ഇലക്ട്രിക് സ്കൂട്ടറിലെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് കാരണം ഓഫീസിലെത്താൻ വൈകിയെന്ന് യുവാവ്; മറുപടിയുമായി ആതർ എനർജി

Last Updated:

രാവിലെ ഓഫീസിലേക്ക് പോകാനായി സ്കൂട്ടർ ഓൺ ചെയ്തപ്പോഴാണ് സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുന്ന വിൻഡോ സ്കൂട്ടറിൽ ഓൺ ആയി വന്നത്

തന്റെ ഇലക്ട്രിക് സ്കൂട്ടറിലെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് കാരണം ഓഫീസിലെത്താൻ വൈകിയെന്ന പരാതിയുമായി യുവാവ്. നോയിഡ സ്വദേശിയായ പാർത്തിക് റോയിയാണ് ഓഫീസിലെത്താൻ താമസിച്ചതിന്റെ കാരണവുമായി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റിയത്. സ്വകാര്യ കമ്പനിയിലെ വീഡിയോ നിർമ്മാതാവായ റോയ് രാവിലെ ഓഫീസിലേക്ക് പോകാനായി സ്കൂട്ടർ ഓൺ ചെയ്തപ്പോഴാണ് സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുന്ന വിൻഡോ സ്കൂട്ടറിൽ ഓൺ ആയി വന്നത്. ഈ അപ്ഡേറ്റ് കാരണം താൻ ഇന്ന് ഓഫീസിലെത്താൻ വൈകുമെന്ന് സ്കൂട്ടറിന്റെ ചിത്രമടക്കം റോയ് അദ്ദേഹത്തിന്റെ എക്സ് അക്കൗണ്ടിൽ പങ്കുവച്ചു.
റോയിയുടെ പോസ്റ്റ്‌ നിമിഷങ്ങൾക്കകം വൈറലാവുകയും ചെയ്തു. ആതർ എനർജിയിൽ നിന്നുമാണ് റോയ് സ്കൂട്ടർ വാങ്ങിയത്. ഇതൊരു പുതിയ പ്രശ്നം ആണെന്നും രാവിലെ ഓഫീസിൽ പോകാൻ ഇറങ്ങിയപ്പോൾ ആതർ അപ്ഡേറ്റ് ചെയ്യുന്നുവെന്നും എങ്ങോട്ടും പോകാൻ സാധിക്കുന്നില്ലെന്നും റോയ് പോസ്റ്റിൽ പറയുന്നു. ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിക്കുന്നവർ പലരും സമാനമായി തങ്ങൾ നേരിടുന്ന പ്രശ്നങ്ങളെയും ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരുന്നു. ആക്റ്റിവയാണ് മികച്ചത് എന്നായിരുന്നു ഒരാളുടെ പ്രതികരണം.
advertisement
“ വിൻഡോസ് അപ്ഡേറ്റ് മൂലം മീറ്റിങ്ങിൽ പങ്കെടുക്കാനും, സ്കൂട്ടർ അപ്ഡേറ്റ് കാരണം ഓഫീസിൽ പോകാനും കഴിയുന്നില്ലെന്ന് മറ്റൊരാൾ പറഞ്ഞു. സംഭവം വൈറലായതോടെ പ്രശ്നം തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ആതർ പ്രതികരിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വിൽപ്പനയിൽ ഗണ്യമായ വർധനവാണ് രാജ്യത്ത് ഉണ്ടായത്. വർഷംതോറും വിൽപ്പനയിൽ 24 ശതമാനം വർധനവുണ്ടാകുന്നതായാണ് കണക്കുകൾ. ഫെബ്രുവരിയിൽ മാത്രം 81,963 യൂണിറ്റിന്റെ വിൽപ്പന നടന്നതായി വാഹൻ പോർട്ടലിലെ വിവരങ്ങൾ സൂചിപ്പിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇലക്ട്രിക് സ്കൂട്ടറിലെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് കാരണം ഓഫീസിലെത്താൻ വൈകിയെന്ന് യുവാവ്; മറുപടിയുമായി ആതർ എനർജി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement