HOME » NEWS » Career » EXPERTS SAYS TECHNOLOGY DRIVEN CAREERS MAY BOOM POST PANDEMIC GH

കോവിഡിനു ശേഷം തൊഴിൽ മേഖല തിരിച്ചുവരും; ടെക്നോളജി അധിഷ്ഠിത കരിയറുകൾക്ക് സാധ്യത കൂടുമെന്ന് വിദ​ഗ്ധർ

2021-22 വർഷം മുതൽ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നവരിൽ പുതിയ കരിയർ ട്രെൻഡുകൾ സൃഷ്ടിക്കപ്പെടുമെന്ന് വിദഗ്ധർ

News18 Malayalam | news18-malayalam
Updated: June 19, 2021, 12:17 PM IST
കോവിഡിനു ശേഷം തൊഴിൽ മേഖല തിരിച്ചുവരും; ടെക്നോളജി അധിഷ്ഠിത കരിയറുകൾക്ക് സാധ്യത കൂടുമെന്ന് വിദ​ഗ്ധർ
representative image
  • Share this:
കോവിഡ് മഹാമാരി രൂക്ഷമായതോടെ വെല്ലുവിളികളെ നേരിട്ട തൊഴിൽ, വിദ്യാഭ്യാസ മേഖലകൾ പതിയെ തിരിച്ചുവരവിന്റെ പാതയിലാണെന്ന് വിദ​ഗ്ധർ. 2021-22 വർഷം മുതൽ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നവരിൽ പുതിയ കരിയർ ട്രെൻഡുകൾ സൃഷ്ടിക്കപ്പെടുമെന്നും ഇവർ പറയുന്നു.

ഇനിയുള്ള നാളുകളിൽ എല്ലാ തൊഴിൽ മേഖലകളിലും ടെക്നോളജി അധിഷ്ടിതമായവയ്ക്ക് ആവശ്യമേറുമെന്ന് മാർവാടി യൂണിവേഴ്സിറ്റി പ്രൊഫ. സന്ദീപ് സാഞ്ചെട്ടി പറയുന്നു. ആരോഗ്യ മേഖലയിൽ, സപ്പോർട്ടിങ് ജീവനക്കാരായ ഇൻടേക്ക് സ്പെഷ്യലിസ്റ്റ്, ഫാർമസി ടെക്നീഷ്യൻ, നഴ്സിംഗ് അസിസ്റ്റന്റ് എന്നിവരുടെ ആവശ്യമേറും. കൂടാതെ മാനസികാരോഗ്യ സ്പെഷ്യലിസ്റ്റുകൾ, ഹെൽത്ത് ആന്റ് ഫിറ്റ്നസ് കോച്ച് എന്നിവർക്കും ആവശ്യമേറും.

ഐടി മേഖലയിൽ ഡാറ്റാ സയൻസ് സ്പെഷ്യലിസ്റ്റ്, ഡാറ്റാ മാനേജ്മെൻറ് അനലിസ്റ്റ്, ഡാറ്റാ മൈനിങ് എക്സ്പേട്ട്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മെഷീൻ ലേണിങ് എൻജിനീയർ, യൂസർ എക്സ്പീരിയൻസ് പ്രൊഫഷണലുകളായ യുഐ/യുഎക്സ് ഡിസൈൻ സ്പെഷലിസ്റ്റ്, പ്രോഡക്ട് ഡിസൈൻ കൺസൾട്ടന്റ്, ​ഗെയിം ഡെവലപ്പേഴ്സ്, ഫുൾ സ്റ്റാക്ക് ഡെവലപ്പേഴ്സ്, ക്ലൗഡ് എൻജിനീയർ, സൈബർ സെക്യൂരിറ്റി എക്സ്പേട്ട് എന്നിവരുടെ ആവശ്യം വർദ്ധിക്കുമെന്നും അദ്ദേഹം പറയുന്നു

കോവിഡ് മാറിയാലും റിമോട്ട് വർക്ക് രീതി തുടരുമെന്നും സന്ദീപ് സാഞ്ചെട്ടി പറയുന്നു. സൂം, ഗൂഗിൾ വർക്ക് സ്പേസ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ പുതുതലമുറയ്ക്കിടയിൽ ഒരു പുതിയ ട്രെൻഡായി മാറിയിട്ടുണ്ട്. മാർക്കറ്റിംഗ്, പ്രോ​ഗ്രാമിങ് വൈദഗ്ധ്യമുള്ള മൾട്ടി ടാസ്കിങ് പ്രൊഫഷണലുകൾക്ക് 2021ലും തൊഴിൽ മേഖലയിൽ പുതിയ അവസരങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

Also Read-Explained| കോവിഡ് കാലഘട്ടത്തിൽ വാക്സിൻ പാസ്‌പോർട്ടിന്റെ പ്രസക്തി

മനുഷ്യ ചരിത്രത്തിൽ തന്നെ ഏറ്റവും വൈവിധ്യമായ കരിയർ ട്രെൻഡുകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളതെന്നാണ് ജാഗ്രൺ ലേക്ക്സിറ്റി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സന്ദീപ് ശാസ്ത്രിയുടെ അഭിപ്രായം. ഏതു മേഖലയിലായാലും കൂടുതൽ വൈദ​ഗ്ധ്യം ഉള്ളവരെയാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു.

ഡിജിറ്റൽ വിപ്ലവത്തിലൂടെ ഹോസ്പിറ്റാലിറ്റി മേഖലയിൽ സ്ഥിരമായി ചെയ്യുന്ന പ്രവർത്തനങ്ങൾ ഓട്ടോമേഷനാക്കാൻ സാധിച്ചു. പബ്ലിക് പോളിസിയിൽ നേരത്തെ പൊളിറ്റിക്കൽ സയൻസ്, നിയമം, സോഷ്യോളജി എന്നിവ മാത്രമുണ്ടായിരുന്നത്, ഡാറ്റ അനലിറ്റിക്സും കൂട്ടിച്ചേർത്തിട്ടുണ്ട്. അക്കൗണ്ടിംഗ് ഫിനാൻസ് മേഖലകളിൽ പുതിയ കരിയർ മേഖലകളായ ബിഗ് ഡാറ്റ അനലിറ്റിക്സ്, ഫിൻടെക്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ക്ലൗഡ് അക്കൗണ്ടിംഗ്, ബ്ലോക്ക് ചെയ്ൻ ടെക്നോളജി എന്നിവയും കൂട്ടിച്ചേർക്കപ്പെട്ടു. കോവിഡാനന്തര ലോകത്ത് സാമ്പത്തിക മേഖലയിലെ സ്ഥാപനങ്ങളായ സ്റ്റോക്ക് എക്സ്ചേഞ്ച്, ഡെപ്പോസിറ്ററികൾ, സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ടെക്നോളജി അധിഷ്ടിത സാമ്പത്തിക വിദ​ഗ്ധർക്ക് കൂടുതൽ തൊഴിൽ സാധ്യതകൾ തുറക്കുമെന്നും അദ്ദേഹം പറയുന്നു. ‌

ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാരായ പോഡ് കാസ്റ്റേഴ്സ്, ബ്ലോഗർമാർ, ഇൻഫ്ലുവൻസർ, വീഡിയോ ക്രിയേറ്റർമാർ, വോയ്സ് ഓവർ ആർട്ടിസ്റ്റ് തുടങ്ങിയവർക്ക് കൂടുതൽ സാധ്യതകൾ തുറന്നു വരുമെന്ന് ഋഷിഹുഡ് യൂണിവേഴ്സിറ്റി സഹസ്ഥാപകനും സിഇഒയുമായ സാഹിൽ അഗർവാൾ പറയുന്നു. ടെക്നോളജിയും വിവര ലഭ്യതയും കൂടുതൽ സാധ്യതകൾ തുറന്നതോടെ പുതുതലമറയ്ക്ക് മികച്ച കരിയർ കണ്ടെത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.

ഈ കരിയർ ട്രെൻഡുകൾ അവസരമാക്കുന്നതിനുള്ള ചില ടിപ്പ്സ്:

സംരംഭക മനോഭാവം

കമ്പനിയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും മനസ്സിലാക്കി സ്വന്തമായി പ്രവർത്തിക്കുന്ന ജീവനക്കാരെയാണ് എല്ലാ തൊഴിൽദാതാക്കളും ഇപ്പോൾ തേടുന്നത്. പുതിയ ടാസ്‌ക്കുകൾക്ക് കാത്തിരിക്കാതെ സ്വയം കണ്ടെത്തി സ്വന്തം കമ്പനിയാണെന്ന രീതിയിൽ പ്രവർത്തിക്കുന്നവർക്ക് വിജയിക്കാനുള്ള സാധ്യത കൂടുതലാണ്.

ഇന്റർഡിസിപ്ലിനറി കഴിവുകൾ

ഏതെങ്കിലും ഒരു വിഷയത്തിൽ മാത്രമല്ല, വിവിധ മേഖലകളിൽ അറിവുള്ളവരെയാണ് തൊഴിൽ മേഖലയ്ക്ക് ഇപ്പോൾ ആവശ്യം.

ക്രിയേറ്റിവിറ്റി

പരമ്പരാ​ഗതമായി ഒരേനിലയിൽ ജോലി ചെയ്യുന്നവരെക്കാൾ പുതിയ ആശയങ്ങളുള്ള ഭാവനാ സമ്പന്നർക്ക് സാധ്യത കൂടുതലാണ്.

പഠനം

21ാം നൂറ്റാണ്ടിൽ നിലയ്ക്കാത്ത പ്രക്രിയയാണ് പഠനം. പുതിയ കാര്യങ്ങൾ പഠിച്ചെടുക്കലും വൈദ​ഗ്ധ്യം നേടലും കരിയറിലെ വളർച്ചയ്ക്ക് നിർബന്ധമാണ്.
Published by: Asha Sulfiker
First published: June 19, 2021, 12:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories