SBI Asha: 20 ലക്ഷം രൂപ വരെ; SBI ഫൗണ്ടേഷന്റെ ആശാ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

Last Updated:

10,000 പ്രതിഭാധനരായ വിദ്യാർഥികൾക്ക് ഉന്നത നിലവാരത്തിലുള്ള തുടർപഠനം ലക്ഷ്യം വെച്ച് നൽകുന്ന സ്കോളർഷിപ്പാണ് ആശാ സ്കോളർഷിപ്പ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫൗണ്ടേഷൻ (എസ്ബിഐ) ആറാം ക്ലാസ് മുതൽ പി ജി വരെയുള്ളവർക്ക് നൽകുന്ന ആശാ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്ത് വിവിധയിടങ്ങളിലെ സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്ക പശ്ചാത്തലങ്ങളിൽ കഴിയുന്ന 10,000 പ്രതിഭാധനരായ വിദ്യാർഥികൾക്ക് ഉന്നത നിലവാരത്തിലുള്ള തുടർപഠനം ലക്ഷ്യം വെച്ച് നൽകുന്ന സ്കോളർഷിപ്പാണ് ആശാ സ്കോളർഷിപ്പ്. സ്കൂൾ വിദ്യാർത്ഥികൾ മുതൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്നവർക്കും വിദേശനാടുകളിൽ വരെ പഠിക്കുന്നവർക്കും ഈ സ്കോളർഷിപ്പിന്റെ ആനുകൂല്യം ലഭിക്കും. ഒക്ടോബർ ഒന്നുവരെ അപേക്ഷ സമർപ്പിക്കാം. പ്രതിവർഷം 15,000 രൂപ മുതൽ 20 ലക്ഷം രൂപ വരെയാണ് സ്കോളർഷിപ്പ്.
ആർക്കൊക്കെ അപേക്ഷിക്കാം
ആറാം ക്ലാസ്സുമുതലുള്ള സ്‌കൂൾ വിദ്യാർത്ഥികൾ, ബിരുദധാരികൾ, ബിരുദാനന്തര ബിരുദധാരികൾ, ഇന്ത്യയിലെ ഐഐടികളിലും ഐഐഎമ്മുകളിലും എൻറോൾ ചെയ്തിട്ടുള്ള വ്യക്തികൾ എന്നിവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഈ സ്കോളർഷിപ്പ് ആനുകൂല്യം ലഭിയ്ക്കും. ഇതു കൂടാതെ എസ്.സി./എസ്.ടി വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ ആവശ്യമായ സഹായവും സ്കോളർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമാണ്.
അപേക്ഷാ ഫോമിനും വിശദ വിവരങ്ങൾക്കും
ഫോൺ
022-22151689
അഡ്രസ്സ്
SBI Foundation,
No. 35, Ground Floor,
The Arcade, World Trade Centre,
advertisement
Cuffe Parade Mumbai, Maharashtra, 400005
ഇമെയിൽ
തയാറാക്കിയത്: ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
SBI Asha: 20 ലക്ഷം രൂപ വരെ; SBI ഫൗണ്ടേഷന്റെ ആശാ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
Next Article
advertisement
'കൃഷിഭൂമിയിൽ വിളയുന്നതെല്ലാം കർഷകർക്ക് അവകാശപ്പെട്ടതാകണം';ബ്രിട്ടീഷ് കാലനിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന് സദ്ഗുരു
'കൃഷിഭൂമിയിൽ വിളയുന്നതെല്ലാം കർഷകർക്ക് അവകാശപ്പെട്ടതാകണം';ബ്രിട്ടീഷ് കാലനിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന് സദ്ഗുരു
  • കൃഷിഭൂമിയിൽ വിളയിക്കുന്നതെല്ലാം കർഷകർക്ക് അവകാശപ്പെട്ടതാകണമെന്ന് സദ്ഗുരു ആവശ്യപ്പെട്ടു

  • ബ്രിട്ടീഷ് കാലഘട്ടത്തിലെ നിയമങ്ങൾ ഭേദഗതി ചെയ്ത് കർഷകരെ നിയന്ത്രണങ്ങളിൽ നിന്ന് മോചിപ്പിക്കണം

  • കാവേരി കോളിംഗ് വഴി വൃക്ഷാധിഷ്ഠിത കൃഷി പ്രോത്സാഹിപ്പിച്ച് കർഷക വരുമാനം വർദ്ധിപ്പിക്കണമെന്ന് നിർദ്ദേശം

View All
advertisement