കേന്ദ്ര സർവകലാശാലകളിൽ പിഎച്ച്ഡി; അപേക്ഷിക്കാൻ താല്പര്യമുണ്ടോ?

Last Updated:

സർവകലാശാലകളുടെ വിവിധ പ്രോഗ്രാമുകളും പ്രവേശനയോഗ്യതാ വ്യവസ്ഥകളും വെബ് സൈറ്റിൽ നിന്നും അതതു സർവകലാശാലയുടെ വെബ്സൈറ്റിലും ലഭിക്കുന്നതാണ്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
നാല് കേന്ദ്രസർവകലാശാലകളിലെ വിവിധ വിഷയങ്ങളിലേയ്ക്കുള്ള പിഎച്ച്.ഡി. പ്രവേശന പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കും. നാഷണൽ ടെസ്റ്റിങ് ഏജൻസിയ്ക്കാണ് (എൻ ടിഎ)  പ്രവേശനപരീക്ഷയുടെ ചുമതല. സെപ്തംബർ എട്ട് വരെയാണ്  അപേക്ഷിക്കാനവസരമുള്ളത്. പങ്കെടുക്കുന്ന സർവകലാശാലകളുടെ വിവിധ പ്രോഗ്രാമുകളും പ്രവേശനയോഗ്യതാ വ്യവസ്ഥകളും വെബ് സൈറ്റിൽ നിന്നും അതതു സർവകലാശാലയുടെ വെബ്സൈറ്റിലും ലഭിക്കുന്നതാണ്. അപേക്ഷിക്കുമ്പോൾ മുൻഗണന നിശ്ചയിച്ച്, രണ്ട് പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. പ്രവേശന പരീക്ഷാതീയതിയും സമയവും പിന്നീട് പ്രഖ്യാപിക്കുന്നതാണ്.
പ്രവേശനം നേടാവുന്ന സർവകലാശാലകൾ
1. ജവാഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി (ജെ.എൻ.യു.)
2.ബാബാസാഹേബ് ഭീംറാവു അംബേദ്കർ യൂണിവേഴ്സിറ്റി (ബി.ബി.എ.യു.)
3.ബനാറസ് ഹിന്ദു യൂ ണിവേഴ്സിറ്റി (ബി.എച്ച്.യു.)
4.യൂണിവേഴ്സിറ്റി ഓഫ് ഡൽഹി (ഡി.യു.)
പ്രവേശന യോഗ്യത
പോസ്റ്റ് ഗ്രാജുവേറ്റ്/തത്തുല്യബിരുദമുള്ളവർക്കാണ് അവസരം. 2023-ൽ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. പ്രായവ്യവസ്ഥയില്ല.
അപേക്ഷാഫീസ്
ഒരു പേപ്പറിന് 1200 രൂപയാണ് അപേക്ഷാഫീസ്. ഓരോ അധികപേപ്പറിനും 800 രൂപവീതം കൂടുതൽ അടയ്ക്കണം. വിവിധ സംവരണ വിഭാഗങ്ങളായ ഒ.ബി.സി. -എൻ.സി.എൽ. ,ജനറൽ -ഇ.ഡബ്ല്യു.എസ്., പട്ടിക ഭിന്നശേഷി തേർഡ് ജൻഡർ എന്നീവിഭാഗക്കാർക്ക് ഇത് യഥാ ക്രമം 1000/- രൂപയും 700/-രൂപയുമാണ്. അപേക്ഷാഫീസ് സെപ്റ്റംബർ എട്ട് വരെ അടയ്ക്കാം.ക്വാട്ട, കാറ്റഗറി, സംവരണം, ഇളവുകൾ തുടങ്ങിയവയെല്ലാം അതാതു സർവകലാശാലകളുടെ വ്യവസ്ഥപ്രകാരമായിരിക്കും.
advertisement
പ്രവേശനപരീക്ഷ രീതി
പ്രവേശനപരീക്ഷയുടെ ദൈർഘ്യം 3 മണിക്കൂറാണ്. പരീക്ഷയ്ക്ക് രണ്ടുഭാഗങ്ങളുള്ള ഒരു പേപ്പറാണുള്ളത്.  റിസർച്ച് മെത്തഡോളജിയും വിഷയ അധിഷ്ഠിതഭാഗവും ആണ്, രണ്ട് ഭാഗങ്ങൾ. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്. സിലബസ് യു.ജി.സി. നടത്തുന്ന നെറ്റ്, സി.എസ്.ഐ.ആർ.- യു.ജി.സി. നെറ്റ് എന്നിവയോട് സമാനമായിരിക്കും.ഒരു പേപ്പറിൽ മൊത്തം 100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. ഭാഷാവിഷയങ്ങൾക്കൊഴികെ, മറ്റെല്ലാ ചോദ്യങ്ങളും ഇംഗ്ലീഷിലായിരിക്കും.ശരിയുത്തരത്തിന് നാല് മാർക്കു ലഭിക്കുകയും  ഉത്തരം തെറ്റിയാൽ ഒരു മാർക്ക് നഷ്ടപെടുകയും ചെയ്യും.
advertisement
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
കേന്ദ്ര സർവകലാശാലകളിൽ പിഎച്ച്ഡി; അപേക്ഷിക്കാൻ താല്പര്യമുണ്ടോ?
Next Article
advertisement
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
  • മൂന്നു തൊഴിലാളികൾ ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങി മരിച്ചു; രക്ഷാപ്രവർത്തനം ഒരു മണിക്കൂർ നീണ്ടു.

  • ഓട വൃത്തിയാക്കാൻ ഇറങ്ങിയതിനെ തുടർന്ന് തമിഴ്നാട് സ്വദേശികളായ മൂന്ന് പേർ ദാരുണാന്ത്യം.

  • സുരക്ഷാക്രമീകരണങ്ങളില്ലാതെ ഓടയിൽ ഇറങ്ങിയതിനെ തുടർന്ന് വിഷവായു ശ്വസിച്ച് മൂന്നു പേർ മരിച്ചു.

View All
advertisement