ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് 50,000 രൂപയുടെ സ്കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം

Last Updated:

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുന്ന സ്കോളർഷിപ്പിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 5 ആണ്

രാജ്യത്തെ പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.എം./ഐ.ഐ.ടി./ ഐ.ഐ.എസ് സി./ഐ.എം.എസ് സി. തുടങ്ങിയവയിൽ ഈ അധ്യയന വർഷം (2023-24) ബിരുദാനന്തര ബിരുദത്തിനും ഗവേഷണ ബിരുദത്തിനും പഠിക്കുന്ന ന്യൂനപക്ഷ വിഭാഗം വിദ്യാർഥികൾക്ക് നൽകുന്ന 50,000/- രൂപയുടെ ഒറ്റത്തവണ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുന്ന സ്കോളർഷിപ്പിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 5 ആണ്.
ന്യൂനപക്ഷ മതവിഭാഗങ്ങളിൽ നിന്ന് ജനസംഖ്യാനുപാതത്തിൽ നൽകുന്ന സ്കോളർഷിപ്പിന് ബി.പി.എൽ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥി കൾക്ക് മുൻഗണന നൽകും. ബിപിഎൽ അപേക്ഷകരുടെ അഭാവത്തിൽ കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപ വരെയുള്ള എ.പി.എൽ വിഭാഗക്കാരെയും പരിഗണിക്കും. കേരളത്തിലെ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട (ക്രിസ്ത്യൻ/മുസ്ലീം / സിഖ് /പാഴ്സി /
ജൈന /ബുദ്ധ വിഭാഗങ്ങളിലെ) വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്.
50 ശതമാനം സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികളെയും സ്കോളർഷിപ്പിന് പരിഗണിക്കും. വിദ്യാർഥികളെ തെരെഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും മാത്രം അടിസ്ഥാനത്തിലായിരിക്കും.
advertisement
തെരെഞ്ഞെടുക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് കോഴ്സ് കാലാവധിക്കുള്ളിൽ പരമാവധി 50,000 രൂപയാണ് ഒറ്റത്തവണ സ്കോളർഷിപ്പ് തുകയായി നൽകുന്നത്.
ആർക്കൊക്കെ അപേക്ഷിക്കാം
1. അപേക്ഷകർ ക്രിസ്ത്യൻ/മുസ്ലീം / സിഖ് /പാഴ്സി /
ജൈന /ബുദ്ധ വിഭാഗങ്ങളിലെ വിദ്യാർത്ഥികളും ഐ.ഐ.എം./ഐ.ഐ.ടി./ ഐ.ഐ.എസ് സി./ഐ.എം.എസ് സി. തുടങ്ങിയ ദേശീയ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുമായിരിക്കണം.
2.അപേക്ഷകർക്ക് ബന്ധപ്പെട്ട യോഗ്യതാ പരീക്ഷയിൽ (ഡിഗ്രി / ബി.ഇ / ബി.ടെക് / Pre-qualifying exam) ചുരുങ്ങിയത് 55 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. 3.അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക് / ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
advertisement
അപേക്ഷാ ക്രമം
വെബ് സൈറ്റിൽ നിന്നും ലഭിക്കുന്ന അപേക്ഷാ മാതൃക പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഓഫീസിലെത്തിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിലാസം
ഡയറക്ടർ,
ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ,
തിരുവനന്തപുരം – 33
അപേക്ഷ ഫോമിന്റെ മാതൃകയ്ക്കും യോഗ്യതാ മാനദണ്ഡങ്ങൾക്കും
ഫോൺ
0471 2300524
0471 2302090
തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് 50,000 രൂപയുടെ സ്കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം
Next Article
advertisement
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍  സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
  • ഡല്‍ഹിയിലെ ആശ്രമത്തില്‍ 17 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബാബ ചൈതന്യാനന്ദ അറസ്റ്റില്‍.

  • ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

  • ബിരുദ സര്‍ട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

View All
advertisement