20 ലക്ഷം വരെ ലഭിക്കുന്ന SBI ഫൗണ്ടേഷൻ ആശാ സ്കോളർഷിപ്പ്; ഒൻപതാം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസതലം വരെയുള്ളവർക്ക് അപേക്ഷിക്കാം

Last Updated:

ട്യൂഷൻ ഫീസും മറ്റ് വിദ്യാഭ്യാസ ചെലവുകളും ഉൾപ്പെടെ പ്രതിവർഷം 15,000 രൂപ മുതൽ 20 ലക്ഷം രൂപ വരെയാണ് സ്കോളർഷിപ്പിലൂടെ സാമ്പത്തിക സഹായം അനുവദിക്കുന്നത്

എസ്ബിഐ ഫൗണ്ടേഷൻ ആശാ സ്കോളർഷിപ്പ്
എസ്ബിഐ ഫൗണ്ടേഷൻ ആശാ സ്കോളർഷിപ്പ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എസ്ബിഐ ഫൗണ്ടേഷൻ നൽകുന്ന പ്ലാറ്റിനം ജൂബിലി ആശാ സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒമ്പതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർഥികൾ സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക്, പഠനം പൂർത്തിയാകുന്നതുവരെ സ്കോളർഷിപ്പ് ലഭിക്കും. ട്യൂഷൻ ഫീസും മറ്റ് വിദ്യാഭ്യാസ ചെലവുകളും ഉൾപ്പെടെ പ്രതിവർഷം 15,000 രൂപ മുതൽ 20 ലക്ഷം രൂപ വരെയാണ് സ്കോളർഷിപ്പിലൂടെ സാമ്പത്തിക സഹായം അനുവദിക്കുന്നത്.
രാജ്യത്ത് ഇരുപത്തയ്യായിരത്തോളം പേർക്കാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. അപേക്ഷകർ, ഇന്ത്യക്കാരായിരിക്കണം. അപേക്ഷാർത്ഥികൾക്ക്, രാജ്യത്തെ ഏതെങ്കിലുമൊരു എസ്ബിഐ ബ്രാഞ്ചിൽ ‌സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് വേണം. ഓരോ വിഭാഗത്തിലുമുള്ള ആകെ സ്കോളർഷിപ്പുകളിൽ 50% സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്കും ബാക്കിയെല്ലാ വിഭാഗങ്ങളിലും 25% പട്ടിക ജാതി വിഭാഗക്കാർക്കും 25% പട്ടിക വർഗ്ഗ വിഭാഗക്കാർക്കും സംവരണം ചെയ്തിട്ടുണ്ട്. ബാക്കിയുള്ള സ്കോളർഷിപ്പുകൾ പൊതുവിഭാഗത്തിൽ പെടുന്നവർക്കാണ്.  വിവിധ വിഭാഗങ്ങളിൽ അപേക്ഷിക്കാനുള്ള മിനിമം മാർക്കിൽ പട്ടിക ജാതി/ വർഗ്ഗ വിഭാഗക്കാർക്ക് മാർക്കിളവുണ്ട്.
advertisement
സ്കോളർഷിപ്പിൻ്റെ അപേക്ഷാ നടപടിക്രമങ്ങൾക്കായി വിദ്യാർത്ഥികളെ വിവിധ വിഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്.
  1. ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ്സു വരെ
  2. ബിരുദ വിദ്യാർത്ഥികൾ
  3. ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ
  4. ഐഐഎമ്മുകളിലെ വിദ്യാർത്ഥികൾ
  5. ഐ. ഐ. ടി. കളിലെ വിദ്യാർത്ഥികൾ
  6. മെഡിക്കൽ വിദ്യാർത്ഥികൾ
  7. വിദേശപഠനം നടത്തുന്ന വിദ്യാർത്ഥികൾ
ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ്സു വരെയുള്ള വിദ്യാർത്ഥികൾ
നിലവിൽ ഒൻപതാം ക്ലാസ് മുതൽ‌ പന്ത്രണ്ടാം ക്ലാസ്സു വരെയുള്ള വിദ്യാർത്ഥികൾക്കാണ്, അവസരം. വിദ്യാർത്ഥികളുടെ കുടുംബവാർഷിക വരുമാനം 3 ലക്ഷം രൂപയിൽ താഴെയായിരിയ്ക്കണം. മുൻ അധ്യയന വർഷത്തിൽ 75% അധികം മാർക്ക്, നേടിയവരായിരിയ്ക്കണം അപേക്ഷകർ.
advertisement
ബിരുദ/ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ
എൻഐആർഎഫ് (NIRF) ടോപ്പ് 300-ൽ ഉൾപ്പെട്ടതോ, നാക് (NAAC) ‘എ’ റേറ്റിംഗ് ലഭിച്ചതോ ആയ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കായി സ്കോളർഷിപ്പ് പരിമിതപെടുത്തിയിട്ടുണ്ട്. അപേക്ഷകർ മുൻ അധ്യയന വർഷത്തിൽ കുറഞ്ഞത് 75 ശതമാനം മാർക്ക് അല്ലെങ്കിൽ 7.0 സിജിപിഎ നേടിയിരിക്കണം. വിദ്യാർത്ഥികളുടെ കുടുംബവാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കവിയാൻ പാടുള്ളതല്ല.
ഐ.ഐ.എം. /ഐ.ഐ.ടി. വിദ്യാർത്ഥികൾ
ഐ.ഐ എമ്മുകളിലും (എം.ബി.എ./പി.ജി.ഡി.എം.) ഐഐടികളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് ലഭിക്കാനവസരമുണ്ട്. അപേക്ഷകർ മുൻ അധ്യയന വർഷത്തിൽ കുറഞ്ഞത് 75 ശതമാനം മാർക്ക് അല്ലെങ്കിൽ 7.0 സിജിപിഎ നേടിയിരിക്കണം. വിദ്യാർത്ഥികളുടെ കുടുംബവാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കവിയാൻ പാടുള്ളതല്ല.
advertisement
മെഡിക്കൽ വിദ്യാർത്ഥികൾ
മെഡിക്കൽ പ്രൊഫഷണൽ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. രാജ്യത്തെ ടോപ്പ് 300 സ്ഥാപനങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള പ്രീമിയർ യൂണിവേഴ്സിറ്റികളിലോ, കോളേജിലോ പഠിക്കുന്നവരായിരിക്കണം അപേക്ഷകർ. അപേക്ഷകർക്ക് മുൻ അധ്യയന വർഷത്തിൽ കുറഞ്ഞത് 75 ശതമാനം മാർക്ക് അല്ലെങ്കിൽ 7.0 സിജിപിഎ നേടിയിരിക്കണം. വിദ്യാർത്ഥികളുടെ കുടുംബവാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കവിയാൻ പാടുള്ളതല്ല.
വിദേശപഠനം നടത്തുന്ന വിദ്യാർത്ഥികൾ
വിദേശ പഠനം ആഗ്രഹിക്കുന്ന പട്ടിക ജാതി/ വർഗ്ഗ വിഭാഗക്കാർക്ക് മാത്രമാണ് അവസരം. വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ ആദ്യ 200 ൽ പെടുന്ന സ്ഥാപനങ്ങളിൽ പഠിക്കുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്കാണ്, അപേക്ഷായോഗ്യത. വിദ്യാർത്ഥികളുടെ കുടുംബവാർഷിക വരുമാനം 6 ലക്ഷം രൂപയിലും കവിയാൻ പാടില്ല.
advertisement
അപേക്ഷാ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും
തയാറാക്കിയത്-  ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
20 ലക്ഷം വരെ ലഭിക്കുന്ന SBI ഫൗണ്ടേഷൻ ആശാ സ്കോളർഷിപ്പ്; ഒൻപതാം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസതലം വരെയുള്ളവർക്ക് അപേക്ഷിക്കാം
Next Article
advertisement
'സോണിയ ഗാന്ധിയുടെ അപ്പോയിൻമെൻ്റ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് എങ്ങനെ കിട്ടി?' ശബരിമല സ്വർണക്കൊള്ളയിൽ കോൺഗ്രസിനെതിരെ മുഖ്യമന്ത്രി
'സോണിയ ഗാന്ധിയുടെ അപ്പോയിൻമെൻ്റ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് എങ്ങനെ കിട്ടി?' ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രി
  • ശബരിമല സ്വർണക്കൊള്ള പ്രതികൾക്ക് സോണിയാ ഗാന്ധിയുമായി അപ്പോയിൻമെൻ്റ്; മുഖ്യമന്ത്രി കോൺഗ്രസിനെ വിമർശിച്ചു.

  • പ്രതികൾക്ക് സോണിയാ ഗാന്ധിയുമായി എളുപ്പത്തിൽ അപ്പോയിൻമെൻ്റ് ലഭിച്ചത് കോൺഗ്രസ് ബന്ധം തെളിയിക്കുന്നു: മുഖ്യമന്ത്രി.

  • ശബരിമല വിഷയത്തിൽ സർക്കാർ നിഷ്പക്ഷമാണെന്നും, പ്രതികളുടെ കോൺഗ്രസ് ബന്ധം അന്വേഷിക്കണമെന്നും മുഖ്യമന്ത്രി.

View All
advertisement