advertisement

വയറിൽ അനക്കവും വേദനയും; പരിശോധിച്ചപ്പോൾ വന്‍കുടലിനുള്ളില്‍ 23 ആഴ്ച പ്രായമുള്ള ശിശു!

Last Updated:

മൂന്നുമാസത്തെ ആശുപത്രി വാസത്തിന് ശേഷം യുവതിയും കുഞ്ഞും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
വയറിനുള്ളില്‍ അസാധാരണമായ അനക്കവും വേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ 37-കാരിയായ യുവതിക്ക് ഉണ്ടായത് ഞെട്ടിക്കുന്ന അനുഭവം. യുവതിയുടെ വന്‍കുടലിനുള്ളില്‍ 23 ആഴ്ച പ്രായമുള്ള ഗര്‍ഭസ്ഥശിശു വളരുന്നുണ്ടെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. സ്വാഭാവികമായ രീതിയിൽ രൂപപ്പെട്ട ഭ്രൂണമാണ് ഇതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ് ഈ കേസ് സ്റ്റഡി പ്രസിദ്ധീകരിച്ചത്.
ഗര്‍ഭപാത്രത്തിന് പുറത്തു ഭ്രൂണം വളരുന്ന അവസ്ഥയായ എക്ടോപിക് പ്രഗ്നന്‍സിയാണ് യുവതിയുടേതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വയറിനുള്ളില്‍ ഇത്തരമൊരു ഗര്‍ഭധാരണം നടക്കാനുള്ള സാധ്യത ഒരു ശതമാനം മാത്രമാണ്. എല്ലാ ഗര്‍ഭധാരണങ്ങളിലും എക്ടോപിക് ഗര്‍ഭധാരണം സംഭവിക്കാനുള്ള സാധ്യത രണ്ട് ശതമാനത്തിന് താഴെയാണ്. ഇത് കൂടുതലായി സംഭവിക്കുന്നത് അണ്ഡവാഹിനി കുഴലുകളിലാണ്. അത് കുഞ്ഞിനും അമ്മയ്ക്കും ഒരുപോലെ അപകടകരമാണ്. ആന്തരിക രക്തസ്രാവം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. കുഞ്ഞ് വളര്‍ച്ച പ്രാപിക്കുമ്പോള്‍ അണ്ഡവാഹിനികുഴല്‍ പൊട്ടിപ്പോകാനുള്ള സാധ്യതയും ഏറെയുണ്ട്. കുഞ്ഞ് അതിജീവിക്കാനുള്ള സാധ്യത വളരെ അപൂര്‍വം മാത്രവുമാണ്.
advertisement
ഇത്തരമൊരു ഗര്‍ഭാവസ്ഥയില്‍ യോനിയില്‍ക്കൂടി രക്തസ്രാവം ഉണ്ടായേക്കാം, വയറുവേദന, തലകറക്കം, ക്ഷീണം മുതലായവും അനുഭവപ്പെടും. ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനെതുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 29-ാമത്തെ ആഴ്ചയില്‍ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. തുടര്‍ന്ന് കുഞ്ഞിനെ നവജാത ശിശു പരിചരണ യൂണിറ്റില്‍ പ്രവേശിപ്പിച്ചു.
advertisement
24 ആഴ്ച പ്രായമുള്ള കുഞ്ഞ് പ്രസവിച്ചാല്‍ ജീവിച്ചിരിക്കാനുള്ള സാധ്യത ഏകദേശം 60 മുതല്‍ 70 ശതമാനം മാത്രമാണ്. എന്നാല്‍, 28 ആഴ്ച എത്തുന്നതോടെ ഇത് 80 മുതല്‍ 90 ശതമാനം വരെയാകും. മൂന്നുമാസത്തെ ആശുപത്രി വാസത്തിന് ശേഷം യുവതിയും കുഞ്ഞും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി കേസ് സ്റ്റഡിയില്‍ പറയുന്നു.
ഗര്‍ഭസ്ഥശിശു ഗര്‍ഭപാത്രത്തിന് പുറത്ത് വളരുന്നത് കണ്ടെത്തുന്ന ആദ്യത്തെ സംഭവമല്ല ഇത്. യുവതിയുടെ കരളില്‍ ഗര്‍ഭസ്ഥ ശിശു വളരുന്ന അപൂര്‍വ പ്രതിഭാസം കണ്ടെത്തിയതായി മുമ്പ് ഒരു പീഡിയാട്രീഷ്യന്‍ ടിക് ടോക്കില്‍ പങ്കുവെച്ചിരുന്നു. ഗര്‍ഭസ്ഥശിശുവിനെ വയറിനുള്ളില്‍ കണ്ടെത്തുന്നത് സാധാരണമാണെന്നും എന്നാല്‍, കരളിനുള്ളില്‍ കണ്ടെത്തുന്നത് അസാധാരണമായ കാര്യമാണെന്നും അന്ന് മനിറ്റോബയിലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. മൈക്കിള്‍ നാര്‍വെ പറഞ്ഞിരുന്നു. തന്റെ ആദ്യത്തെ അനുഭവമാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വയറിൽ അനക്കവും വേദനയും; പരിശോധിച്ചപ്പോൾ വന്‍കുടലിനുള്ളില്‍ 23 ആഴ്ച പ്രായമുള്ള ശിശു!
Next Article
advertisement
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
  • 20 കോടി രൂപയുടെ ക്രിസ്മസ് ബംപർ ലോട്ടറി തർക്കത്തിൽ ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകും

  • ലോട്ടറി ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക ഉടമയുടെ ഉത്തരവാദിത്വമാണെന്ന് ലോട്ടറി വകുപ്പ്

  • ഹൈക്കോടതിയുടെ അന്തിമ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ

View All
advertisement