'ഇവൻ ചില്ലറക്കാരനാണ്'; ഒരു രൂപ നാണയം കൂട്ടിവെച്ച് മൂന്ന് വർഷത്തിനുള്ളിൽ ബൈക്ക് വാങ്ങി; എണ്ണിത്തീർത്തത് 10 മണിക്കൂറിൽ
- Published by:Naveen
- news18-malayalam
Last Updated:
2.6 ലക്ഷം രൂപ വരുന്ന ബജാജിന്റെ ഡൊമിനറാണ് (Bajaj Dominar) ഭൂപതി സ്വന്തമാക്കിയത്.
മൂന്ന് വർഷം കൊണ്ട് കൂട്ടിവെച്ച നാണയങ്ങൾ കൊണ്ട് ആഗ്രഹിച്ച ബൈക്ക് (Dream Bike) സ്വന്തമാക്കി യുവാവ്. തമിഴ്നാട് സേലം (Salem) സ്വദേശിയായ വി ഭൂപതിഒരു രൂപയുടെ നാണയങ്ങൾ കൂട്ടിവെച്ചാണ് ഏറെക്കാലമായി താൻ സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്ന ബൈക്ക് വാങ്ങിയത്. 2.6 ലക്ഷം രൂപ വരുന്ന ബജാജിന്റെ ഡൊമിനറാണ് (Bajaj Dominar) ഭൂപതി സ്വന്തമാക്കിയത്.
മൂന്ന് വർഷമെടുത്ത് ഭൂപതി സ്വരുക്കൂട്ടിയ നാണയശേഖരം 10 മണിക്കൂർ എടുത്താണ് ബൈക്ക് ഷോറൂമിലെ ജീവനക്കാർ എണ്ണിത്തീർത്തത്.
ബിസിഎയിൽ ബിരുദമെടുത്ത ഭൂപതി സ്വകാര്യ കമ്പനിയിലെ കമ്പ്യൂട്ടർ ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു. ബൈക്ക് വാങ്ങണമെന്ന ആഗ്രഹം ഏറെ നാളായി മനസിലുണ്ടായിരുന്നെങ്കിലും അത് വാങ്ങാനുള്ള പണം കയ്യിലുണ്ടായിരുന്നില്ല. എന്നാൽ ബൈക്ക് വാങ്ങണമെന്ന ആഗ്രഹം ഉപേക്ഷിക്കാതിരുന്ന ഭൂപതി ഒരു രൂപ നാണയങ്ങൾ കൂട്ടിവെച്ച് ബൈക്ക് വാങ്ങാൻ തീരുമാനിക്കുകയായിരുന്നു.
Also read- Optical Illusion | ഈ ചിത്രത്തിൽ നിങ്ങൾ കാണുന്നതെന്ത്? 'A'എന്ന അക്ഷരമോ കാറോ അതോ ഒരു ചാരനെയോ?
advertisement
Marijuana cake| സഹോദരിയുടെ വിവാഹത്തിന് യുവാവിന്റെ വക കഞ്ചാവ് കേക്ക്; 'ഹൈ' ആയി അതിഥികൾ!
സഹോദരിയുടെ വിവാഹത്തിനെത്തിയ അതിഥികൾക്ക് സഹോദരന്റെ വക സ്പെഷ്യൽ കേക്ക്!. കഞ്ചാവ് കേക്കാണ് (Marijuana cake)യുവാവ് സഹോദരിയുടെ വിവാഹത്തിനായി പ്രത്യേകം ഏർപ്പാടാക്കിയത്. ചിലിയിലെ സാന്റിയാഗോയിലുള്ള അൽവാരോ റോഡ്രിഗസ് എന്ന 29 കാരനാണ് സഹോദരിക്ക് സർപ്രൈസ് ഒരുക്കിയത്.
ഏഴ് അടരുകളായുള്ള കേക്കിന്റെ ഒരു പാളിയിൽ കഞ്ചാവ് തേച്ചായിരുന്നു കേക്ക് ഉണ്ടാക്കിയത്. 20 മണിക്കൂർ ചിലവഴിച്ചാണ് അൽവാരോ ഈ കേക്ക് ഉണ്ടാക്കിയതത്രേ. മാത്രമല്ല, കേക്ക് മുറിക്കുന്നതിന്റെ വീഡിയോയും അൽവാരോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.
advertisement
വീഡിയോയിൽ സഹോദരിയും ഭർത്താവും ചേർന്ന് കേക്ക് മുറിക്കുന്നതും കാണാം. പിന്നാലെ അതിഥികളും കേക്ക് കഴിച്ചു. കഞ്ചാവ് കേക്ക് കഴിച്ച് ഉന്മാദാവസ്ഥയിലായ അതിഥികൾ നൃത്തം ചെയ്യുന്നതും വീഡിയോയിൽ വ്യക്തമാണ്. വീഡിയോ ഇതിനകം വൈറലാണ്. 13 മില്യൺ വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
സഹോദരിയുടെ താത്പര്യ പ്രകാരമാണ് കഞ്ചാവ് കേക്ക് ഉണ്ടാക്കിയതെന്നാണ് അൽവാരോ പറയുന്നത്. നേരത്തേ സഹോദരിക്കൊപ്പം ചേർന്ന് 'മാജിക്കൽ ബ്രൗണി' ഉണ്ടാക്കിയതിന്റെ അനുഭവത്തിൽ നിന്നാണ് കഞ്ചാവ് കേക്ക് എന്ന ആശയത്തിലേക്ക് എത്തിയതെന്നും അൽവാരോ.
advertisement
Also Read-യുദ്ധത്തിനിടയിലെ 'പുട്ടുകച്ചവടം'; യുക്രെയ്നിയൻ യുവതികൾക്ക് ടിന്ററിൽ റിക്വസ്റ്റ് അയച്ച് റഷ്യൻ സൈനികർ
കേക്ക് കഴിക്കുന്നതിനു മുമ്പ് തന്നെ അതിഥികളോട് അതിന്റെ പ്രത്യേകതയെ കുറിച്ച് പറഞ്ഞിരുന്നുവെന്നും അൽവാരോ മാധ്യമങ്ങളോട് പറഞ്ഞു. പ്രായപൂർത്തിയായവർക്ക് മാത്രമാണ് കേക്ക് നൽകിയതെന്നും അൽവാരോ വ്യക്തമാക്കി.
ചിലിയിൽ കഞ്ചാവ് നിയമവിധേയമായതിനാൽ അൽവാരോയുടെ പരീക്ഷണം തമാശയിൽ ഒതുങ്ങി. 2015 ലാണ് ചിലിയൻ സർക്കാർ കഞ്ചാവ് നിയമവിധേയമാക്കുന്നത്. സ്വകാര്യ ഉപഭോഗം മാത്രമാണ് നിയമവിരുദ്ധം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Mar 28, 2022 11:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഇവൻ ചില്ലറക്കാരനാണ്'; ഒരു രൂപ നാണയം കൂട്ടിവെച്ച് മൂന്ന് വർഷത്തിനുള്ളിൽ ബൈക്ക് വാങ്ങി; എണ്ണിത്തീർത്തത് 10 മണിക്കൂറിൽ







