വിവിധ കോഴ്സുകളിൽ ഉന്നതവിജയം നേടിയ ന്യൂനപക്ഷ വിദ്യാർത്ഥിയാണോ? പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡിന് അപേക്ഷിക്കാം

Last Updated:

ഒറ്റത്തവണ നൽകുന്ന എക്‌സലൻസി അവാർഡായതിനാൽ, മറ്റു സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്

News18
News18
കഴിഞ്ഞ അധ്യായന വർഷത്തിൽ (2023-24) വിവിധ സർക്കാർ/എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടൂ/വി.എച്ച്.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയവർക്കും/ബിരുദ തലത്തിൽ 80% മാർക്കോ/ബിരുദാനന്തര ബിരുദ തലത്തിൽ 75% മാർക്കോ നേടിയ ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുമുളള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അവാർഡിനായി ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.
സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന ഈ സ്കോളർഷിപ്പ് അവാർഡിന് ഡിസംബർ 26 വരെയാണ് അപേക്ഷിക്കാനവസരം. കേരളത്തിലെ വിവിധ ന്യൂനപക്ഷ വിഭാഗങ്ങളായി നിഷ്കർഷിക്കപ്പെട്ടിട്ടുള്ള ക്രിസ്ത്യൻ, മുസ്ലിം, സിഖ്,
ജൈന, പാഴ്സി, ബുദ്ധ വിഭാഗങ്ങളിലുള്ളവർക്ക് ജനസംഖ്യാനുപാതത്തിലാണ് സ്കോളർഷിപ്പ് നൽകുന്നത്. ഒറ്റത്തവണ നൽകുന്ന എക്‌സലൻസി അവാർഡായതിനാൽ, മറ്റു സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
അടിസ്ഥാന യോഗ്യത
അപേക്ഷകർ, സ്കോളർഷിപ്പിന് ആധാരമായ കോഴ്സ് പഠിച്ചത് കേരളത്തിനുള്ളിലെ സർക്കാർ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആയിരിക്കണം. ബിപിഎൽ വിദ്യാർത്ഥികൾക്ക് സ്വാഭാവികമായും മുൻഗണന ലഭിക്കും. ബിപിഎൽ വിദ്യാർത്ഥികളുടെ അഭാവത്തിൽ കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെയുള്ള എപിഎൽ വിഭാശക്കാരെയും പരിഗണിയ്ക്കും.
advertisement
സ്കോളർഷിപ്പ് ആനുകൂല്യം
പ്രധാനമായും നാല തലകളിലാണ്.
1.എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി എല്ലാ വിഷയങ്ങൾക്കും ഫുൾ A+ ലഭിച്ചവർ: 10,000/- രൂപ
2.പ്ലസ് ടു/ വി.എച്ച്.എസ്.ഇ പരീക്ഷകൾക്ക് എല്ലാ വിഷയങ്ങൾക്കും എ+ ഗ്രേഡ് നേടിയവർ: 10,000/- രൂപ
3.ബിരുദത്തിന് 80% മാർക്ക് നേടിയവർ: 15,000/- രൂപ
4.ബിരുദാനന്തര ബിരുദത്തിന് 75% മാർക്ക് നേടിയവർ: 15,000/- രൂപ
അപേക്ഷാക്രമം
ന്യൂനപക്ഷക്ഷേമ വകുപ്പിൻ്റെ ഔദ്യോഗിക വെബ് സൈറ്റിൽ ഡിസംബർ 26 നു മുമ്പായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിനുശേഷം, രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് ഔട്ട് നിർദ്ദിഷ്ട രേഖകൾ സഹിതം, അപേക്ഷകൻ പഠിച്ചിരുന്ന സ്ഥാപന മേധാവിക്ക്, ഡിസംബർ 28 നു മുമ്പായി സമർപ്പിക്കണം. സ്ഥാപനമേധാവികൾ ഡിസംബർ 30 നു മുമ്പായി സൂക്ഷ്മപരിശോധന നടത്തി,ഓൺലൈൻ അപ്രൂവൽ നൽകേണ്ടതുണ്ട്.
advertisement
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
1.അപേക്ഷകൻ്റെ ബാങ്ക് പാസ്സ് ബുക്കിൻ്റെ പകർപ്പ്
2.ആധാർ കാർഡിൻ്റെ പകർപ്പ്
3.SSLC / THSSLC, PLUS TWO / VHSE, DEGREE , PG മാർക്ക് ലിസ്റ്റിൻ്റെ കോപ്പി
4.നേറ്റിവിറ്റി സർട്ടിഫിക്കേറ്റിൻ്റെ പകർപ്പ്
5. കമ്മ്യൂണിറ്റി സർട്ടിഫിക്കേറ്റ്/മൈനോരിറ്റി സർട്ടിഫിക്കേറ്റ് - പകർപ്പ്
6.റേഷൻ കാർഡിൻ്റെ പകർപ്പ്
7. വില്ലേജ് ഓഫീസിൽ നിന്നുള്ള അസ്സൽ വരുമാനസർട്ടിഫിക്കേറ്റ്
അപേക്ഷാ സമർപ്പണത്തിന്
തയാറാക്കിയത്: ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
വിവിധ കോഴ്സുകളിൽ ഉന്നതവിജയം നേടിയ ന്യൂനപക്ഷ വിദ്യാർത്ഥിയാണോ? പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡിന് അപേക്ഷിക്കാം
Next Article
advertisement
ദേവസ്വം ശാന്തി നിയമനം: ഹൈക്കോടതി ഉത്തരവിനെതിരെ അഖില കേരള തന്ത്രി സമാജം സുപ്രീം കോടതിയിൽ
ദേവസ്വം ശാന്തി നിയമനം: ഹൈക്കോടതി ഉത്തരവിനെതിരെ അഖില കേരള തന്ത്രി സമാജം സുപ്രീം കോടതിയിൽ
  • തന്ത്ര വിദ്യാലയ സർട്ടിഫിക്കറ്റ് യോഗ്യതയെന്ന ഹൈക്കോടതി വിധിക്കെതിരെ തന്ത്രി സമാജം ഹർജി നൽകി

  • പാരമ്പര്യ രീതികൾക്ക് വിരുദ്ധമാണെന്ന വാദവുമായി അഖില കേരള തന്ത്രി സമാജം സുപ്രീം കോടതിയെ സമീപിച്ചു

  • ദേവസ്വം ബോർഡിന് താന്ത്രിക വിദ്യാലയങ്ങൾ വിലയിരുത്താൻ അധികാരമില്ലെന്ന് ഹർജിയിൽ പ്രധാന വാദം

View All
advertisement