പോളിടെക്നിക് കോളേജുകളില്‍ വർക്കിംഗ് പ്രൊഫഷണൽസിന് ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനം; ഇപ്പോൾ അപേക്ഷിക്കാം
- Published by:Rajesh V
- news18-malayalam
Last Updated:
പ്രവേശനം നേടുന്നവർ പ്രോസ്‌പെക്ടസിൽ പ്രതിപാദിച്ചിട്ടുള്ള ഒന്നാം വർഷത്തിന്റെ അധിക വിഷയങ്ങൾ നിശ്ചിത സമയത്തിനകം പാസ്സാകേണ്ടതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ ഓഗസ്റ്റ് 22 വരെ അവസരമുണ്ട്.
സംസ്ഥാനത്തെ വിവിധ പോളിടെക്‌നിക് കോളേജുകളിൽ വർക്കിംഗ് പ്രൊഫഷണൽസിനു വേണ്ടി നടത്തപ്പെടുന്ന ഡിപ്ലോമ പ്രോഗ്രാമിന്റെ രണ്ടാം വർഷത്തിലേയ്ക്ക് പ്രവേശനം നൽകുന്ന ലാറ്ററൽ എൻട്രി നടപടികൾ സംസ്ഥാനതലത്തിൽ ആരംഭിച്ചു. നിർദിഷ്ട യോഗ്യതയുള്ളവർക്ക് നേരിട്ട് രണ്ടാം വർഷത്തിലേയ്ക്ക് പ്രവേശനം ലഭിക്കുന്നതും രണ്ട് വർഷം കൊണ്ട് ഡിപ്ലോമ പഠനം പൂർത്തിയാക്കാവുന്നതുമാണ്, ഈ പ്രോഗ്രാം. പ്രവേശനം നേടുന്നവർ പ്രോസ്‌പെക്ടസിൽ പ്രതിപാദിച്ചിട്ടുള്ള ഒന്നാം വർഷത്തിന്റെ അധിക വിഷയങ്ങൾ നിശ്ചിത സമയത്തിനകം പാസ്സാകേണ്ടതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ ഓഗസ്റ്റ് 22 വരെ അവസരമുണ്ട്.
ആർക്കൊക്കെ അപേക്ഷിക്കാം
അപേക്ഷകന് കുറഞ്ഞത് ഒരു വർഷത്തെ മുഴുവൻ സമയ / സ്ഥിരമായ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷകർ, പ്ലസ് ടു / വി എച്ച് എസ് ഇ അല്ലെങ്കിൽ ITI / KGCE എന്നിവയിലേതെങ്കിലുമൊന്ന് പാസ്സായവരായിരിക്കണം. അപേക്ഷകൻ പ്രവേശനം നേടുന്ന സ്ഥാപനം, ജോലി ചെയ്യുന്ന സ്ഥലം/ താമസസ്ഥലത്തു നിന്നും 75 കിലോമീറ്ററിനുള്ളിലായിരിക്കണം. ഇരു കൂടാതെ അപേക്ഷകർ ജൂൺ 1 നു 19 വയസ്സു തികഞ്ഞവരാകണം.
വിവിധ സംവരണങ്ങൾ
ഭിന്നശേഷിക്കാർ, സർക്കാർ വകുപ്പുകൾ / ബോർഡുകൾ / കോർപ്പറേഷൻ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ/ സംസ്ഥാന അർധ സർക്കാർ സ്ഥാപനങ്ങൾ/ സർക്കാരിന് കീഴിലുള്ള കമ്പനികൾ എന്നിവയിൽ ജോലി ചെയ്യുന്ന ജീവനക്കാർ, 2 വർഷത്തെ NCVT / SCVT / KGCE സർട്ടിഫിക്കറ്റുള്ള ജീവനക്കാർ മുതലായവർക്ക് നിശ്ചിത അനുപാതത്തിൽ സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ഇതു കൂടാതെ EWS, SC/ST, OEC, SEBC, വിഭാഗങ്ങളിലെ അപേക്ഷകർക്ക് , സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കുന്നതാണ്.
advertisement
അപേക്ഷാക്രമം
വെബ്സൈറ്റ് മുഖേന 400 രൂപ ഓൺലൈനായി അടച്ച് One Time Registration പൂർത്തിയാക്കിയതിനു ശേഷം, അപേക്ഷകർ, പ്രോസ്പക്ടസിലെ നിർദ്ദേശങ്ങൾക്കനുസരിച്ച് അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള ലിങ്കുകൾ തെരഞ്ഞെടുക്കാനവസരമുണ്ട്. മാത്രവുമല്ല ; ഒന്നിൽ കൂടുതൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് (പ്ലസ് ടു / വി എച്ച് എസ് ഇ അല്ലെങ്കിൽ ITI / KGCE) വെവ്വേറെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിവിധ സർക്കാർ / എയ്ഡഡ് / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ സർക്കാർ സീറ്റുകളിലേക്കും, എയ്ഡഡ് / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേയ്ക്കും വെവ്വേറെ ലിങ്കുകൾ വഴി ഓരോ കോളേജിലേക്കും ഓൺലൈൻ ആയി തന്നെ പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. ഒന്നിൽ കൂടുതൽ അപേക്ഷ സമർപ്പിക്കുന്നവർ, One-Time Registration ഒരു പ്രാവശ്യമേ ചെയ്യേണ്ടതുള്ളൂ.
advertisement
വിശദവിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
തയാറാക്കിയത്: ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
August 19, 2024 11:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
പോളിടെക്നിക് കോളേജുകളില്‍ വർക്കിംഗ് പ്രൊഫഷണൽസിന് ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനം; ഇപ്പോൾ അപേക്ഷിക്കാം