നിയമ പോരാട്ടങ്ങൾക്കൊടുവിൽ MBBS; രാജ്യത്തെ ഏറ്റവും ഉയരം കുറഞ്ഞ ഡോക്ടർ ആയി ഗണേഷ് ബരയ്യ

Last Updated:

നിരവധി പ്രതിബന്ധങ്ങൾ കടന്ന് നേടിയ വിജയത്തിന് ഇരട്ടിമധുരമാണ് ഉള്ളതെന്ന് ഗണേഷ് പറയുന്നു.

ഗുജറാത്ത്: നിയമ പോരാട്ടങ്ങൾക്കൊടുവിൽ എംബിബിഎസ് നേടിയ യുവാവിന്റെ വിജയ കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഡോ. ഗണേഷ് ബരയ്യ എന്ന യുവാവാണ് തന്റെ ലക്ഷ്യം നേടിയെടുത്തത്. ഉയരം ഒന്നിനും തടസ്സമല്ലെന്ന് തന്റെ ജീവിതത്തിലൂടെ തെളിയിക്കുകയായണ് ഗണേഷ് ബരയ്യ. മൂന്നടി ഉയരമുള്ള ഗണേഷ് ബരയ്യ നിലവിൽ രാജ്യത്തെ ഏറ്റവും ഉയരം കുറഞ്ഞ മെഡിക്കൽ ബിരുദധാരിയാണ്.
നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ഗണേഷ് തന്റെ എംബിബിഎസ് ബിരുദം നേടിയെടുത്തത്. ഇപ്പോൾ അദ്ദേഹം ഗുജറാത്തിലെ ഭാവ്‌നഗർ സർക്കാർ ആശുപത്രിയിൽ ഡോക്ടറായി സേവനം അനുഷ്ടിക്കുന്നു. നിരവധി പ്രതിബന്ധങ്ങൾ കടന്ന് നേടിയ വിജയത്തിന് ഇരട്ടിമധുരമാണ് ഉള്ളതെന്ന് ഗണേഷ് പറയുന്നു.2018ലാണ് എംബിബിഎസ് പ്രവേശന പരീക്ഷ ​ഗണേഷ് പാസായത്. എന്നാൽ ഉയരം കുറവായതിനാൽ എംബിബിഎസ് ബിരുദത്തിന് പ്രവേശനം നൽകാൻ കഴിയില്ലെന്ന നിലപാടാണ് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ സ്വീകരിച്ചത്. ഇതൊടെ അദ്ദേഹം ജില്ലാ കളക്ടർ, സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എന്നിവരെ സമീപിച്ചു. ഒപ്പം അനുകൂല ഉത്തരവിനായി ഗുജറാത്ത് ഹൈക്കോടതിയെയും സമീപിച്ചു.
advertisement
എന്നാൽ തന്റെ പ്രതീക്ഷയ്ക്ക് കോട്ടം തട്ടുന്ന വിധിയായിരുന്നു ഹൈക്കോടതിയിൽ നിന്ന് ലഭിച്ചത്. പക്ഷേ തളരാൻ ഗണേഷ് ഒരുക്കമല്ലായിരുന്നു. ഹൈക്കോടതി വിധിയെ അദ്ദേഹം സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു. തുടർന്ന് സുപ്രീം കോടതി അനുകൂലമായി വിധി പുറപ്പെടുവിച്ചു. 2018-ൽ പ്രവേശന നടപടികൾ അവസാനിച്ചതിനാൽ, 2019ൽ എംബിബിഎസ് വിദ്യാർത്ഥിയായി ചേർന്നു. പഠനം പൂർത്തിയാക്കി ഇപ്പോൾ ഭാവ്നഗറിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുകയാണ് ​ഗണേഷ്.
advertisement
“എന്റെ ഉയരം മൂന്നടിയാണെന്നും അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ കമ്മിറ്റി പ്രവേശനം തടഞ്ഞിരുന്നു. ഭാവ്‌നഗർ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് കോടതിയെ സമീപിച്ചത്. ഒടുവിൽ സുപ്രീം കോടതി തന്റെ കൂടെ നിന്നു. ​ഗണേഷ് MBBS അഡ്മിഷന് അർഹനാണെന്ന് കോടതി വിധിച്ചു, ഒരിക്കലും മറക്കാനാകാത്ത ദിവസമായിരുന്നു അത്. ഇന്ന് സർക്കാർ ആശുപത്രിയിൽ സാധാരണക്കാരെ സേവിക്കാൻ അവസരം ലഭിച്ചു”, സന്തോഷത്തോടെ ​ഗണേഷ് കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Career/
നിയമ പോരാട്ടങ്ങൾക്കൊടുവിൽ MBBS; രാജ്യത്തെ ഏറ്റവും ഉയരം കുറഞ്ഞ ഡോക്ടർ ആയി ഗണേഷ് ബരയ്യ
Next Article
advertisement
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍  സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
  • ഡല്‍ഹിയിലെ ആശ്രമത്തില്‍ 17 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബാബ ചൈതന്യാനന്ദ അറസ്റ്റില്‍.

  • ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

  • ബിരുദ സര്‍ട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

View All
advertisement