PGDM മുതല്‍ ബാങ്കിംഗ് വരെ; ബിബിഎയ്ക്ക് ശേഷം തെരഞ്ഞെടുക്കാന്‍ നാല് മികച്ച കോഴ്‌സുകള്‍

Last Updated:

ബിബിഎ പൂര്‍ത്തിയാക്കിയ ശേഷം എംബിഎ വേണ്ട, പകരം തെരഞ്ഞെടുക്കാന്‍ നാല് മികച്ച കോഴ്‌സുകള്‍

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
പ്ലസ്ടുവിന് കൊമേഴ്‌സ് എടുത്തവര്‍ അതിന് ശേഷം ചേരുന്ന ഒരു ബിരുദ കോഴ്‌സാണ് ബിബിഎ അഥവാ ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍. ബിബിഎ പൂര്‍ത്തിയാക്കിയ ശേഷം ഭൂരിഭാഗം പേരും എംബിഎയ്ക്കും ചേരാറുണ്ട്. എന്നാല്‍ എംബിഎ കൂടാതെ നിരവധി കോഴ്‌സുകള്‍ ഇന്ന് ലഭ്യമാണ്. അതേക്കുറിച്ച് കൂടുതൽ അറിയാം.
പിജിഡിഎം (Post graduate diploma in management)
എംബിഎയ്ക്ക് തത്തുല്യമായ രണ്ട് വര്‍ഷ ഡിപ്ലോമ കോഴ്‌സാണിത്. പിജിഡിഎം പൂര്‍ത്തിയാക്കി ഇറങ്ങുന്നവര്‍ക്ക് നിരവധി കമ്പനികളില്‍ അവസരം ലഭിക്കുകയും ചെയ്യും. പ്രായോഗിക പഠനത്തിനാണ് പിജിഡിഎം പ്രാധാന്യം നല്‍കുന്നത്. അതേസമയം എംബിഎ തിയറി പഠനത്തിനാണ് പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ട് തന്നെ പിജിഡിഎം കോഴ്‌സുകള്‍ക്ക് ഇന്നത്തെ കാലത്ത് വലിയ പ്രാധാന്യമുണ്ട്.
ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ്
ഇന്ന് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുള്ള കോഴ്‌സാണിത്. ഹോസ്പിറ്റാലിറ്റി വ്യവസായത്തില്‍ നിരവധി അവസരങ്ങളാണ് ഈ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവരെ കാത്തിരിക്കുന്നത്. നല്ല ശമ്പളവും ഈ മേഖലയിലെ ജോലിയ്ക്കുണ്ട്. അതേസമയം ബിബിഎയ്ക്കും ഹോട്ടല്‍മാനേജ്‌മെന്റ് കോഴ്‌സിനും പൊതുവായ ബന്ധമില്ല. എന്നാല്‍ ഹോസ്പിറ്റാലിറ്റി വ്യവസായത്തില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ ഹോട്ടല്‍മാനേജ്‌മെന്റ് കോഴ്‌സ് തെരഞ്ഞെടുക്കാം. ബിബിഎയ്ക്ക് പഠിച്ച അറിവുകള്‍ സ്റ്റാര്‍ട്ട് അപ്പ് മേഖലയില്‍ നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താൻ കഴിയും.
advertisement
എംസിഎ (Master of computer applications)
ബിബിഎയ്ക്ക് ശേഷം നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാന്‍ കഴിയുന്ന അനുയോജ്യമായ കോഴ്‌സാണ് എംസിഎ. സോഫ്റ്റ് വെയര്‍ മേഖലയിലേക്കും ടെക്‌നോളജി രംഗത്തേക്കും ജോലി സാധ്യത ഉറപ്പാക്കുന്ന കോഴ്‌സാണിത്. കംപ്യൂട്ടറുമായി ബന്ധപ്പെട്ട മേഖലയില്‍ താല്‍പ്പര്യം ഉള്ളവരാണ് നിങ്ങളെങ്കില്‍ ബിബിഎയ്ക്ക് ശേഷം എംസിഎ തെരഞ്ഞെടുക്കാവുന്നതാണ്. കംപ്യൂട്ടര്‍ ടെക്‌നോളജിയോട് താല്‍പ്പര്യമില്ലാത്തവര്‍ക്ക് ചിലപ്പോള്‍ ഈ രംഗത്ത് അത്ര ശോഭിക്കാനായെന്നുവരില്ല.
ബാങ്കിംഗ് കോഴ്‌സുകള്‍
ബിബിഎയ്ക്ക് ശേഷം ബാങ്കിംഗുമായി ബന്ധപ്പെട്ട കോഴ്‌സുകൾ തെരഞ്ഞെടുക്കാന്‍ കഴിയും. ബാങ്കിംഗ് മേഖലയില്‍ നിങ്ങള്‍ക്ക് ജോലി ഉറപ്പാക്കാന്‍ ഈ കോഴ്‌സുകള്‍ നിങ്ങളെ സഹായിക്കും. ആകര്‍ഷകമായ ശമ്പളമുള്ള ജോലികളാണ് ബാങ്കിംഗ് മേഖലയില്‍ നിങ്ങളെ കാത്തിരിക്കുന്നത്. സ്‌പെഷ്യലൈസ്ഡ് ബാങ്കിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബാങ്കുകള്‍ അവസരം നല്‍കാറുമുണ്ട്. ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സില്‍ ബിബിഎയുള്ളവര്‍ക്കും ഈ മേഖലയില്‍ മികച്ച ജോലി കരസ്ഥമാക്കാനാകും.
advertisement
അതുകൊണ്ട് തന്നെ ബിബിഎയ്ക്ക് ശേഷം മുകളില്‍ പറഞ്ഞ കോഴ്‌സുകളും പരിഗണിക്കാന്‍ ശ്രദ്ധിക്കുക. എല്ലാത്തിനുമുപരി നിങ്ങളുടെ കരിയര്‍ താല്‍പ്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. അതിന് അനുസരിച്ചുള്ള ഉപരിപഠനവും തെരഞ്ഞെടുക്കുക.
മലയാളം വാർത്തകൾ/ വാർത്ത/Career/
PGDM മുതല്‍ ബാങ്കിംഗ് വരെ; ബിബിഎയ്ക്ക് ശേഷം തെരഞ്ഞെടുക്കാന്‍ നാല് മികച്ച കോഴ്‌സുകള്‍
Next Article
advertisement
'സദ് ഭരണത്തിനും വികസനത്തിനും ലഭിച്ച വിജയം'; ബീഹാറിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 
'സദ് ഭരണത്തിനും വികസനത്തിനും ലഭിച്ച വിജയം'; ബീഹാറിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 
  • ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ‌ഡി‌എ നേടിയ വിജയം പ്രധാനമന്ത്രി മോദി പ്രശംസിച്ചു.

  • സദ് ഭരണത്തിനും വികസനത്തിനും ലഭിച്ച വിജയം; ബീഹാറിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് മോദി.

  • ബിഹാറിന്റെ സമഗ്ര വികസനം എൻ‌ഡി‌എ ഉറപ്പാക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു.

View All
advertisement