ഉന്നതവിദ്യാഭ്യാസത്തിന് ഒരു ലക്ഷം വരെ; ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം
- Published by:user_57
- news18-malayalam
Last Updated:
തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് ട്യൂഷൻ ഫീസും മറ്റ് വിദ്യാഭ്യാസച്ചെലവുകളും ഉൾപ്പെടെ പ്രതിവർഷം പരമാവധി ഒരുലക്ഷം രൂപവരെ സ്കോളർഷിപ്പായി ലഭിക്കുന്നതാണ്
ഉന്നത വിദ്യാഭ്യാസത്തിന് പ്രതിവർഷം ഒരു ലക്ഷം വരെ ലഭിക്കാനിടയുള്ള ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ പ്രഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഫെഡറൽ ബാങ്ക് ഏർപ്പെടുത്തിയതാണ്, ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 17 ആണ്.
ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ഓരോ കോഴ്സിലും ഒരു സ്കോളർഷിപ്പ് വീതം മാറ്റിവെച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് ട്യൂഷൻ ഫീസും മറ്റ് വിദ്യാഭ്യാസച്ചെലവുകളും ഉൾപ്പെടെ പ്രതിവർഷം പരമാവധി ഒരുലക്ഷം രൂപവരെ സ്കോളർഷിപ്പായി ലഭിക്കുന്നതാണ്. തെറ്റായ വിവരങ്ങൾ നൽകുന്നതും ഒന്നിലധികം അപേക്ഷകൾ സമർപ്പിക്കുന്നതും പരിഗണിക്കാനിടയില്ലാത്തതു കൊണ്ട്, അപേക്ഷാ സമർപ്പണത്തിൽ പൂർണ്ണ ജാഗ്രത പുലർത്തേണ്ടതുണ്ട്.
ആർക്കൊക്കെ അപേക്ഷിക്കാം?
1. അപേക്ഷകർ സർക്കാർ, എയ്ഡഡ്, സർക്കാർ അംഗീകൃത സ്വാശ്രയ/ഓട്ടോണമസ് കോളേജുകളിൽ 2023-2024 വർഷം മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടിയവരായിരിക്കണം.
2. കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ സ്ഥിരതാമസക്കാരായിരിക്കണം അപേക്ഷകർ.
advertisement
3. കുടുംബവാർഷിക വരുമാനം മൂന്നുലക്ഷത്തിൽ താഴെയാകണം.അന്തരിച്ച ജവാന്മാരുടെ ആശ്രിതർക്ക് വാർഷികവരുമാനം ബാധകമല്ല.
4. എംബിബിഎസ്, എൻജിനിയറിങ്, ബി.എസ്.സി. നഴ്സിങ്, എംബിഎ എന്നിവ കൂടാതെ കാർഷിക സർവകലാശാല നടത്തുന്ന ബി.എസ്.സി അഗ്രികൾച്ചർ, ബി.എസ്.സി. (ഓണേഴ്സ്) കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ് വിദ്യാർഥികൾക്കു മാത്രമാണ്, നിലവിൽ അവസരമുള്ളത്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
http://scholarships.federalbank.co.in:6443/fedschlrshipportal
ഡോ. ഡെയ്സൻ പാണേങ്ങാടൻ
daisonpanengadan@gmail.com
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 14, 2023 3:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
ഉന്നതവിദ്യാഭ്യാസത്തിന് ഒരു ലക്ഷം വരെ; ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം