ഇന്ത്യയിലെ സ്ത്രീകൾ 70 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നത് ആരും ചർച്ച ചെയ്യാറില്ലെന്ന് സാമ്പത്തിക വിദഗ്ധ രാധിക ഗുപ്ത
- Published by:Vishnupriya S
- news18-malayalam
Last Updated:
രാധിക ഗുപ്തയുടെ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടു തന്നെ 44,000- ത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു
രാജ്യത്തിന്റെ തൊഴിൽ ഉൽപ്പാദനക്ഷമത വർധിപ്പിക്കാൻ യുവാക്കൾ ആഴ്ചയിൽ 70 മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്ന ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണ മൂർത്തിയുടെ പരാമർശം വലിയ ചർച്ചകൾക്കാണ് സാമൂഹ്യ മാധ്യമങ്ങളിലടക്കം തുടക്കം കുറിച്ചത്. ഈ പരാമർശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. ഇപ്പോൾ ഇന്ത്യയിലെ നിരവധി സ്ത്രീകൾ ആഴ്ചയിൽ ഈ പറഞ്ഞ മണിക്കൂറിലധികം ജോലി ചെയ്യുന്നവരാണെന്ന് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഡല്‍വെയ്‌സ് മ്യൂച്വൽ ഫണ്ട് എംഡിയും സിഇഒയുമായ രാധിക ഗുപ്ത.
എന്നാൽ ആരും അതിനെ ഇതുവരെ കുറിച്ച് ചർച്ച ചെയ്തിട്ടില്ല എന്നും എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ അവർ പറഞ്ഞു. “ഓഫീസിലും വീടിനുമിടയിൽ, ഇന്ത്യയെയും (ഞങ്ങളുടെ ജോലിയിലൂടെ) അടുത്ത തലമുറയെയും (കുട്ടികളിലൂടെ) കെട്ടിപ്പടുക്കാൻ നിരവധി സ്ത്രീകൾ ആഴ്ചയിൽ എഴുപത് മണിക്കൂറിലധികം ജോലി ചെയ്യുന്നു. അതും പതിറ്റാണ്ടുകളായി. ഒരു പുഞ്ചിരിയോടെ, ഓവർടൈം ജോലി ആവശ്യപ്പെടാതെ തന്നെ. ആരും ഞങ്ങളെ കുറിച്ച് ട്വിറ്ററിൽ ചർച്ച ചെയ്തിട്ടില്ല.” എന്നും രാധിക ഗുപ്ത കുറിച്ചു. ഈ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടു തന്നെ 44,000- ത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു.
advertisement
കൂടാതെ ഇതിന് പ്രതികരണവുമായി നിരവധി സോഷ്യൽ മീഡിയ ഉപഭോക്താക്കളും കമന്റ് ചെയ്തു . ഇന്ത്യൻ സ്ത്രീകളുടെ അശ്രാന്തമായ അർപ്പണബോധം അംഗീകാരം അർഹിക്കുന്ന ഒന്നുതന്നെയാണെന്ന് ഒരു ഉപഭോക്താവ് കുറിച്ചു. വളരെ പ്രസക്തമായ ഒരു കാര്യമാണെന്നും എന്നാൽ ഈ വിഷയത്തെക്കുറിച്ച് ആരും ഇതുവരെ ചർച്ച ചെയ്തിട്ടില്ല എന്നും മറ്റൊൾ അഭിപ്രായപ്പെട്ടു. ” സത്യം, ഓഫീസിലെ നമ്മുടെ ജോലി സമയം മാത്രമാണ് ലോകം കണക്കാക്കുന്നത്. വീട്ടിൽ നമ്മൾ ചെയ്യുന്ന ജോലികൾക്ക് കണക്കില്ല. അങ്ങനെ ഞങ്ങളുടെ ജോലി സമയം പ്രതിദിനം 15-16 മണിക്കൂർ ആണ്” ഇതായിരുന്നു മറ്റൊരാളുടെ പ്രതികരണം.
advertisement
അതേസമയം ചൈന, ജപ്പാൻ തുടങ്ങിയ അതിവേഗം വളരുന്ന രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് മത്സരിക്കണമെങ്കിൽ രാജ്യത്തെ തൊഴിൽ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കേണ്ടതുണ്ട് എന്നാണ് ഇൻഫോസിസ് സഹസ്ഥാപകൻ എൻ ആർ നാരായണമൂർത്തി നിർദേശിച്ചത്. 3വൺ4 ക്യാപിറ്റലിന്റെ പോഡ്‌കാസ്റ്റായ ‘ദി റെക്കോർഡിന്റെ’ ഉദ്ഘാടന ചടങ്ങിൽ മുൻ ഇൻഫോസിസ് സിഎഫ്ഒ മോഹൻദാസ് പൈയുമായുള്ള സംഭാഷണത്തിനിടെ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിലവിൽ, ഇന്ത്യയുടെ തൊഴിൽ ഉൽപ്പാദനക്ഷമത വളരെ കുറവാണെന്നും അതിനാൽ രാജ്യത്തെ യുവാക്കൾ ആഴ്ചയിൽ കുറഞ്ഞത് 70 മണിക്കൂറെങ്കിലും ജോലി ചെയ്യേണ്ടതുണ്ട് എന്നും നാരായണ മൂർത്തി ചൂണ്ടിക്കാട്ടി. അതോടൊപ്പം സർക്കാർ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള കാലതാമസം കുറയ്ക്കുകയും അഴിമതി തടയണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 03, 2023 11:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
ഇന്ത്യയിലെ സ്ത്രീകൾ 70 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നത് ആരും ചർച്ച ചെയ്യാറില്ലെന്ന് സാമ്പത്തിക വിദഗ്ധ രാധിക ഗുപ്ത