100% പ്ലേസ്മെന്റ് ഗ്യാരണ്ടിയുള്ള MBA കോഴ്സ് മുംബൈ IIM ൽ ചെയ്യണോ?
- Published by:Rajesh V
- news18-malayalam
Last Updated:
ഐ.ഐ.എം കാറ്റ്-2023 സ്കോർ, വ്യക്തിഗത അഭിമുഖം, അക്കാദമിക മികവ്, വർക്ക് എക്സ്പീരിയൻസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്
രാജ്യാന്തര നിലവാരമുള്ള മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ മുംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (IIM) മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. 2024-26 അധ്യയന വർഷത്തെയാക്കാണ് പ്രവേശനം. 2000 രൂപയാണ് അപേക്ഷഫീസ് എന്നാൽ എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് അപേക്ഷാ ഫീസായ 1000 രൂപ നൽകിയാൽ മതി.
100% പ്ലേസ്മെന്റ് ഗ്യാരണ്ടിയുള്ള എം.ബി.എ കോഴ്സിന് മൊത്തം ഫീസ് 21 ലക്ഷം രൂപയാണ്. രണ്ടുവർഷമാണ് കോഴ്സ് കാലാവധി . നിർദ്ദിഷ്ട കോഴ്സുകളിൽ പഠിക്കുന്ന അവസാനവർഷ വിദ്യാർഥികളെയും പ്രവേശനത്തിന് പരിഗണിക്കും
വിവിധ പ്രോഗ്രാമുകൾ
1.എം.ബി.എ (ഓപറേഷൻസ് & സപ്ലൈ ചെയിൻ മാനേജ്മെന്റ്)
2.എം.ബി.എ (സസ്റ്റൈനബിലിറ്റി മാനേജ്മെന്റ്)
അപേക്ഷാ യോഗ്യത
1.ഐ.ഐ.എം. ക്യാറ്റ് 2023 യോഗ്യത നേടിയ ആളായിരിക്കണം.
2. 50 ശതമാനം മാർക്കിൽ/തത്തുല്യ CGPAയിൽ കുറയാതെ ബിരുദം വേണം. എന്നാൽ എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 45 ശതമാനം മാർക്ക് മതി.
advertisement
3. എം.ബി.എ (ഓപറേഷൻസ് & സപ്ലൈ ചെയിൻ മാനേജ്മെന്റ്) പ്രോഗ്രാം പ്രവേശനത്തിന് ഏതെങ്കിലും ബ്രാഞ്ചിൽ മുഴുവൻ സമയ ബി.ഇ/ബി.ടെക് 50 ശതമാനം മാർക്കോടെ വിജയിച്ചവർക്കും എം.എസ് സി (മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്) അഞ്ചുവർഷത്തെ ഡ്യുവൽ ഡിഗ്രി (മാത് സ് ആൻഡ് കമ്പ്യൂട്ടിങ്) ബി.എസ്/ബി.ടെക് (ഇക്കണോമിക്സ്) (നാലു വർഷം) 50 ശതമാനം മാർക്കിൽ കുറയാതെ പാസായവർക്കും അപേക്ഷിക്കാം. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 45 ശതമാനം മാർക്ക് മതി.
തെരഞ്ഞെടുപ്പ്
ഐ.ഐ.എം കാറ്റ്-2023 സ്കോർ, വ്യക്തിഗത അഭിമുഖം, അക്കാദമിക മികവ്, വർക്ക് എക്സ്പീരിയൻസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
advertisement
പ്രവേശന വിജ്ഞാപനത്തിന്
അപേക്ഷാ സമർപ്പണത്തിന്
തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
November 28, 2023 5:44 PM IST