ഹോളി റീലിനായി മെട്രോ ട്രെയിനിനുള്ളില്‍ യുവതികളുടെ ഇന്‍റിമേറ്റ് രംഗങ്ങള്‍; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം
- Published by:Arun krishna
- news18-malayalam
Last Updated:
പൊതുസ്ഥലത്തുള്ള ഇത്തരം പ്രവര്‍ത്തികള്‍ അനുവദിക്കരുതെന്നും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി
ഡല്‍ഹി മെട്രോ ട്രെയിനുള്ളിലെ യുവതികളുടെ റീല്‍സ് ചിത്രീകരണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം. സാരിയും ചുരിദാറും ധരിച്ചെത്തിയ രണ്ട് യുവതികള്‍ ട്രെയിനിന്‍റെ തറയില്‍ ഇരുന്ന് പരസ്പരം നിറങ്ങള്‍ വാരിപൂശുന്നതും കവിളുകള്‍ പരസ്പരം ഉരുമ്മുന്നതും ആലിംഗനം ചെയ്യുന്നതുമടക്കമുള്ള ഇന്‍റിമേറ്റ് രംഗങ്ങളാണ് ഇവര്‍ ഇവിടെ ചിത്രീകരിച്ചത്.
'അംഗ് ലഗാ ദേരെ' എന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തിലുള്ള വീഡിയോ വൈറലായതോടെ പൊതുസ്ഥലത്തുള്ള ഇത്തരം പ്രവര്‍ത്തികള്‍ അനുവദിക്കരുതെന്നും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി. സഹയാത്രികർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും വിധമാണ് യുവതികളുടെ ചേഷ്ടകളെന്ന് പലരും അഭിപ്രായപ്പെട്ടു. മുന്‍പും സമാനമായ പല സംഭവങ്ങളും ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ നടന്നിട്ടുണ്ട്.
We need a law against this asap pic.twitter.com/3qH1aom1Ml
— Madhur Singh (@ThePlacardGuy) March 23, 2024
advertisement
സംഭവം വിവാദമായതോടെ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ പ്രതികരണവുമായി രംഗത്തെത്തി. രണ്ട് സ്ത്രീകൾ കോച്ചിനുള്ളിൽ ഇരുന്ന് പരസ്പരം കവിളിൽ ഹോളി നിറം പുരട്ടുന്നതും പശ്ചാത്തലത്തിൽ ഹിന്ദി സിനിമാ ഗാനം പ്ലേ ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ടെന്നും ഇത് തങ്ങളുടെ നയങ്ങളുടെ ലംഘനമാണെന്നും ഡിഎംആര്‍സി പ്രതികരിച്ചു. ഡിഎംആർസിയുടെ പരിസരത്ത് ഇത്തരം റീലുകൾ നിർമ്മിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
"പ്രഥമദൃഷ്ടിയിൽ, മെട്രോയ്ക്കുള്ളിൽ ഈ വീഡിയോ ചിത്രീകരിച്ചതിൻ്റെ ആധികാരികത സംശയാസ്പദമാണ് , കാരണം ഈ ഉള്ളടക്കം സൃഷ്ടിക്കാൻ ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കാം," സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയെക്കുറിച്ചുള്ള ഡിഎംആര്‍സി പ്രസ്താവനയിൽ പറഞ്ഞു.
advertisement
"എണ്ണമറ്റ കാമ്പെയിനുകൾ വഴിയും യാത്രക്കാരുടെ ബോധവൽക്കരണ ഡ്രൈവുകൾ വഴിയും, സഹയാത്രികർക്ക് അസൗകര്യം ഉണ്ടാക്കുന്ന ഏതെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് അഭ്യർത്ഥിച്ച് യാത്രക്കാർക്കിടയിൽ അവബോധം വളർത്താൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്, ഇത്തരം ഷൂട്ടുകൾ നടത്തുന്നത് കണ്ടാൽ ഉടൻ ഞങ്ങളെ അറിയിക്കാൻ ഞങ്ങൾ സഹയാത്രക്കാരോട് അഭ്യർത്ഥിക്കുന്നു"-ഡിഎംആർസി പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi,Delhi,Delhi
First Published :
March 24, 2024 9:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഹോളി റീലിനായി മെട്രോ ട്രെയിനിനുള്ളില്‍ യുവതികളുടെ ഇന്‍റിമേറ്റ് രംഗങ്ങള്‍; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം