ഷാരൂഖ് ഖാനെ ഞെട്ടിച്ച 'ലോ ബജറ്റ് ജവാന്‍'; സ്മാര്‍ട്ട് ഫോണില്‍ ആക്ഷന്‍ രംഗം ഷൂട്ട് ചെയ്ത് യൂട്യൂബര്‍

Last Updated:

Zarmatics എന്ന യൂട്യൂബ് ചാനലിലാണ് സിനിമയിലെ നായകനും വില്ലന്മാരും തമ്മിലുള്ള ഒരു തകര്‍പ്പന്‍ ഇടി പുനരാവിഷ്കരിച്ചിരിക്കുന്നത്.

ആയിരം കോടി കളക്ഷന്‍ എന്ന സ്വപ്ന തുല്യമായ നേട്ടം കൈവരിച്ച ആഹ്ലാദത്തിലാണ് ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍റെ അണിയറക്കാര്‍. തെന്നിന്ത്യന്‍ സംവിധായകന്‍ അറ്റ്ലി അണിയിച്ചൊരുക്കിയ ഈ ബ്രഹ്മാണ്ഡ ആക്ഷന്‍ ചിത്രം റെഡ് ചില്ലീസ് എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെ ബാനറില്‍ ഗൗരി ഖാനും ഗൗരവ് വര്‍മ്മയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ആരാധകരെ കോരിത്തരിപ്പിക്കുന്ന മാസ് ആക്ഷന്‍ രംഗങ്ങളും ഡാന്‍സ് നമ്പറുകളുമൊക്കെയായി ഒരു മുഴുനീള എന്‍റര്‍ടൈനറായ ജവാനില്‍ നയന്‍താരയാണ് ഷാരൂഖിന്‍റെ നായികയായെത്തിയത്. വിജയ് സേതുപതി വില്ലനായെത്തിയ സിനിമയില്‍ ദീപിക പദുക്കോണ്‍ അതിഥി വേഷത്തിലെത്തിയിരുന്നു.
അനിരുദ്ധിന്‍റെ ഹൈവോള്‍ട്ടേജ് ഗാനങ്ങള്‍ക്കൊപ്പമുള്ള ഷാരൂഖ് ഖാന്‍റെ ഡാന്‍സും ആക്ഷന്‍ രംഗങ്ങളും തിയേറ്ററുകളില്‍‌ പ്രേക്ഷകരെ ആവേശഭരിതരാക്കി.
ഇപ്പോഴിതാ സിനിമയുടെ ഒരു ആക്ഷന്‍‌ രംഗം റീക്രിയേറ്റ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് യൂട്യൂബര്‍. Zarmatics എന്ന യൂട്യൂബ് ചാനലിലാണ് സിനിമയിലെ നായകനും വില്ലന്മാരും തമ്മിലുള്ള ഒരു തകര്‍പ്പന്‍ ഇടി പുനരാവിഷ്കരിച്ചിരിക്കുന്നത്. പൂര്‍ണമായും സ്മാര്‍ട്ട് ഫോണില്‍ ചിത്രീകരിച്ചിരിക്കുന്ന രംഗം എഡിറ്റ് ചെയ്തിരിക്കുന്നതും ഫോണ്‍ ഉപയോഗിച്ചാണ്.
advertisement
വീഡിയോയുടെ ഒരു സ്നീക്ക് പീക്ക് യൂട്യൂബര്‍ തന്‍റെ എക്സ് ഹാന്‍ഡിലില്‍ ഷെയര്‍ ചെയ്തതോടെ ആയിരക്കണക്കിന് ആളുകളാണ് ഈ ലോ ബജറ്റ് ജവാന്‍ കണ്ടത്. അവസാനം സാക്ഷാല്‍ ഷാരൂഖ് ഖാന്‍ തന്നെ ഇതിന്‍റെ സൃഷ്ടാക്കളെ അഭിനന്ദിച്ച് രംഗത്തെത്തി.
advertisement
ഇതോടെ യൂട്യൂബര്‍ക്ക് ലോകത്തിന്‍റെ പലഭാഗത്ത് നിന്നും അഭിനന്ദനങ്ങളുമായി ഷാരൂഖ് ഖാന്‍ ഫാന്‍സ് എത്തി. ഒരു താരജാഡയും കാണിക്കാതെ അവരെ അഭിനന്ദിച്ച ഷാരൂഖ് ഖാനെ ഫാന്‍സും അഭിനന്ദനങ്ങളാല്‍ മൂടി.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഷാരൂഖ് ഖാനെ ഞെട്ടിച്ച 'ലോ ബജറ്റ് ജവാന്‍'; സ്മാര്‍ട്ട് ഫോണില്‍ ആക്ഷന്‍ രംഗം ഷൂട്ട് ചെയ്ത് യൂട്യൂബര്‍
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement