'നിങ്ങളുടെ ക്ഷേമം പ്രധാനമാണ്'; ജോലി കഴിഞ്ഞ് കൃത്യസമയത്ത് ഓഫീസില്‍ നിന്നിറങ്ങണം: വൈറലായി സംരഭകന്റെ പോസ്റ്റ്
- Published by:ASHLI
- news18-malayalam
Last Updated:
ജോലി എപ്പോഴും അവിടെ ഉണ്ടായിരിക്കുമെന്നും എന്നാല്‍ ജോലിക്കായി ആരോഗ്യം, കുടുംബം, വ്യക്തിപരമായ സന്തോഷം എന്നിവ ഒരിക്കലും മാറ്റിവയ്ക്കരുതെന്നും ഡാന്‍ മുറെ വിശദീകരിക്കുന്നുണ്ട്
ജോലി-ജീവിത സന്തുലിതാവസ്ഥ സംബന്ധിച്ച നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ജീവനക്കാര്‍ കൃത്യസമയത്ത് ഓഫീസില്‍ നിന്നിറങ്ങുന്നത് ശീലമാക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ലണ്ടന്‍ ആസ്ഥാനമായുള്ള സംരംഭകനായ ഡാന്‍ മുറെ. ജോലി-ജീവിത സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ലിങ്ക്ഡ് ഇന്നില്‍ പങ്കുവെച്ച കുറിപ്പില്‍ എടുത്തുകാണിക്കുന്നു.
നിങ്ങളുടെ ക്ഷേമം പ്രധാനമാണെന്നും ജോലി കഴിഞ്ഞ് കൃത്യസമയത്ത് ഓഫീസ് വിട്ടിറങ്ങണമെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. ജോലിസ്ഥലത്തിനു പുറത്തുള്ള ജീവിതവും അത്രതന്നെ വിലപ്പെട്ടതാണെന്ന് പോസ്റ്റ് ആളുകളെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.
ജോലി എപ്പോഴും അവിടെ ഉണ്ടായിരിക്കുമെന്നും എന്നാല്‍ ജോലിക്കായി ആരോഗ്യം, കുടുംബം, വ്യക്തിപരമായ സന്തോഷം എന്നിവ ഒരിക്കലും മാറ്റിവയ്ക്കരുതെന്നും ഡാന്‍ മുറെ വിശദീകരിക്കുന്നുണ്ട്. കരിയറിലെ നേട്ടങ്ങള്‍ക്കായി പലരും തങ്ങളുടെ ക്ഷേമം ത്യജിക്കുന്നുണ്ടെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് വ്യക്തിജീവിതത്തിനും പ്രൊഫഷണല്‍ ഉത്പാദനക്ഷമതയ്ക്കും ദോഷം വരുത്തുമെന്ന് അദ്ദേഹം പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
advertisement
ജോലി കഴിഞ്ഞ് കൃത്യസമയത്ത് ഓഫീസ് വിടണമെന്ന് പറയുന്നതിന് 12 കാരണങ്ങളും അദ്ദേഹം പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ട്. ജീവനക്കാര്‍ തിരക്കുപിടിച്ച ഓഫീസ് ജോലികളില്‍ പലപ്പോഴും കുടുങ്ങിപോകുന്നുണ്ടെന്നും വിശ്രമം, ബന്ധങ്ങള്‍, ഹോബികള്‍ എന്നിവയാണ് അവരെ യഥാര്‍ത്ഥത്തില്‍ സന്തുലിതവും പ്രചോദനാത്മകവുമായി നിലനിര്‍ത്തുന്നതെന്ന് മറക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അദ്ദേഹം പറയുന്ന 12 കാരണങ്ങള്‍
* ജോലി ഒരിക്കലും അവസാനിക്കാത്ത പ്രക്രിയ ആണ്.
* നിങ്ങളുടെ മാനസികാരോഗ്യം പ്രധാനമാണ്.
* പ്രിയപ്പെട്ടവരുമൊത്തുള്ള സമയം വളരെ വിലമതിക്കാനാവത്തതാണ്.
* ഉത്പാദനക്ഷമതയ്ക്ക് വിശ്രമവും ആവശ്യമാണ്.
advertisement
* അതിരുകള്‍ നിശ്ചയിക്കുന്നത് ശാക്തീകരണമാണ്.
* ജോലി-ജീവിത സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടത് പ്രധാനമാണ്.
* സമ്മര്‍ദ്ദം ഒഴിവാക്കണം.
* ഹോബികള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും സമയം കണ്ടെത്തുന്നത് സംതൃപ്തി നല്‍കും.
* സ്വയം പരിചരണത്തിനും വ്യായാമത്തിനും സമയം നല്‍കുക.
* നിങ്ങളുടെ ജോലി നിങ്ങളെ നിര്‍വചിക്കുന്നില്ല.
* നിങ്ങളുടെ മുഴുവന്‍ സമയവും ജോലിയില്‍ ചെലവഴിക്കാന്‍ ജീവിതം വളരെ ചെറുതാണ്.
* നിങ്ങളുടെ സന്തോഷത്തിനും ക്ഷേമത്തിനും ആയിരിക്കണം പ്രഥമ പരിഗണന.
"ജോലിക്ക് പുറത്ത് നിങ്ങള്‍ സ്വയം ശ്രദ്ധിക്കുമ്പോള്‍ നിങ്ങളുടെ ടീമിന് മൊത്തത്തില്‍ മികച്ച സംഭാവന നല്‍കാനാകും. ജോലിക്കായി നിങ്ങളുടെ ക്ഷേമം ത്യജിക്കരുത്", എന്ന് കുറിച്ചാണ് മുറെ തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.
advertisement
പോസ്റ്റ് പെട്ടെന്ന് ഓണ്‍ലൈനില്‍ ശ്രദ്ധനേടി. നിരവധിയാളുകള്‍ ഡാന്‍ മുറെയുടെ വീക്ഷണത്തോടുള്ള ശക്തമായ യോജിപ്പ് പ്രകടിപ്പിച്ചു. ദീര്‍ഘനേരം ജോലി ചെയ്യുന്നത് പ്രതിബദ്ധത പോലെ തോന്നുമെങ്കിലും പലപ്പോഴും ജോലിയുടെ ഗുണങ്ങളെ തന്നെ അത് ഇല്ലാതാക്കുന്നുവെന്ന് ഒരാള്‍ കുറിച്ചു. അതിരുകള്‍, വിശ്രമം, ഓഫീസിന് പുറത്തുള്ള ജീവിതത്തിനായുള്ള സമയം എന്നിവയാണ് ആളുകളെ ഊര്‍ജ്ജസ്വലരും സര്‍ഗ്ഗാത്മകവുമായി നിലനിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ സമയം സംരക്ഷിക്കുക എന്നത് നിങ്ങളുടെ ജോലിയിലും ജീവിതത്തിലും നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച നിക്ഷേപങ്ങളില്‍ ഒന്നാണെന്ന് മറ്റൊരു ഉപയോക്താവ് കൂട്ടിച്ചേര്‍ത്തു. ഒരാള്‍ ഡാന്‍ മുറെ ലിസ്റ്റ് ചെയ്ത കാരണങ്ങളെ സുസ്ഥിര വിജയത്തിനായുള്ള പ്രകടന പത്രികയായി ഒരാൾ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 21, 2025 6:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'നിങ്ങളുടെ ക്ഷേമം പ്രധാനമാണ്'; ജോലി കഴിഞ്ഞ് കൃത്യസമയത്ത് ഓഫീസില്‍ നിന്നിറങ്ങണം: വൈറലായി സംരഭകന്റെ പോസ്റ്റ്