കേരളത്തിൽ സാങ്കേതിക സർവകലാശാലയുടെ കീഴിൽ BBA, BCA പഠിക്കാം

Last Updated:

സംസ്ഥാനത്തുടനീളം ബിബിഎ, ബിസിഎ ഡിഗ്രി കോഴ്‌സുകളുടെ പ്രവേശനത്തിന് ഏകജാലക സംവിധാനമാണ്. എൽബിഎസിനാണ് പ്രവേശന പരീക്ഷ ചുമതല

ബി.ബി.എ., ബി.സി.എ. പഠിയ്ക്കാനവസരം.
ബി.ബി.എ., ബി.സി.എ. പഠിയ്ക്കാനവസരം.
കേരളത്തിലെ സാങ്കേതിക സർവകലാശാലയായ എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ (APJAKTU)‌ കീഴിലുള്ള വിവിധ കോളേജുകളിൽ ബി.ബി.എ., ബി.സി.എ. പഠിയ്ക്കാനവസരം. സംസ്ഥാനത്തുടനീളം ബിബിഎ, ബിസിഎ ഡിഗ്രി കോഴ്‌സുകളുടെ പ്രവേശനത്തിന് ഏകജാലക സംവിധാനമാണ്. എൽബിഎസിനാണ് പ്രവേശന പരീക്ഷ ചുമതല.
2025-26 അധ്യയന വർഷം മുതൽ ബിബിഎ, ബിസിഎ കോഴ്സുകൾക്ക് എഐസിടിഇ അംഗീകാരം നിർബന്ധമാണ്. വിദ്യാർത്ഥി പ്രവേശനത്തിന് ഓരോ കോളേജിനെയും ആശ്രയിക്കുന്നതിൽ നിന്നും വ്യത്യസ്തമായി അവലംബിച്ചിരിക്കുന്ന എകജാലക പ്രവേശനരീതി, വിദ്യാർത്ഥികൾക്ക് ഗുണകരമാകും.
അപേക്ഷാക്രമവും അപേക്ഷ ഫീസും
പൊതുവിഭാഗത്തിന് 1,300/- രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 650/- രൂപയുമാണ് അപേക്ഷാ ഫീസ്.ഓൺലൈനായി, ജൂൺ 25 വരെ അപേക്ഷ സമർപ്പിക്കാം.പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യണം.
advertisement
ഫോൺ
0471-2324396
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
കേരളത്തിൽ സാങ്കേതിക സർവകലാശാലയുടെ കീഴിൽ BBA, BCA പഠിക്കാം
Next Article
advertisement
കരൂർ ദുരന്തത്തിൽ ഒളിവിലായിരുന്ന ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ അറസ്റ്റിൽ
കരൂർ ദുരന്തത്തിൽ ഒളിവിലായിരുന്ന ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ അറസ്റ്റിൽ
  • മതിയഴകൻ അറസ്റ്റിലായതോടെ വിജയിയുടെ കരൂർ റാലി ദുരന്തത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി.

  • വിജയിയുടെ കരൂർ റാലിയിൽ തിക്കിലും തിരക്കിലും 41 പേർ മരിച്ചതായി പൊലീസ് റിപ്പോർട്ട്.

  • പരിപാടി മനഃപൂർവം വൈകിച്ചതാണ് കൂടുതൽ ആളുകൾ എത്താൻ കാരണമായതെന്ന് എഫ്ഐആറിൽ പറയുന്നു.

View All
advertisement