ഒപ്റ്റിക്കൽ ഇല്യൂഷൻ (Optical Illusion) ഇപ്പോൾ ഒരു ട്രെൻഡായി (Trend) മാറിയിരിക്കുകയാണ്. മറ്റൊരു വൈറൽ (Viral) ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമാണ് (Image) ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഈ ചിത്രം കാണുമ്പോൾ നിങ്ങളുടെ ശ്രദ്ധയിൽ ആദ്യം പെടുന്നത് എന്താണ്? അതനുസരിച്ച് നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച് (Personality) മനസ്സിലാക്കാം.
ഈ വ്യക്തിത്വ പരിശോധന നിങ്ങളുടെ ഹൃദയത്തിന്റെ ആഴങ്ങളിൽ രഹസ്യമായി സൂക്ഷിക്കുന്ന ഒരു സ്വപ്നമായിരിക്കും വെളിപ്പെടുത്തുക. ഈ വെർച്വൽ പേഴ്സണാലിറ്റി ടെസ്റ്റിൽ (Virtual Personality Test) മൂന്ന് വ്യത്യസ്ത ചിത്രങ്ങളാണ് മറഞ്ഞിരിക്കുന്നത്, അവയിൽ ഓരോന്നും നിങ്ങളുടെ വ്യക്തിത്വത്തിലെ ചില രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതാണ്. യുവർ ടാംഗോ വെളിപ്പെടുത്തൽ പ്രകാരം, നിങ്ങൾ ഈ ചിത്രം സൂക്ഷ്മമായി പരിശോധിച്ചാൽ, അതിൽ എ എന്ന അക്ഷരവും ഒരു കാറും ഒരു ചാരനും ഒളിഞ്ഞിരിക്കുന്നത് തിരിച്ചറിയാം.
ഇവയിൽ ഏതാണ് നിങ്ങൾ ആദ്യം കണ്ടത്?
നിങ്ങൾ ഇംഗ്ലീഷ് അക്ഷരമാലയിലെ A എന്ന അക്ഷരമാണ് ആദ്യം കാണുന്നതെങ്കിൽ നിങ്ങൾ ഒരു റൊമാന്റിക് നോവലോ ഒരുപക്ഷേ കുട്ടികളുടെ സാഹിത്യമോ എഴുതാൻ ആഗ്രഹിക്കുന്നുണ്ടായിരിക്കാമെന്നാണ് യുവർ ടാംഗോ പ്രവചനം.
നിങ്ങൾ ആദ്യം കാർ ആണ് കാണുന്നതെങ്കിൽ "ജെയിംസ് ബോണ്ട്-സ്റ്റൈൽ" ഡിറ്റക്ടീവായി ലോകമെമ്പാടുമുള്ള രഹസ്യങ്ങൾ കണ്ടെത്തുക എന്നതാണ് നിങ്ങളുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ആഗ്രഹം. "നിങ്ങൾക്ക് ഈ ലോകം മുഴുവൻ കാണാനും സഞ്ചരിക്കാനും അപകടകരമായ സാഹചര്യങ്ങളിലൂടെ ജീവിക്കാനും ആഗ്രഹമുണ്ടാകും. ഇത്തരം ആളുകൾ സാഹസികതയ്ക്കുവേണ്ടി ജീവിക്കുന്നവരാണ്.
Also Read-
ഈ ചിത്രത്തിൽ നിങ്ങൾ കാണുന്നതെന്ത്? മീശയോ പെണ്‍കുട്ടിയുടെ തലയോ? ഇതുവഴി നിങ്ങളുടെ വ്യക്തിത്വം തിരിച്ചറിയാം
ഒരു ചാരനെയാണ് നിങ്ങൾ ആദ്യം കാണുന്നതെങ്കിൽ നിങ്ങൾക്ക് എല്ലാവരുടെയും രഹസ്യം അറിയാൻ താൽപ്പര്യമുണ്ടാകും. കൂടാതെ, അവരെ സഹായിക്കാനായി തന്നെ ആ വിവരങ്ങൾ ഉപയോഗിക്കാനും നിങ്ങൾ ആഗ്രഹിച്ചേക്കാം. അതിനാൽ, ആളുകളെക്കുറിച്ച് നന്നായി മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും നിങ്ങൾ. "നിങ്ങൾക്ക് ആരുടെയും ബോസ് ആകണമെന്നില്ല, എന്നാൽ എല്ലാവരുടെയും രഹസ്യങ്ങൾ അറിയുന്ന ഒരാൾ എന്ന പദവി നിങ്ങൾ ആസ്വദിക്കുന്നുണ്ടാകും" യുവർ ടാംഗോ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഓരോ ദിവസവും ഇത്തരത്തിലുള്ള നിഗൂഢമായ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. കാണുന്ന ഓരോരുത്തര്‍ക്കും പല തരത്തില്‍ ദൃശാനുഭവം നല്‍കുന്ന ഒട്ടേറെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍മീഡികളിൽ വൈറലാകുന്നുണ്ട്. വ്യക്തമായ തെളിവുകളൊന്നുമില്ലെങ്കിലും ഈ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ച് നിരവധി കാര്യങ്ങള്‍ വെളിപ്പെടുത്തുന്നുവെന്നാണ് പലരും അവകാശപ്പെടുന്നത്.
കഴിഞ്ഞ ദിവസം വൈറലായ മറ്റൊരു ചിത്രം ഒരു പെണ്‍കുട്ടിയും മീശയുള്ള ഒരു വൃദ്ധനും ഉള്‍പ്പെടുന്നതായിരുന്നു. അതുപോലെ നേരത്തെ, മരങ്ങളും വേരുകളും ചുണ്ടുകളും ഉള്‍ക്കൊള്ളുന്ന ഒരു ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചലിക്കുന്ന കുതിരയുടെ വീഡിയോയും ഇത്തരത്തില്‍ വൈറലായിരുന്നു. ഇതുപോലെ ഒട്ടേറെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയകളിലൂടെ ആളുകളെ കുഴപ്പിച്ച് മുമ്പും എത്തിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.