ഇന്റർഫേസ് /വാർത്ത /Career / UPSC ചെയർമാനായി മനോജ് സോണി ചുമതലയേറ്റു; വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ച ഏറ്റവും പ്രായം കുറഞ്ഞയാൾ

UPSC ചെയർമാനായി മനോജ് സോണി ചുമതലയേറ്റു; വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ച ഏറ്റവും പ്രായം കുറഞ്ഞയാൾ

2017 ജൂൺ 28 മുതൽ യുപിഎസ്‌സി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്

2017 ജൂൺ 28 മുതൽ യുപിഎസ്‌സി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്

2017 ജൂൺ 28 മുതൽ യുപിഎസ്‌സി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്

  • Share this:

പുതിയ യുപിഎസ്‌സി ചെയർമാനായി ഡോ. മനോജ് സോണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒരു വിദ്യാഭ്യാസ വിചക്ഷണനെന്ന നിലയിൽ വിപുലമായ അനുഭവസമ്പത്തുള്ള വ്യക്തിയാണ് ഡോ. സോണി. 2017 ജൂൺ 28 മുതൽ യുപിഎസ്‌സി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രശസ്ത സർവകലാശാലകളിൽ വൈസ് ചാൻസലറായി മൂന്ന് തവണ സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ. മനോജ് സോണിക്ക് ആ നിലയിൽ ശ്രദ്ധേയമായ ട്രാക്ക് റെക്കോർഡാണ് ഉള്ളത്.

2009 മുതൽ 2015 വരെ ഗുജറാത്തിലെ ഡോ. ബാബാസാഹെബ് അംബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (BAOU) വൈസ് ചാൻസലറായും 2005 മുതൽ 2008 വരെ ബറോഡയിലെ മഹാരാജ സായാജിറാവു സർവകലാശാലയുടെ വൈസ് ചാൻസലറായും അദ്ദേഹം തുടർച്ചയായി പ്രവർത്തിച്ചു. MSU ബറോഡയിൽ ജോലി ചെയ്തിരുന്ന കാലത്ത് ഡോ. സോണി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാൻസലർ എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.

Also Read- മികവിന്റെ കേന്ദ്രങ്ങളായ സ്വയംഭരണ കോളേജുകളിൽ പഠിക്കാം

ഇന്റർനാഷണൽ റിലേഷൻസ് സ്റ്റഡീസിൽ സ്പെഷ്യലൈസേഷനുള്ള ഡോ. സോണി പൊളിറ്റിക്കൽ സയൻസിൽ അഗ്രഗണ്യനാണ്. 1991 മുതൽ 2016 വരെ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ച കാലയളവ് ഒഴികെ വല്ലഭ് വിദ്യാനഗർ സർദാർ പട്ടേൽ സർവകലാശാലയിൽ (എസ്പിയു) ഇന്റർനാഷണൽ റിലേഷൻസ് വിഷയത്തിൽ പ്രൊഫസറായി അദ്ദേഹം തന്റെ അറിവും വൈദഗ്ധ്യവും വിദ്യാർത്ഥികൾക്ക് പകർന്ന് നൽകിയിരുന്നു.

അവാർഡുകളും അംഗീകാരങ്ങളും

ഡോ. മനോജ് സോണിയുടെ സംഭാവനകൾ അദ്ദേഹത്തിന് നിരവധി അഭിമാനകരമായ അവാർഡുകളും അംഗീകാരങ്ങളും നേടിക്കൊടുത്തിട്ടുണ്ട്. 2013-ൽ അമേരിക്കയിലെ ലൂസിയാനയിലെ ബാറ്റൺ റൂജ് മേയർ-പ്രസിഡന്റ് അദ്ദേഹത്തെ ‘ഓണററി മേയർ-പ്രസിഡന്റ് ഓഫ് സിറ്റി ഓഫ് ബാറ്റൺ റൂജ്’ എന്ന പദവി നൽകി ആദരിച്ചിരുന്നു. സമൂഹത്തിലെ അവശത അനുഭവിക്കുന്ന വിഭാഗങ്ങളെ ഐടി സാക്ഷരതയിലൂടെ ശാക്തീകരിക്കുന്നതിൽ അദ്ദേഹത്തിന്റെ അസാധാരണമായ നേതൃത്വത്തിന്റെ തെളിവായിരുന്നു ഈ അംഗീകാരം. 2015-ൽ, ലണ്ടനിലെ ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അക്കൗണ്ടന്റിൽ നിന്ന് വിദൂര പഠന നേതൃത്വത്തിനുള്ള വേൾഡ് എജ്യുക്കേഷൻ കോൺഗ്രസ് ഗ്ലോബൽ അവാർഡും അദ്ദേഹത്തിന് ലഭിച്ചു.

First published:

Tags: Upsc