അധ്യാപനമാണോ ലക്ഷ്യം ? K-TET C-TET പരീക്ഷകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

Last Updated:

K-TET ന് നവംബർ 17, C-TETന് നവംബർ 23 വരെയുമാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
അധ്യാപക ജോലി സ്വപ്നം കാണുന്നവർക്കുള്ള അഭിരുചി പരീക്ഷകളായ K-TET , C-TET പരീക്ഷകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാനത്തെയും രാജ്യമൊട്ടുക്കുള്ള സ്കൂളുകളിലും അധ്യാപക ജോലി സ്വപ്നം കാണുന്നവർക്കുള്ള സുവർണ്ണാവസരമാണ് ഇരു പരീക്ഷകളും.
I. കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (K-TET 2023)
സംസ്ഥാനത്തെ വിവിധതലങ്ങളിലെ അധ്യാപനത്തിനുള്ള യോഗ്യത പരീക്ഷയായ K-TET ന് ഇപ്പോൾ അപേക്ഷിക്കാം. ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്കൂൾ വിഭാഗം, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ ) സ്പെഷ്യൽ വിഷയങ്ങൾ (ഹൈസ്കൂൾ തലംവരെ) എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷയ്ക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നവംബർ 17 വരെയാണ് അപേക്ഷ സമർപ്പിക്കാനവസരം. ഡിസംബർ 20 മുതൽ വെബ്സൈറ്റിൽ നിന്നും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. അഭിരുചിപരീക്ഷ ഡിസംബർ 29,30 തിയ്യതികളിൽ സംസ്ഥാനത്തെ വിവിധ സെന്റ്റുകളിൽ നടക്കും.
advertisement
അപേക്ഷ ഫീസ്
ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500/- രൂപ വീതമാണ് അടക്കേണ്ടത് എന്നാൽ SC/ST/PH/Blind വിഭാഗത്തിലുള്ളവർ 250/- രൂപ വീതം അടച്ചാൽ മതി. ഓൺലൈൻ നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാനവസരമുണ്ട്. K-TET 1,K-TET 2, K-TET 3, K-TET 4 എന്നീ നാലു വിഭാഗങ്ങളിൽ പരീക്ഷ നടക്കുന്നതിനാൽ, ഓരോ വിഭാഗത്തിനുള്ള യോഗ്യതകളും വ്യത്യസ്തമാണ്.ഓരോ വിഭാഗത്തിലും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങൾ വെബ്‌സൈറ്റിലുണ്ട്.
അപേക്ഷാ സമർപ്പണത്തിന്: https://ktet.kerala.gov.in
advertisement
കൂടുതൽ വിവരങ്ങൾക്ക്: https://pareekshabhavan.kerala.gov.in
II.സെൻട്രൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (C-TET)
കേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ സ്കൂളുകളിലും സിബിഎസ്ഇ സ്കൂളുകളുകളും എട്ടാംക്ലാസ് വരെയുള്ള സ്കൂൾ അധ്യാപക യോഗ്യത നിർണയത്തിനായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ(CBSE) നടത്തുന്ന സെൻട്രൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് (C-TET) ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. നവംബർ 23 വരെയാണ് അപേക്ഷ സമർപ്പിക്കാനവസരമുള്ളത്. 2024 ജനുവരി 21-നാണ് പരീക്ഷ നടക്കുക. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്.
രണ്ടു പേപ്പറുകൾ
advertisement
ആറുമുതൽ ഏട്ടാംക്ലാസുവരെയുള്ള അധ്യാപനത്തിനും ഒന്നുമുതൽ അഞ്ചാംക്ലാസുവരെയള്ള അധ്യാപനത്തിനും വേറെ
വേറെ പരീക്ഷകളാണെഴുതേണ്ടത്. രണ്ട് യോഗ്യതകളും ആവശ്യമുള്ളവർ രണ്ട് പരീക്ഷയും എഴുതിയിരിക്കണം. ഇരു പരീക്ഷയും എഴുതാനുള്ള യോഗ്യതകളെ
സംബന്ധിച്ച് ഉള്ള വിവരങ്ങൾ വെബ്സൈറ്റിൽ ഉണ്ട്.
അപേക്ഷാ ഫീസ്
ജനറൽ, ഒബിസി വിഭാഗങ്ങൾക്ക് ഒരു പേപ്പറിന് 1000 രൂപയും രണ്ട് പേപ്പറിന് 1200 രൂപയും ഫീസടക്കണം. എന്നാൽ ഭിന്നശേഷി എസ്സി./എസ്ടി വിഭാഗങ്ങൾക്ക് ഒരു പേപ്പറിന് 500 രൂപയും രണ്ട് പേപ്പറിന് 600 രൂപയുമാണ് അപേക്ഷാ ഫീസ് ഒടുക്കേണ്ടത്.
advertisement
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും: https://ctet.nic.in
തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
അധ്യാപനമാണോ ലക്ഷ്യം ? K-TET C-TET പരീക്ഷകൾക്ക് ഇപ്പോൾ അപേക്ഷിക്കാം
Next Article
advertisement
India vs Pakistan, Asia Cup 2025 Final: ത്രില്ലറിൽ പാകിസ്ഥാനെ തകർത്തു; ഏഷ്യാകപ്പിൽ ഇന്ത്യക്ക് ഒൻപതാം കിരീടം; കപ്പ് ഏറ്റുവാങ്ങാതെ ഇന്ത്യൻ ടീം
ത്രില്ലറിൽ പാകിസ്ഥാനെ തകർത്തു; ഏഷ്യാകപ്പിൽ ഇന്ത്യക്ക് ഒൻപതാം കിരീടം; കപ്പ് ഏറ്റുവാങ്ങാതെ ഇന്ത്യൻ ടീം
  • ഇന്ത്യ ഏഷ്യാകപ്പ് 2025 ഫൈനലിൽ പാകിസ്ഥാനെ തകർത്തു, 5 വിക്കറ്റിന് 147 റൺസ് വിജയലക്ഷ്യം മറികടന്നു.

  • മുഹസിൻ നഖ്‌വി കപ്പ് കൈമാറേണ്ടതായതിനാൽ ഇന്ത്യ ട്രോഫി ഏറ്റുവാങ്ങാതെ വിതരണ ചടങ്ങിൽനിന്ന് വിട്ടുനിന്നു.

  • തിലക് വർമയുടെ അർധസെഞ്ചുറിയും കുൽദീപ് യാദവിന്റെ 4 വിക്കറ്റുകളും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.

View All
advertisement