കഴുത്തിൽ 77 വർഷം വെടിയുണ്ട; കണ്ടെത്തിയത് രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത സൈനികന്റെ ശരീരത്തുനിന്ന്

Last Updated:

പരിശോധനയിൽ വെടിയുണ്ട കണ്ടെത്തിയത് വലിയ ഞെട്ടലുണ്ടാക്കിയെന്ന് മുൻ സൈനികന്‍റെ ബന്ധു പറഞ്ഞു

രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ചൈനീസ് പട്ടാളക്കാരൻെറ കഴുത്തിൽ വർഷങ്ങൾ പഴക്കമുള്ള വെടിയുണ്ട. എട്ട് ദശാബ്ദത്തിലധികമായി ഈ വെടിയുണ്ടയും കഴുത്തിൽ വെച്ചാണ് ഇദ്ദേഹം ജീവിച്ചിരുന്നത്. എന്നാൽ ഇത് ആർക്കും അറിയുമായിരുന്നില്ലെന്ന് മാത്രം. 95കാരനായ സാവോ ഹീയുടെ കഴുത്തിൽ നിന്നാണ് വെടിയുണ്ട കണ്ടെത്തിയതെന്ന് ഡെയ‍്‍ലി സ്റ്റാർ യു.കെയുടെ റിപ്പോർട്ടിൽ പറയുന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുക്കവേയാണ് ഉണ്ട കഴുത്തിൽ തുളഞ്ഞുകയറിയത്. യുദ്ധം കഴിഞ്ഞ സമയത്ത് സ്വന്തം കഴുത്തിൽ വെടിയുണ്ട ഉള്ള കാര്യം സാവോയ്ക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല.
ചൈനയിലെ ഷാൻദോങിൽ ഒരു മെഡിക്കൽ ചെക്കപ്പിൻെറ ഭാഗമായി കഴുത്തിന്റെ എക്സ്-റേ എടുത്തപ്പോഴാണ് വെടിയുണ്ടയുടെ സാന്നിധ്യം മെഡിക്കൽ സംഘം കണ്ടെത്തിയത്. സാവോയുടെ ബന്ധുക്കൾക്കും കുടുംബക്കാർക്കുമൊന്നും ഇത് പെട്ടെന്ന് വിശ്വസിക്കാൻ സാധിച്ചില്ല. പരിശോധനയിൽ വെടിയുണ്ട കണ്ടെത്തിയത് വലിയ ഞെട്ടലുണ്ടാക്കിയെന്ന് അദ്ദേഹത്തിൻെറ മരുമകൻ വാങ് പറഞ്ഞു.
യുദ്ധസമയത്ത് സാവോയ്ക്ക് പല തവണ വെടിയേറ്റിട്ടുണ്ട്. എന്നാൽ വെടിയുണ്ടയുമായാണ് അദ്ദേഹം ജീവിക്കുന്നതെന്ന് ആർക്കും അറിയില്ലായിരുന്നു. സാവോ തന്നെ ഈ വെടിയുണ്ടയുടെ കാര്യം ഓർക്കുന്നുണ്ടെന്ന് തോന്നുന്നില്ലെന്ന് വാങ് പറഞ്ഞു. വെടിയുണ്ടക്ക് പുറമേ യുദ്ധത്തിൽ പരിക്കേറ്റതിൻെറ പല അവശിഷ്ടങ്ങളും ഇപ്പോഴും സാവോയുടെ ശരീരത്തിലുണ്ട്. യുദ്ധത്തിനിടയിൽ പരിക്കേറ്റ ഒരാളെ രക്ഷിക്കുന്നതിനിടയിൽ തനിക്ക് വെടിയേറ്റിരുന്നുവെന്ന് വാങ് പറഞ്ഞു. പരിക്കേറ്റയാളെയും കൊണ്ട് പുഴ മുറിച്ച് കടക്കുമ്പോഴാണ് വെടിയേറ്റിരുന്നത്.
advertisement
“ശരീരമാസകലം പരിക്കേറ്റ ഒരാളെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം. യുദ്ധം നടക്കുന്നതിനിടയിൽ തന്നെ പരിക്കേറ്റ സൈനികനെയും കൊണ്ട് പുഴ കടക്കാൻ അദ്ദേഹം ശ്രമിച്ചു. അന്ന് പരിക്കേറ്റതിൻെറ പലവിധ ബുദ്ധിമുട്ടുകളും അദ്ദേഹത്തിൻെറ ശരീരത്തിൽ ഇപ്പോഴുമുണ്ട്,” വാങ് പറഞ്ഞു. ശരീരത്തിൽ ഇത്രയും വർഷം വെടിയുണ്ട ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കിയ ഡോക്ടർമാർക്കും പെട്ടെന്ന് വിശ്വസിക്കാൻ സാധിച്ചിട്ടില്ല. 77 വർഷത്തോളം വെടിയുണ്ട ഒരാളുടെ ശരീരത്തിൽ കിടക്കുകയും, അത് മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായില്ലെന്നതും ഡോക്ടർമാരെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.
സാവോയുടെ ശരീരത്തിൽ നിന്ന് വെടിയുണ്ട പുറത്തെടുക്കേണ്ടതില്ലെന്നാണ് ഡോക്ടർമാരുടെ തീരുമാനം. ശരീരത്തിന് മറ്റ് ബുദ്ധിമുട്ടുകളൊന്നും ഉണ്ടാക്കാത്തതിനാൽ ഇനി വെടിയുണ്ട പുറത്തെടുക്കേണ്ട സാഹചര്യമില്ലെന്ന് അവർ വ്യക്തമാക്കി. മാത്രമല്ല, സാവോയുടെ പ്രായം കണക്കിലെടുത്ത് ഇനിയൊരു ശസ്ത്രക്രിയ നടത്തിയാൽ അത് കൂടുതൽ അപകടകരമാവാനും സാധ്യതയുണ്ട്. ഡോക്ടർമാരുടെ അഭിപ്രായത്തോട് സാവോയും യോജിച്ചു. "ഇത്രയും കാലം പൂർണ ആരോഗ്യത്തോടെയാണ് ഞാൻ ജീവിച്ചത്. അതിനാൽ ഇപ്പോഴിനി വലിയ മാറ്റങ്ങളുടെയൊന്നും ആവശ്യമില്ല,” അദ്ദേഹം പറഞ്ഞു.
advertisement
കൌമാര കാലത്ത് തന്നെ സാവോ ചൈനീസ് സേനയിൽ ചേർന്ന് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. രണ്ട് യുദ്ധങ്ങളിൽ അദ്ദേഹം സജീവമായി പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. 1950 കളിൽ നടന്ന കൊറിയൻ യുദ്ധമാണ് ഒന്നാമത്തേത്. ഉത്തര കൊറിയയുടെ ഭാഗത്ത് നിന്നാണ് അദ്ദേഹം പോരാടിയത്. പിന്നീട് അമേരിക്കക്കെതിരെയും ദക്ഷിണ കൊറിയക്കെതിരെയും നടന്ന പോരാട്ടത്തിലും അദ്ദേഹം പങ്കാളിയായിരുന്നു. യുദ്ധത്തിലെ മുറിവുകൾ അദ്ദേഹത്തെ കാര്യമായൊന്നും ബാധിച്ചിട്ടില്ലെന്നത് അത്ഭുതകരമാണ്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കഴുത്തിൽ 77 വർഷം വെടിയുണ്ട; കണ്ടെത്തിയത് രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത സൈനികന്റെ ശരീരത്തുനിന്ന്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement