'ഇനി ഹോംവർക്കില്ല, വീട്ടിലെത്തുന്ന കുട്ടികൾ കളിക്കണം, ടിവി കാണണം, മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കണം'; ഗണേഷ് കുമാർ

Last Updated:

ഇവിടെ നടപ്പാക്കാനാകുദ്ദേശിക്കുന്ന വിദ്യാഭ്യാസ പരിഷ്കാരത്തിന്റെ ഭാഗമായിട്ടാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി

കൊല്ലം: താൻ മാനേജരായ സ്കൂളിലെ എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഇനിമുതൽ ഹോംവർക്കുകൾ ഉണ്ടായിരിക്കില്ലെന്ന് കെ ബി ഗണേഷ്കുമാർ എംഎൽഎ. കുട്ടികൾക്ക് പുസ്തകം വീട്ടിൽ കൊടുത്തുവിടുന്നതും നിർത്തുകയാണ്. വീട്ടിലെത്തുന്ന കുട്ടികൾ കളിക്കുകയും ടിവി കാണുകയും അച്ഛന്റെയും അമ്മയുടെയും ഒപ്പം സമയം ചെലവഴിക്കുകയുമാണ് വേണ്ടതെന്ന് ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. ഇവിടെ നടപ്പാക്കാനാകുദ്ദേശിക്കുന്ന വിദ്യാഭ്യാസ പരിഷ്കാരത്തിന്റെ ഭാഗമായിട്ടാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്തു കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷ വേദിയിലായിരുന്നു എംഎൽഎയുടെ പ്രഖ്യാപനം. ഭാവിയിൽ 4, 5, 6 ക്ലാസുകളിലും ഇത് ബാധകമാക്കും. ഇതുവഴിയുള്ള വ്യത്യാസം പതുക്കെ മനസ്സിലാകുമെന്നും മൂല്യമുള്ള മക്കളുണ്ടാകുമെന്നും എംഎൽഎ അവകാശപ്പെട്ടു.
‘കേരളത്തിലെ പുതിയ വിദ്യാഭ്യാസ പരിഷ്കാരം ഞാൻ എന്റെ സ്കൂളിൽനിന്നു തന്നെ തുടങ്ങുകയാണ്. നാലാം ക്ലാസ് വരെയുള്ള കുഞ്ഞുങ്ങൾ വീട്ടിൽ വന്നാൽ കളിക്കണം, ടിവി കാണണം, അച്ഛന്റെയും അമ്മയുടെയും നെഞ്ചോടു ചേർന്നു കിടന്ന് കെട്ടിപ്പിടിച്ച് ഉറങ്ങണം, രാവിലെ സ്കൂളിൽ വരണം. അവർ വീട്ടിൽ വന്നാൽ അച്ഛന്റെയും അമ്മയുടെയും സ്നേഹം അനുഭവിക്കണം. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് അത് കിട്ടാൻ പോകുന്നത്? 90 വയസ്സാകുമ്പോഴോ? പെൻഷൻ വാങ്ങിച്ചിട്ടാണോ അച്ഛനെയും അമ്മയെയും കെട്ടിപ്പിടിക്കാൻ പോകുന്നത്?’, ഗണേഷ് കുമാർ പറഞ്ഞു.
advertisement
‘‘ഈ കുഞ്ഞുങ്ങൾക്ക് അച്ഛനെയും അമ്മയെയും കെട്ടിപ്പിടിക്കാൻ, അവരുടെ വാത്സല്യം ഏറ്റുവാങ്ങാൻ അവസരം ഇല്ലാതാകുമ്പോൾ അവരെ നമ്മെ വൃദ്ധസദനങ്ങളിൽ തള്ളും. അങ്ങനെ തള്ളാതിരിക്കാനാണ് എന്റെ ഈ തീരുമാനം. മറ്റുള്ളവരോടു പറ‍ഞ്ഞാൽ അവർ കേൾക്കില്ല. കേരള സർക്കാരിന്റെ ഉത്തരവുണ്ട്, മറ്റതുണ്ട് എന്നൊക്കെ പറയും. ഇവിടെ എന്റെ സ്കൂളിൽ ഒറ്റ പദ്ധതിയേ ഉള്ളൂ. നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഇനി ഹോംവർക്ക് വേണ്ട. പഠിപ്പിക്കാനുള്ളത് മുഴുവൻ സ്കൂളിലിരുത്തി പഠിപ്പിക്കും.’
advertisement
‘‘ഒരു കുഞ്ഞിനെ പഠിപ്പിക്കാൻ അധ്യാപകന് വർഷം 1000 മണിക്കൂർ കിട്ടും. അതു പോരേ? 200 ദിവസം 5 മണിക്കൂർ വച്ച് ആകെ 1000 മണിക്കൂർ മതി ഒന്നാം ക്ലാസിൽ പഠിക്കുന്ന കുഞ്ഞിനെ എന്തും പഠിപ്പിക്കാൻ. ആ ആയിരം മണിക്കൂറിൽ കണക്ക് പഠിപ്പിക്കുക, അതിന്റെ വർക്ക് ചെയ്യിക്കുക, വൈകിട്ട് സന്തോഷത്തോടെ വീട്ടിൽ വിടുക. അവർ വീട്ടിൽ ചെന്ന് കളിക്കട്ടെ, ടിവി കാണട്ടെ, മൊബൈലിൽ കളിക്കട്ടെ. അച്ഛന്റെയും അമ്മയുടെയും കൂടെ ഇരിക്കട്ടെ. അതിന് കുഞ്ഞുങ്ങൾക്ക് കഴിയട്ടെ എന്നുള്ളതുകൊണ്ട് ഇന്നലെ ഞാൻ ആ തീരുമാനം എടുത്ത് സ്റ്റാഫ് മീറ്റിങ്ങിൽ ടീച്ചർമാർക്ക് നിർദ്ദേശവും കൊടുത്തുകഴിഞ്ഞു. ഇതിന്റെ വ്യത്യാസം എന്താണെന്ന് നിങ്ങൾ കണ്ടോളൂ. മൂല്യമുള്ള മക്കളുണ്ടാകും.’ – ഗണേഷ് കുമാർ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
'ഇനി ഹോംവർക്കില്ല, വീട്ടിലെത്തുന്ന കുട്ടികൾ കളിക്കണം, ടിവി കാണണം, മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കണം'; ഗണേഷ് കുമാർ
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement