഴപ്പമാണെന്ന് കരുതി അവ ഉപേക്ഷിച്ചു. പതിയെ സോപ്പും കണ്ടീഷണറും ഉപേക്ഷിച്ചു,” ടെസ്സ പറഞ്ഞു. വെള്ളം കുടിക്കുമ്പോള്‍ വരെ ഈ ബുദ്ധിമുട്ട് ടെസ്സയ്ക്കുണ്ടായി. തൊണ്ടയ്ക്കുള്ളില്‍ വല്ലാത്ത അസ്വസ്ഥതും അനുഭവപ്പെടാറുണ്ട്. ഇപ്പോള്‍ അവര്‍ വെള്ളത്തിന് പകരം കുടിക്കുന്നത് പാലാണ്. നിരവധി പരിശോധനകള്‍ക്കൊടുവിലാണ് ടെസ്സയുടെ രോഗമെന്തെന്ന് കണ്ടെത്തിയത്.
advertisement
ടെസ്സയുടെ അമ്മയായ ഡോ. കാരന്‍ ഹന്‍സന്‍ സ്മിത്താണ് രോഗം കണ്ടെത്തിയത്. ” വളരെ വേദനാജനകമാണിത്. എന്റെ മകള്‍ക്ക് ഇപ്പോള്‍ 25 വയസ്സായി. അവള്‍ ആഗ്രഹിക്കുന്ന ഒരു ജീവിതം അല്ല ഇത്,” എന്ന് കാരന്‍ പറയുന്നു. അതേസമയം പലര്‍ക്കും തന്റെ രോഗാവസ്ഥ വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ലെന്ന് ടെസ്സ പറഞ്ഞു. ഇതിന്റെ പേരില്‍ കോളേജില്‍ പഠിക്കുന്ന സമയത്തുണ്ടായ ദുരനുഭവവും അവള്‍ വെളിപ്പെടുത്തി. തന്റെ രോഗം യാഥാര്‍ത്ഥ്യമാണോ എന്ന് പരിശോധിക്കാനായി കോളേജിലെ വിദ്യാര്‍ത്ഥികള്‍ തന്റെ ശരീരത്തിലേക്ക് വെള്ളം ഒഴിച്ചിട്ടുണ്ടെന്നും ഐസ് ക്യൂബുകള്‍ വാരിയെറിഞ്ഞിട്ടുണ്ടെന്നും ടെസ്സ പറഞ്ഞു.
advertisement
ഇതിനെല്ലാം നടുവിലും തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ടെസ്സ ശ്രമിച്ചു. വിദ്യാര്‍ത്ഥിയായിരുന്ന സമയത്ത് രണ്ട് ജോലികളാണ് ടെസ്സ ചെയ്ത് കൊണ്ടിരുന്നത്. അതിലും ശോഭിക്കാന്‍ ടെസ്സയ്ക്കായി. വേനല്‍ക്കാലത്ത് പലരും ബീച്ചിലേക്കും മറ്റും പോകുമ്പോള്‍ തനിക്ക് അതിന് കഴിയുന്നില്ലല്ലോ എന്ന സങ്കടം മാത്രമേയുള്ളുവെന്നും ടെസ്സ പറഞ്ഞു. അത് തനിക്ക് വല്ലാത്ത ഒറ്റപ്പെടുത്തലാണ് സമ്മാനിക്കുന്നതെന്നും ടെസ്സ പറയുന്നു. എന്നും രാവിലെ അധികം വിയര്‍ക്കാതെ നടക്കാൻ ടെസ്സ ശ്രമിക്കാറുണ്ട്. വീടിനുള്ളില്‍ ഇരുന്ന് കരകൗശലപണികള്‍ ചെയ്യുക, പുസ്തകം വായിക്കുക എന്നിവയാണ് ടെസ്സയുടെ ഇപ്പോഴത്തെ പ്രധാന ജോലി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 05, 2023 10:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കുളിച്ചാല്‍ തലയില്‍ നിന്ന് ചോരയൊലിക്കും; അപൂര്‍വ രോഗാനുഭവം പങ്കുവെച്ച് യുവതി