ഒരേ വിവാഹവേദിയിൽ രണ്ട് ഉറ്റ സുഹൃത്തുക്കളെ താലികെട്ടി യുവാവ്

Last Updated:

വർഷങ്ങളുടെ സൗഹൃദത്താൽ ഒന്നിച്ച ഈ മൂവർ സംഘം, ഒരുമിച്ച് ദാമ്പത്യ ജീവിതം നയിക്കാൻ തീരുമാനിക്കുകയായിരുന്നു

വ്യാഴാഴ്ചയായിരുന്നു അസാധാരണമായ വിവാഹം
വ്യാഴാഴ്ചയായിരുന്നു അസാധാരണമായ വിവാഹം
ചിത്രദുർഗ (കർണാടക): ഹൃദയസ്പർശിയായതും എന്നാൽ പരമ്പരാഗത സങ്കൽപ്പങ്ങളെ തകർത്തെറിഞ്ഞതുമായ ഒരു ചടങ്ങിൽ, യുവാവ് തന്റെ 2 ഉറ്റ സുഹൃത്തുക്കളായ യുവതികളെ വിവാഹം കഴിച്ചു. കർണാടക ചിത്രദുർഗയിലെ ഹോരപ്പേട്ടയിലാണ് സംഭവം. ഹോരപ്പേട്ട സ്വദേശിയായ 25 കാരൻ വസീം ഷെയ്ഖാണ് തന്റെ അടുത്ത സുഹൃത്തുക്കളായ ഷിഫ ഷെയ്ഖ്, ജന്നത്ത് മഖന്ദർ എന്നിവരെ വിവാഹം ചെയ്തത്.
2025 ഒക്ടോബർ 16ന് ഒരേ വിവാഹവേദിയിൽ വച്ചായിരുന്നു വിവാഹം. വർഷങ്ങളുടെ സൗഹൃദത്താൽ ഒന്നിച്ച ഈ മൂവർ സംഘം, ഒരുമിച്ച് ദാമ്പത്യ ജീവിതം നയിക്കാൻ തീരുമാനിക്കുകയായിരുന്നു. ചിത്രദുർഗയിലെ എം കെ പാലസ് വേദിയിൽ ആഡംബരമായി നടന്ന ചടങ്ങിൽ ഒരുപോലുള്ള വേഷമണിഞ്ഞ യുവതികളുടെ കൈപിടിച്ച് വസീം വിവാഹത്തിന് സമ്മതം അറിയിച്ചു.
പാരമ്പര്യവും ആധുനിക പ്രണയവും സമന്വയിപ്പിച്ച ഈ ചടങ്ങിൽ വൈകാരികമായ പ്രതിജ്ഞകളും കുടുംബാംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സന്തോഷകരമായ ആഘോഷങ്ങളും അരങ്ങേറി. ചടങ്ങുകൾക്കിടെ വരൻ രണ്ട് യുവതികളുടെ കൈകൾ പിടിക്കുന്ന വീഡിയോ ഓൺലൈനിൽ തരംഗമായി. ദശലക്ഷക്കണക്കിനുപേരാണ് വീഡിയോ കണ്ടത്.
advertisement
‌കാഴ്ചക്കാരെ നേടുന്നതിനൊപ്പം ബഹുഭാര്യത്വം, സൗഹൃദം പ്രണയമായി മാറുന്നത് എന്നിവയെക്കുറിച്ച് വലിയ ചർച്ചകൾക്കും ഇത് തിരികൊളുത്തി. ഇവരുടെ ധീരമായ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് #TripleWedding പോലുള്ള ഹാഷ്‌ടാഗുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാണ്.
ചിലർ ഇതിനെ തകർക്കാൻ കഴിയാത്ത സ്നേഹബന്ധങ്ങളുടെ തെളിവായി വാഴ്ത്തുമ്പോൾ, മറ്റു ചിലർ പരമ്പരാഗത രീതികളിൽ നിന്ന് വ്യതിചലിക്കുന്നതിനെ ചോദ്യം ചെയ്യുന്നുണ്ട്. തുല്യതയുടെയും സാഹസികതയുടെയും ഒരു ജീവിതമാണ് തങ്ങൾ മുന്നോട്ട് വാഗ്ദാനം ചെയ്യുന്നതെന്ന് ഈ ദമ്പതികൾ ഉറപ്പ് നൽകുന്നു.
Summary: In a heartwarming yet convention-defying ceremony, a young man married his two close female friends. The incident took place in Horapete, Chitradurga, Karnataka. Wasim Shaikh, a 25-year-old native of Horapete, married his close friends, Shifa Shaikh and Jannat Makhandar.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഒരേ വിവാഹവേദിയിൽ രണ്ട് ഉറ്റ സുഹൃത്തുക്കളെ താലികെട്ടി യുവാവ്
Next Article
advertisement
ശിക്ഷ റദ്ദാക്കണമെന്നാവശ്യം; അടിവസ്ത്രം തിരിമറിക്കേസിൽ ആന്റണി രാജു അപ്പീൽ സമർപ്പിച്ചു
ശിക്ഷ റദ്ദാക്കണമെന്നാവശ്യം; അടിവസ്ത്രം തിരിമറിക്കേസിൽ ആന്റണി രാജു അപ്പീൽ സമർപ്പിച്ചു
  • മയക്കുമരുന്ന് കേസിലെ അടിവസ്ത്രം തിരിമറിക്കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീൽ നൽകി

  • ആന്റണി രാജുവിന് 3 വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച കോടതി വിധി ചോദ്യം ചെയ്തു

  • അപ്പീൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച ഹർജി ശനിയാഴ്ച പരിഗണിക്കും

View All
advertisement