ഡല്‍ഹിയിലെ സ്‌കൂളുകളില്‍ 10 ദിവസം 'ബാഗ് രഹിതമാക്കാൻ' മാര്‍ഗനിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്

Last Updated:

ഒരു വര്‍ഷം പത്ത് ദിവസങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബാഗ് രഹിതമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്

ഡല്‍ഹിയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ ബാഗ് രഹിത ദിനങ്ങള്‍ നടപ്പിലാക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷന്‍ (ഡിഒഇ).
ഒരു വര്‍ഷം പത്ത് ദിവസങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബാഗ് രഹിതമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
Also Read: ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം; സ്‌കൂളുകൾ ജെഎന്‍യു, ഡൽഹി സർവകലാശാല ക്ലാസുകള്‍ ഓണ്‍ലൈനാക്കി
2020ലെ ദേശീയ വിദ്യാഭ്യാസ നയം പ്രകാരം നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (എന്‍സിഇആര്‍ടി)യാണ് മാര്‍ഗനിര്‍ദേശങ്ങള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. സ്‌കൂളിലെത്തിയുള്ള പഠനം വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അനുഭവങ്ങള്‍ നല്‍കുന്നതും രസകരമാക്കി മാറ്റാനും സമ്മര്‍ദരഹിതമാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സര്‍ക്കുലറില്‍ പറയുന്നു.
ബാഗ് രഹിത ദിനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കണമെന്നും എങ്കില്‍ സ്‌കൂളില്‍ ലഭ്യമായ വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും സര്‍ക്കുലറില്‍ പറയുന്നു. ബാഗ് രഹിത ദിനങ്ങളില്‍ ഹാപ്പിനസ് കരിക്കുലം അല്ലെങ്കില്‍ ചെറിയ പഠനയാത്രകള്‍ നടത്താം.
advertisement
ഈ ദിവസങ്ങളില്‍ ചരിത്രസ്മാരകങ്ങള്‍, സാംസ്‌കാരിക പ്രധാന്യമുള്ള സ്ഥലങ്ങള്‍, കരകൗശല സ്ഥലങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സന്ദര്‍ശിക്കാവുന്നതാണ്. കലാകാരന്മാരെയും കരകൗശല വിദഗ്ധരെയും കണ്ടുമുട്ടാനും വ്യത്യസ്ത ആശയങ്ങള്‍ പങ്കിടാനും ഈ ദിവസം അവസരമൊരുക്കാം. ഇതിന് പുറമെ വിവിധ പാരമ്പര്യങ്ങളെക്കുറിച്ചുള്ള വിദ്യാര്‍ഥികളുടെ ധാരണ വിശാലമാക്കാനും പൈതൃകം സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യം മനസ്സിലാക്കാനും ഇത് അവരെ സഹായിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Career/
ഡല്‍ഹിയിലെ സ്‌കൂളുകളില്‍ 10 ദിവസം 'ബാഗ് രഹിതമാക്കാൻ' മാര്‍ഗനിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്
Next Article
advertisement
നാണക്കേടല്ലേ ? പ്രമുഖ പാക്കിസ്ഥാന്‍ പത്രത്തിൽ ലേഖനം ചാറ്റ് ജിപിടി ഉപയോഗിച്ച് തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്
നാണക്കേടല്ലേ ? പ്രമുഖ പാകിസ്ഥാന്‍ പത്രത്തിൽ ലേഖനം ചാറ്റ് ജിപിടി ഉപയോഗിച്ച് തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്
  • ഡോണ്‍ പത്രം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ലേഖനങ്ങള്‍ തയ്യാറാക്കുന്നതായി വിമര്‍ശനം ഉയർന്നു.

  • നവംബര്‍ 12-ന് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ എഐ ജനറേറ്റഡ് പ്രോംറ്റ് ഉള്‍പ്പെട്ടത് വിവാദത്തിന് കാരണമായി.

  • പത്രത്തിന്റെ എഡിറ്റോറിയല്‍ നേതൃത്വം സംഭവത്തിൽ ചോദ്യം ചെയ്യപ്പെട്ടതായും ഉപയോക്താക്കള്‍ വിമര്‍ശിച്ചു.

View All
advertisement