ഒട്ടേറെ തൊഴിൽ സാധ്യതകളുള്ള ജനറല്‍ നേഴ്‌സിംഗ് & മിഡ് വൈഫറി പ്രോഗ്രാം ; ഇപ്പോൾ അപേക്ഷിക്കാം

Last Updated:

ജൂലൈ 6 ന് വൈകുന്നേരം 5 മണി വരെയാണ് അപേക്ഷ സമർപ്പിക്കാനവസരം

രാജ്യ - രാജ്യാന്തരതലങ്ങളിൽ ഒട്ടേറെ തൊഴിൽ സാധ്യതകളുള്ള ജനറല്‍ നേഴ്‌സിംഗ് & മിഡ് വൈഫറി പ്രോഗ്രാമിന് (GNM) ഇപ്പോൾ അപേക്ഷിക്കാനവസരം. കേരളത്തിലെ ആരോഗ്യ വകുപ്പിന് കീഴിലുള്ള 15 സർക്കാർ നഴ്സിംഗ് സ്കൂളുകളിൽ ഓഗസ്റ്റിൽ ക്ലാസ്സുകൾ ആരംഭിക്കും. വിശദ വിവരങ്ങൾ, സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, ജില്ലാ മെഡിക്കൽ ഓഫീസുകൾ, സർക്കാർ നഴ്സിംഗ് സ്കൂളുകൾ എന്നിവിടങ്ങളിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്. ജൂലൈ 6 ന് വൈകുന്നേരം 5 മണി വരെയാണ് അപേക്ഷ സമർപ്പിക്കാനവസരം.
ജനറല്‍ നേഴ്‌സിംഗ് & മിഡ് വൈഫറി (GNM) പ്രോഗ്രാമിന് വിവിധ സർക്കാർ നഴ്സിംഗ് സ്കൂളുകളിലായി 485 സീറ്റുകളാണുള്ളത്. ഇതു കൂടാതെ വിവിധ സ്വകാര്യ ആശുപത്രികൾ നടത്തുന്ന ജനറല്‍ നേഴ്‌സിംഗ് & മിഡ് വൈഫറി പ്രോഗ്രാമിന് പ്രസ്തുത സ്ഥാപനങ്ങൾ മുഖാന്തിരം നേരിട്ട് അപേക്ഷിക്കാവുന്നതാണ്.
ആർക്കൊക്കെ അപേക്ഷിക്കാം
മൂന്നു വർഷം ദൈർഘ്യമുള്ള ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി (ജി.എൻ.എം. ) കോഴ്സിൽ പ്രവേശനം നേടുന്നതിന് കുറഞ്ഞത് 40% മാർ ക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായും ഇംഗ്ലീഷ് നിർബന്ധിത വിഷയമായും പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷ പാസ്സായർ, പ്ലസ് ടു യോഗ്യതക്കു ശേഷം എ.എൻ.എം. കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ രജിസ്ട്രേർഡ് എ.എൻ.എം. നഴ്സുമാർക്കും അപേക്ഷിക്കാം.പ്ലസ് ടു സയൻസ് പഠിച്ചവരുടെ അഭാവത്തിൽ മറ്റു വിഷയങ്ങളിൽ പ്ലസ് ടു വിജയിച്ചവരുടെ അപേക്ഷ പരിഗണിക്കുന്നതാണ്. അപേക്ഷകർ 2024 ഡിസംബർ 31 ന് 17 വയസിൽ കുറയുവാനോ 35 വയസിൽ കൂടുവാനോ പാടില്ല. പിന്നാക്ക വിഭാഗക്കാർക്ക് 3 വയസും പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് 5 വയസും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതാണ്.
advertisement
അപേക്ഷാ ക്രമം
വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുത്ത് പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നൽകണം. അപേക്ഷാ ഫീസ് 0210-80-800-88 എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടച്ചതിന്റെ ഒറിജിനൽ ചലാനും ബന്ധപ്പെട്ട നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പാളിന് നിർദിഷ്ട സമയത്തിനകം സമർപ്പിക്കേണ്ടതാണ്. 250/- രൂപയാണ്, അപേക്ഷാ ഫീസ് . പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർ അപേക്ഷാ ഫീസായി 75 രൂപ അടച്ചാൽ മതിയാകും.
അപേക്ഷാ ഫോമിനും പ്രോസ്പെക്ടസിനും
തയാറാക്കിയത്: ഡോ ഡെയ്സൻ പാണേങ്ങാടൻ
advertisement
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
ഒട്ടേറെ തൊഴിൽ സാധ്യതകളുള്ള ജനറല്‍ നേഴ്‌സിംഗ് & മിഡ് വൈഫറി പ്രോഗ്രാം ; ഇപ്പോൾ അപേക്ഷിക്കാം
Next Article
advertisement
'കൃഷിഭൂമിയിൽ വിളയുന്നതെല്ലാം കർഷകർക്ക് അവകാശപ്പെട്ടതാകണം';ബ്രിട്ടീഷ് കാലനിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന് സദ്ഗുരു
'കൃഷിഭൂമിയിൽ വിളയുന്നതെല്ലാം കർഷകർക്ക് അവകാശപ്പെട്ടതാകണം';ബ്രിട്ടീഷ് കാലനിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന് സദ്ഗുരു
  • കൃഷിഭൂമിയിൽ വിളയിക്കുന്നതെല്ലാം കർഷകർക്ക് അവകാശപ്പെട്ടതാകണമെന്ന് സദ്ഗുരു ആവശ്യപ്പെട്ടു

  • ബ്രിട്ടീഷ് കാലഘട്ടത്തിലെ നിയമങ്ങൾ ഭേദഗതി ചെയ്ത് കർഷകരെ നിയന്ത്രണങ്ങളിൽ നിന്ന് മോചിപ്പിക്കണം

  • കാവേരി കോളിംഗ് വഴി വൃക്ഷാധിഷ്ഠിത കൃഷി പ്രോത്സാഹിപ്പിച്ച് കർഷക വരുമാനം വർദ്ധിപ്പിക്കണമെന്ന് നിർദ്ദേശം

View All
advertisement