ഇത് പിശുക്കാണോ? ശമ്പളത്തിന്റെ 95 ശതമാനവും മിച്ചം പിടിച്ച യൂട്യൂബർ പണം ചെലവാക്കിയ രീതിയ്ക്ക് കൈയടിക്കുമോ
- Published by:Sarika N
- news18-malayalam
Last Updated:
ജീവിതത്തിലെ ഓരോ ഘട്ടത്തിലും ലഭിക്കുന്ന പണം എങ്ങനെ സമ്പാദ്യമാക്കി മാറ്റം എന്നതിനെക്കുറിച്ച് യുവാവ് വ്യക്തമാക്കി
കൂടുതല്‍ സമ്പാദിക്കുമ്പോഴാണ് സമ്പത്ത് വര്‍ധിക്കുകയെന്ന് നമ്മള്‍ പലപ്പോഴും കേള്‍ക്കാറുണ്ട്. എന്നാല്‍, എന്തിന് വേണ്ടി പണം ചെലവഴിക്കരുത് എന്ന് അറിയേണ്ടതും വളരെ പ്രധാനപ്പെട്ടതാണ്. ജനപ്രിയ യൂട്യൂബറും വിസ്ഡം ഹാച്ചിന്റെ സ്ഥാപകനുമായ അക്ഷത് ശ്രീവാസ്തവ അടുത്തിടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കിട്ട ഒരു പോസ്റ്റ് പലരെയും ആകര്‍ഷിക്കുകയാണ് ഇപ്പോള്‍. സ്വന്തം അനുഭവം തന്നെയാണ് അദ്ദേഹം പോസ്റ്റില്‍ പങ്കുവെച്ചിരിക്കുന്നത്.
പണക്കാരില്‍നിന്ന് ധനികരാകുന്ന സാധാരണ കഥയായിരുന്നില്ല. ഭാഗ്യവും കുറുക്കുവഴികളിലൂടെയും പണം സമ്പാദിക്കുന്നതിനെക്കുറിച്ചായിരുന്നുമില്ല അത്. അച്ചടക്കം, സ്ഥിരത, ജീവതത്തിലെ ഓരോ ഘട്ടത്തിലും സമര്‍ത്ഥമായി പണം തിരഞ്ഞെടുക്കേണ്ടത് എങ്ങനെയെന്നതിനെക്കുറിച്ചുമായിരുന്നു അദ്ദേഹം പോസ്റ്റിൽ വിവരിച്ചത്.
അക്ഷതിന്റെ യാത്ര ഏറ്റവും താഴെത്തട്ടില്‍ നിന്നാണ് ആരംഭിച്ചത്. ''ഞാന്‍ എന്റെ കരിയര്‍ ആരംഭിച്ചപ്പോള്‍ എന്റെ ശമ്പളം പതിനായിരം രൂപ മാത്രമായിരുന്നു. അന്ന് ഞാന്‍ എന്റെ മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. അന്ന് ഞാന്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് മൊബൈല്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്, വീട്ടില്‍ പാകം ചെയ്തിരുന്ന ഭക്ഷണമായിരുന്നു കഴിച്ചിരുന്നത് (മിക്കപ്പോഴും എല്ലായ്‌പ്പോഴും). അന്ന് ഞാന്‍ വിവാഹിതനായിരുന്നില്ല. കുട്ടികളുമുണ്ടായിരുന്നില്ല. കടബാധ്യതയും ഉണ്ടായിരുന്നില്ല. ആ സമയത്ത് പ്രതിമാസം ആയിരം രൂപ മുതല്‍ രണ്ടായിരം രൂപ വരെ ഞാന്‍ മിച്ചം പിടിച്ചു,'' അദ്ദേഹം പറഞ്ഞു.
advertisement
''കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് നല്ലൊരു കോര്‍പ്പറേറ്റ് ജോലി ലഭിച്ചു. പ്രതിവര്‍ഷം 50 ലക്ഷം രൂപ സമ്പാദിക്കാന്‍ തുടങ്ങി. ഞാന്‍ പണം കടമായി വാങ്ങിയില്ല, കുറഞ്ഞത് 20 ലക്ഷം രൂപയെങ്കിലും ഞാന്‍ ഒരു വർഷം സമ്പാദിച്ചു. എന്റെ സമ്പാദ്യമെല്ലാം മികച്ച വളര്‍ച്ചയുള്ള മേഖലകളില്‍ ഞാന്‍ നിക്ഷേപിച്ചു. കുറച്ചുവര്‍ഷത്തേക്ക് അത് തുടര്‍ന്നു. ഈ ഘട്ടത്തില്‍ എന്റെ വരുമാനത്തില്‍ നിന്ന് മതിയായ തുക മിച്ചം പിടിക്കാന്‍ കഴിഞ്ഞു,'' അദ്ദേഹം പറഞ്ഞു.
ഇത്രയധികം വരുമാനം ഉണ്ടെങ്കിലും വിലകൂടിയ കാറുകള്‍, വസ്ത്രങ്ങള്‍, ഗാഡ്‌ജെറ്റുകള്‍ മുതലായവയ്ക്ക് വേണ്ടി പണം ചെലവഴിക്കാതെ ആസ്തികള്‍ നിര്‍മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
advertisement
''ഇപ്പോള്‍ എനിക്ക് കുടുംബവും കുട്ടികളുമുണ്ട്. ഉത്തരവാദിത്തങ്ങള്‍ വര്‍ധിച്ചു. ഇപ്പോള്‍ ഞാന്‍ വലിയൊരു ചെലവേറിയ നഗരത്തിലാണ് താമസിക്കുന്നത്. ഇപ്പോള്‍ ഞാന്‍ ലോകം ചുറ്റി സഞ്ചരിക്കുന്നു. എന്നാല്‍ ഞാന്‍ ഒരു വര്‍ഷം സമ്പാദിക്കുന്ന തുക എന്റെ വരുമാനത്തിന്റെ 95 ശതമാനമാണ്. ഇപ്പോള്‍ എന്റെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളും ഞാന്‍ ആസ്വദിക്കുന്നു. ദൈവത്തോട് ഞാന്‍ വളരെയധികം നന്ദിയുള്ളവനാണ്,'' അക്ഷത് പറഞ്ഞു. ഒരു ഉപദേശവും കൂടി നല്‍കിയാണ് അക്ഷത് തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്, ''ഒരു വസ്തു രണ്ടുതവണ വാങ്ങാനുള്ള പണം കൈയ്യിലില്ലെങ്കില്‍ (നിങ്ങളുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതില്‍ നിക്ഷേപം നടത്തുന്നില്ലെങ്കില്‍) ഇപ്പോള്‍ നിങ്ങള്‍ അത് വാങ്ങരുത്.''
advertisement
അക്ഷതിന്റെ ഈ ഉപദേശത്തെ സോഷ്യല്‍ മീഡിയ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ''കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞു. എന്തെങ്കിലും വാങ്ങുന്നതിന് മുമ്പ് രണ്ടു തവണ ചിന്തിക്കണമെന്ന് എന്റെ സുഹൃത്ത് പറയുമായിരുന്നു. നിങ്ങള്‍ നിങ്ങളുടെ സമ്പാദ്യം നിയന്ത്രിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ സമ്പാദ്യം നിങ്ങളെ നിയന്ത്രിക്കാന്‍ തുടങ്ങും,'' ഒരു ഉപയോക്താവ് പറഞ്ഞു.
''ഇത് ഒരു തരത്തിലുള്ള സാമ്പത്തിക അച്ചടക്കമാണത്. ഇത്തരം കാര്യങ്ങളെക്കുറിച്ച് ആരം കൂടുതലായി സംസാരിക്കുന്നില്ല, വലിയ ബഹുമാനം തോന്നുന്നു,'' ഒരാള്‍ പറഞ്ഞു. നിങ്ങളുടെ യാത്ര പങ്കുവെച്ചതിന് നന്ദി. അച്ചടക്കവും സമര്‍ത്ഥമായ നിക്ഷേപവും കാലക്രമേണ വളര്‍ച്ചയിലേക്ക് എങ്ങനെ നയിക്കുമെന്ന് കാണിച്ചുതന്നു. ഇത് പ്രചോദിപ്പിക്കുന്നതാണ്, തുടരുക,'' മറ്റൊരു ഉപയോക്താവ് പറഞ്ഞു. വിവേകപൂര്‍വം സമ്പാദിക്കുന്നതും നിങ്ങളുടെ വരുമാനത്തില്‍ തന്നെ ജീവിക്കുന്നതും ഒരുപാട് ദൂരം മൂന്നോട്ട് കൊണ്ടുപോകുമെന്ന് അക്ഷതിന്റെ ജീവിതം കാണിച്ചു തരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 23, 2025 11:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇത് പിശുക്കാണോ? ശമ്പളത്തിന്റെ 95 ശതമാനവും മിച്ചം പിടിച്ച യൂട്യൂബർ പണം ചെലവാക്കിയ രീതിയ്ക്ക് കൈയടിക്കുമോ