എട്ടാം ക്ലാസിലാണോ? പഠിക്കാൻ പ്രതിവർഷം 12000 രൂപയുടെ സ്കോളർഷിപ്പ് വേണോ? NMMSE പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കൂ

Last Updated:

ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 8 ആണ്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
നാഷണൽ മീൻസ്-കം-മെരിറ്റ് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് (NMMSE) ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. നിലവിൽ എട്ടാം ക്ലാസ്സിൽ പഠിച്ചു കൊണ്ടിരിക്കുന്നവർക്കാണ് അപേക്ഷിക്കാനവസരം.9, 10, +1, +2 ക്ലാസ്സുകളിലെ പഠനത്തിന് പ്രതിവർഷം 12000 രൂപ സ്കോളർഷിപ്പ് ലഭിക്കുന്ന പദ്ധതിയാണ് നാഷണൽ മീൻസ്-കം-മെരിറ്റ് സ്കോളർഷിപ്പ് പരീക്ഷ. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 8 ആണ്. നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഓഫ് ലൈനായി സമർപ്പിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കി വരുന്ന പദ്ധതിയാണ്, നാഷണൽ മീൻസ്-കം-മെരിറ്റ് സ്കോളർഷിപ്പ് (NMMS). സ്കോളർഷിപ്പ് പരീക്ഷയിലൂടെ അർഹത നേടുന്ന വിദ്യാർത്ഥികൾക്ക് തുടർവർഷങ്ങളിലെ പഠനത്തിന്  (9, 10, +1, +2 ) സ്കോളർഷിപ്പ് ലഭിക്കും. ഓരോ വർഷവും 12000 രൂപയാണ് സ്കോളർഷിപ്പ് ആനുകൂല്യം.
ആർക്കൊക്കെ അപേക്ഷിക്കാം
അപേക്ഷകർ, സംസ്ഥാനത്തെ ഗവൺമെന്റ്-എയ്ഡഡ് സ്കൂളുകളിൽ ഈ അധ്യയന വർഷം (2023-24)8-ാം ക്ലാസിൽ പഠിക്കുന്നവരായിരിക്കണം. ഇപ്പോൾ എട്ടാം ക്ലാസ്സിൽ പഠിക്കുന്നവർ, ഫ്രഷ് അപ്ലിക്കേഷൻ നൽകണം. 2020-21, 2021-22, 2022-23 (ഇപ്പോൾ 10, +1, +2 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ )എന്നീ അധ്യയന വർഷങ്ങളിൽ നാഷണൽ മീൻസ്-കം-മെരിറ്റ് (NMMSE)  സ്കോളർഷിപ്പിന് അർഹത നേടിയവർ, ഇപ്പോൾ റിന്യൂവൽ അപേക്ഷ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി ഓൺലൈനായാണ് സമർപ്പിക്കേണ്ടതാണ്.
advertisement
അപേക്ഷാ സമർപ്പണത്തിന് ആവശ്യമായ രേഖകൾ
1. ആധാർ കാർഡ്
2. പാസ്പോർട്ട് സൈസ് ഫോട്ടോ (6 മാസത്തിനുള്ളിൽ എടുത്തത്).
3. വരുമാന സർട്ടിഫിക്കറ്റ്(മൂന്നര ലക്ഷം രൂപയിൽ അധികരിക്കരുത്)
4. ജാതി സർട്ടിഫിക്കറ്റ്(SC/ST വിഭാഗത്തിന് മാത്രം).
5. ഡിസേബിലിറ്റി സർട്ടിഫിക്കറ്റ് (40% കുറയാതെ ഭിന്നശേഷിയുള്ള കുട്ടികൾക്ക്).
കൂടുതൽ വിവരങ്ങൾക്ക്: http://keralapareekshabhavan.in,
https://pareekshabhavan.kerala.gov.in
അപേക്ഷാ സമർപ്പണത്തിന്:http://nmmse.kerala.gov.in
ഡോ. ഡെയ്സൻ പാണേങ്ങാടൻ: daisonpanengadan@gmail.com
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
എട്ടാം ക്ലാസിലാണോ? പഠിക്കാൻ പ്രതിവർഷം 12000 രൂപയുടെ സ്കോളർഷിപ്പ് വേണോ? NMMSE പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കൂ
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement