മികച്ച തൊഴിൽ സാധ്യത; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‍ലൂം ടെക്നോളജിയിൽ പഠിക്കാം

Last Updated:

കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമായതുകൊണ്ട് തന്നെ, വലിയ പ്ലേസ്മെൻ്റ് സാധ്യതയുണ്ട്

ഒന്നര വർഷം ദൈർഘ്യമുള്ള കോഴ്സ്, 2025 ജൂലൈ മാസത്തിൽ ആരംഭിക്കും.
ഒന്നര വർഷം ദൈർഘ്യമുള്ള കോഴ്സ്, 2025 ജൂലൈ മാസത്തിൽ ആരംഭിക്കും.
യുപിയിലെ വാരാണസിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‍ലൂം ടെക്നോളജിയിലെ ടെക്സ്റ്റൈൽ പ്രോസസിങ്ങിൽ നടത്തുന്ന പോസ്റ്റ് ഡിപ്ലോമ കോഴ്സിലേയ്ക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാനവസരം. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമായതുകൊണ്ട് തന്നെ, വലിയ പ്ലേസ്മെൻ്റ് സാധ്യതയുണ്ട്. സയൻസ് വിഷയങ്ങളിൽ ബിരുദമുള്ളവർക്കും ഹാൻഡ് ലും ടെക്നോളജിയിൽ മൂന്നു വർഷ ഡിപ്ലോമയുള്ളവർക്കുമാണ് അവസരം. യോഗ്യത പരീക്ഷയെ സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
ഇതും വായിക്കുക: എസ്എസ്എൽസിക്ക് എല്ലാവിഷയങ്ങൾക്കും A+ ഉണ്ടോ? പ്രതിവർഷം 10,000 രൂപയുടെ വിദ്യാധൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം
ഒന്നര വർഷം ദൈർഘ്യമുള്ള കോഴ്സ്, 2025 ജൂലൈ മാസത്തിൽ ആരംഭിക്കും. പ്രതിമാസം 2500 രൂപ സ്റ്റൈപൻഡ് ലഭിക്കും. വെബ് സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചതിനു ശേഷം, ആവശ്യമായ രേഖകൾ സഹിതം , താഴെ നൽകിയിരിക്കുന്ന അഡ്രസ്സിൽ അയയ്ക്കണം.അപേക്ഷ നൽകുന്നതിനുള്ള അവസാന തീയതി ജൂൺ 18 ആണ്.
ഒ.ബി.സി/എസ്.സി/എസ്.ടി/ഇ.ഡബ്ലിയു.എസ് വിഭാഗങ്ങൾക്ക് സംവരണമുണ്ട്. നിർദിഷ്ട ഫോറത്തിൽ തയാറാക്കിയ അപേക്ഷയോടൊപ്പം, യോഗ്യതാ പരീക്ഷാ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, കമ്യൂണിറ്റിസർട്ടിഫിക്കറ്റ്, ടി.സി എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ ഉണ്ടായിരിക്കണം.യോഗ്യതാ പരീക്ഷയുടെ മാർക്ക് അടിസ്ഥാനമാക്കി കൗൺസലിങ് നടത്തിയാണ് പ്രവേശനം .
advertisement
അപേക്ഷ അയക്കേണ്ട വിലാസം
The Director, Indian Institute of Handloom Technology, Chowkaghat, Varanasi-221002 (UP), Phone: 0542-2203833.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
മികച്ച തൊഴിൽ സാധ്യത; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‍ലൂം ടെക്നോളജിയിൽ പഠിക്കാം
Next Article
advertisement
Horoscope November 14 | പോസിറ്റീവ് ചിന്ത തടസ്സങ്ങൾ മറികടക്കാൻ സഹായിക്കും; ക്ഷമ ബന്ധങ്ങളിൽ‌‌ ഗുണം ചെയ്യും: ഇന്നത്തെ രാശിഫലം അറിയാം
Horoscope November 14 | പോസിറ്റീവ് ചിന്ത തടസ്സങ്ങൾ മറികടക്കാൻ സഹായിക്കും; ക്ഷമ ബന്ധങ്ങളിൽ‌‌ ഗുണം ചെയ്യും: ഇന്നത്തെ
  • പോസിറ്റീവ് ചിന്തകൾ തടസ്സങ്ങൾ മറികടക്കാൻ സഹായിക്കും, ക്ഷമ ബന്ധങ്ങളിൽ ഗുണം ചെയ്യും.

  • ഇടവം, ചിങ്ങം, കുംഭം രാശിക്കാർക്ക് ഇന്ന് വളരെ ശുഭകരമായ ദിവസമായിരിക്കും.

  • കർക്കിടകം, കന്നി, ധനു രാശിക്കാർക്ക് വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും.

View All
advertisement