advertisement

പ്രഭാവതി അമ്മയുടെ പോരാട്ടം ജയിച്ചു; പക്ഷേ നടപ്പാതയിലെ 'കുറ്റി' പരിഹാരമോ അതോ പുതിയ പ്രതിബന്ധമോ?

Last Updated:

നടപ്പാതയിലെ തടസ്സങ്ങൾ ഭിന്നശേഷിക്കാർക്ക് തിരിച്ചടിയാകുമോ?

News18
News18
നടപ്പാതയിലേക്ക് അതിക്രമിച്ചുകയറി ഓടുന്ന ഇരുചക്രവാഹനങ്ങൾ സ്ഥിരം കാഴ്ചയായപ്പോൾ എരഞ്ഞിപ്പാലത്ത് എഴുപത്തിമൂന്നുകാരി പ്രഭാവതി വഴിയിൽ വട്ടം നിന്നതും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയതും ഈ അടുത്ത കാലത്താണ്. പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിലൂടെ നാടൊന്നാകെ അറിഞ്ഞപ്പോൾ പ്രതികരണങ്ങൾ പലരീതിയിലായി. ഒടുവിൽ നടപ്പാതയ്ക്ക് നടുവിൽ കുറ്റിനാട്ടി പൊതുമരാമത്തുവകുപ്പ് പരിഹാരം കണ്ടു.
എന്നാൽ, ഇങ്ങനെ വഴിതടയുന്നതല്ല പരിഹാരമെന്ന് നേരത്തേ തന്നെ മനുഷ്യാവകാശ കമ്മിഷൻ പറഞ്ഞതാണ്. 2023 ജൂണിലായിരുന്നു സംഭവം. മാവൂർ റോഡിലെ നടപ്പാതയിൽ ഇരുചക്രവാഹനങ്ങൾ കയറാതിരിക്കാൻ സ്ഥാപിച്ച കോൺക്രീറ്റ് കുറ്റികൾ ഭിന്നശേഷിക്കാരുടെ യാത്രാസൗകര്യം നിഷേധിക്കലാണെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മിഷനും ഭിന്നശേഷി കമ്മിഷണറേറ്റും കേസെടുത്തു. ഇതോടെ കോർപ്പറേഷൻ ഇടപെട്ട് കുറ്റികൾ മാറ്റുകയായിരുന്നു.
മാവൂർ റോഡ് നടപ്പാതയിൽ 50 മീറ്റർ ഇടവിട്ട് അഞ്ച് കുറ്റികൾ വിതമാണ് മുൻപേ സ്ഥാപിച്ചിരുന്നത്. വീൽച്ചെയർ പോകാനുള്ള സൗകര്യത്തിനായി ഇതിൽ ഓരോ കുറ്റികളായിരുന്നു മാറ്റിയത്. രണ്ടുവർഷത്തിനിപ്പുറം ഇതേകാര്യമാണ് പൊതുമരാമത്തുവകുപ്പ് ചെയ്തിരിക്കുന്നത്. ഇരുചക്രവാഹനങ്ങൾ ഇതുവഴി പോകാൻ ശ്രമിക്കുന്നുണ്ടെന്ന് പ്രദേശത്തുകാർ പറയുന്നു. എന്തായാലും പ്രഭാവതി അമ്മയുടെ പ്രതികരണം നടപ്പാതകാർക്ക് ആശ്വാസം നൽകുന്നതാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
പ്രഭാവതി അമ്മയുടെ പോരാട്ടം ജയിച്ചു; പക്ഷേ നടപ്പാതയിലെ 'കുറ്റി' പരിഹാരമോ അതോ പുതിയ പ്രതിബന്ധമോ?
Next Article
advertisement
എങ്കിലും എന്റെ ഗോപാലകൃഷ്ണാ! ഗുരുവായൂരിലെ അര നൂറ്റാണ്ടുകാലത്തെ എംഎൽഎ മാരുടെ പട്ടികയുമായി ബിജെപി സ്ഥാനാർത്ഥി
എങ്കിലും എന്റെ ഗോപാലകൃഷ്ണാ! ഗുരുവായൂരിലെ അര നൂറ്റാണ്ടുകാലത്തെ എംഎൽഎ മാരുടെ പട്ടികയുമായി ബിജെപി സ്ഥാനാർത്ഥി
  • ഗുരുവായൂരിലെ 1977 മുതൽ 2021 വരെ എംഎൽഎമാരുടെ പട്ടിക ഫ്ലക്സ് ബോർഡിൽ ബി ഗോപാലകൃഷ്ണൻ സ്ഥാപിച്ചു

  • പച്ച നിറത്തിലുള്ള ഭാഗത്ത് എംഎൽഎമാരുടെ പേരുകൾ, കാവി നിറത്തിലുള്ള ഭാഗത്ത് മാറ്റം ആവശ്യപ്പെട്ട് സന്ദേശം

  • വർഗീയത ആരോപിച്ച് യുഡിഎഫും എൽഡിഎഫും രംഗത്തെത്തിയപ്പോൾ നിയമനടപടികൾ തുടരുന്നതിനിടെയാണ് വിവാദം

View All
advertisement