പ്ലേസ്മെന്റിലൂടെ ജോലി ലഭിച്ചാൽ ശമ്പളത്തിന്റെ 2.1% നൽകണമെന്ന് ആവശ്യം; കോളേജിനെതിരെ പരാതിയുമായി വിദ്യാർത്ഥികൾ
- Published by:Sarika KP
- news18-malayalam
Last Updated:
ചില വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ കോളേജ് മാനേജ്മെന്റ് തടഞ്ഞു വെച്ചതായും പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.
ക്യാമ്പസ് പ്ലേസ്മെന്റിലൂടെ ജോലി ലഭിച്ച വിദ്യാർത്ഥികളുടെ ശമ്പളത്തിൽ നിന്ന് 2.1% ആവശ്യപ്പെട്ട ബംഗളൂരുവിലെ എൻജിനീയറിങ് കോളേജിനെതിരെ ആരോപണമായി വിദ്യാർത്ഥികൾ രംഗത്ത്. ട്വിറ്ററിൽ സംഭവവുമായി ബന്ധപ്പെട്ട് സജീവമായി ചർച്ചകൾ നടന്നിരുന്നു. ചിലർ സ്ക്രീൻഷോട്ടുകൾ ഉൾപ്പെടുത്തി വരെ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്. ചില വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ കോളേജ് മാനേജ്മെന്റ് തടഞ്ഞു വെച്ചതായും പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.
ഈ ഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും മുൻകൂട്ടി കോളേജ് അധികൃതർ വിദ്യാർത്ഥികളെ അറിയിച്ചിരുന്നില്ലെന്നും രേഖാമൂലം ഒരു തെളിവുകളും സമർപ്പിക്കാതെ തന്നെ വിദ്യാർത്ഥികളിൽ നിന്ന് ഫീസ് ആവശ്യപ്പെട്ടുകൊണ്ട് സമ്മർദ്ദം ചെലുത്തുകയാണെന്നും പോസ്റ്റിൽ പറയുന്നുണ്ട്. കോളേജ് ആവശ്യപ്പെടുന്ന ഈ ഫീസിനെ ‘പ്ലേസ്‌മെന്റ് സെൽ ഫീസ്’ എന്നാണ് വിശേഷിപ്പിക്കുന്നത്.
“എന്റെ കോളേജ്, ശമ്പളത്തിന്റെ 2.1 ശതമാനം നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. അവർ അതിനെ ‘പ്ലേസ്‌മെന്റ് സെൽ ഫീസ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ പേയ്‌മെന്റിനെ കുറിച്ച് മുൻപ് ഒരിക്കൽ പോലും കോളേജ് അധികൃതർ പരാമർശിച്ചിട്ടില്ല, ഇപ്പോൾ അവർ എന്റെ എല്ലാ സർട്ടിഫിക്കറ്റുകളും തടഞ്ഞുവയ്ച്ചിരിക്കുകയാണ്. ഇത് എന്റെ ജോലിയുമായി ബന്ധപ്പെട്ട തുടർ നടപടിക്രമങ്ങളെ ബാധിച്ചിരിക്കുകയാണ്”, എന്ന് പ്ലേസ്മെന്റിലൂടെ ജോലി ലഭിച്ച ഒരു വിദ്യാർത്ഥി പറയുന്നു. സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റ് വൈറലായതിന് പിന്നാലെ സമാനമായ ദുരനുഭവം പങ്കുവെച്ച് മറ്റു വിദ്യാർത്ഥികളും രംഗത്തെത്തി. ഫീസ് അടയ്ക്കാൻ വേണ്ടി വിദ്യാർഥികളെ നിർബന്ധിച്ചു കൊണ്ടിരിക്കുകയാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
advertisement
തങ്ങൾക്ക് ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തിൽ തന്നെ ഫീസ് അടക്കാൻ കോളേജ് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും വിദ്യാർത്ഥികൾ കൂട്ടിച്ചേർത്തു. വിഷയവുമായി ബന്ധപ്പെട്ട കോളേജ് ന്യൂ ഹൊറൈസൺ കോളേജ് ഓഫ് എഞ്ചിനീയറിംഗ് (NHCE) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വിവിധ കമ്പനികളിൽ പ്ലേസ്മെന്റിലൂടെ ജോലി നേടിയ മുൻ ബാച്ചിലെ വിദ്യാർത്ഥികളും സമാനമായ ദുരനുഭവം നേരിട്ടതായി വെളിപ്പെടുത്തി. വിഷയത്തിൽ കോളേജിനെതിരെ നിയമപരമായി നടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് വിദ്യാർത്ഥികൾ.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 20, 2023 2:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
പ്ലേസ്മെന്റിലൂടെ ജോലി ലഭിച്ചാൽ ശമ്പളത്തിന്റെ 2.1% നൽകണമെന്ന് ആവശ്യം; കോളേജിനെതിരെ പരാതിയുമായി വിദ്യാർത്ഥികൾ