NID: വ്യത്യസ്ത മേഖലകളിൽ ഡിസൈനിംഗ് രംഗത്ത് താൽപര്യം ഉള്ളവരാണോ? ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ അവസരം
- Published by:Rajesh V
- news18-malayalam
Last Updated:
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 3ആണ്. 3ന് വൈകീട്ട് 4 മണി വരെ അപേക്ഷ സമർപ്പിക്കാനവസരമുണ്ട്
രാജ്യത്ത് വിവിധയിടങ്ങളിലായി സ്ഥിതി ചെയ്യുന്ന നാഷണൽഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ ഡിസൈൻ രംഗത്തെ വിവിധ സ്പെഷ്യലൈസേഷനോടു കൂടി ബിഡിസ് (B.Des), എംഡിസ് (M.Des) പ്രവേശനത്തിനവസരമുണ്ട്. 2025 -26 അധ്യയന വർഷത്തിലേയ്ക്കുള്ള കോഴ്സ് പ്രവേശനത്തിനാണ്, ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈൻഅപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 3ആണ്. 3ന് വൈകീട്ട് 4 മണി വരെ അപേക്ഷ സമർപ്പിക്കാനവസരമുണ്ട്.
അഹമ്മദാബാദ്, ബംഗളൂരു, ഗാന്ധിനഗർ എന്നിവിടങ്ങളിലെ ക്യാമ്പസുകളിലാണ് പ്രവേശനം. ഇവിടങ്ങളിലായി ആകെ 200 സീറ്റുകളിലാണ് പ്രവേശനം. ബംഗളൂരുവിലും ഗാന്ധിനഗറിലും ബിഡിസ് ഇല്ല. ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, അസം എന്നീ സംസ്‌ഥാനങ്ങളിൽ കേന്ദ്ര വാണി ജ്യ-വ്യവസായ മന്ത്രാലയത്തി ൻ്റെ നിയന്ത്രണത്തിൽ സ്വതന്ത്ര മായി പ്രവർത്തിക്കുന്ന സ്വയംഭരണ ഇൻസ്റ്റിറ്റ്യൂട്ടുകളുമുണ്ട് ( 75 സീറ്റ് വീതം).
പ്രവേശനക്രമം
ഏതെങ്കിലും വിഷയത്തിൽ പ്ലസ് ടു അല്ലെങ്കിൽ മൂന്നുവർഷം ഡിപ്ലോമ പൂർത്തിയാക്കിയവർക്ക് ബിഡിസിൽ പ്രവേശനം ലഭിക്കും. പ്ലസ്ടുവിനു ശേഷം, നിർദ്ദിഷ്ടവിഷയങ്ങളിൽ ബിരുദം പൂർത്തിയാക്കിയവർക്കാണ്, എംഡിസ് ന് പ്രവേശനം ലഭിക്കുക. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. കേരളത്തിൽ അടക്കം ആകെ 22 പരീക്ഷ കേന്ദ്രങ്ങൾ ഉണ്ട്.
advertisement
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
മെയിൽ
ഫോൺ
079 2662 9500
079 2662 9600
തയാറാക്കിയത്: ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
September 13, 2024 4:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
NID: വ്യത്യസ്ത മേഖലകളിൽ ഡിസൈനിംഗ് രംഗത്ത് താൽപര്യം ഉള്ളവരാണോ? ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ അവസരം