രാജ്യത്തെ ഏറ്റവും മികച്ച ടെക്നോളജി സ്ഥാപനമായ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Last Updated:

വർഷങ്ങളായി ഇന്ത്യയിലെ മികച്ച പത്ത് സ്ഥാപനങ്ങളിൽ ഐ ഐ ടികളോടൊപ്പം ബിറ്റ്സും സ്ഥാനം കണ്ടെത്തുന്നു. ഏഷ്യയിലെ മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയിലും ബിറ്റ്സിന് ഇടമുണ്ട്

1964ൽ ബിർളയുടെ കീഴിലുള്ള വിവിധ കലാലയങ്ങൾ ഏകീകരിച്ചാണ്‌ ബിർള ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയൻസ്‌ ആന്റ്‌ ടെക്നോളജി സ്ഥാപിച്ചത്‌. രാജസ്ഥാനിലെ‍ പിലാനിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്‌ 'ബിറ്റ്സ്‌' എന്നറിയപ്പെടുന്ന ബിർള ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്നോളജി ആന്റ്‌ സയൻസ്‌.
ബിറ്റ്സിന്‌ വിവിധ കാമ്പസുകളുമുണ്ട്‌. പുറമേ ബെംഗളൂരുവിൽ ഒരു എക്സ്റ്റൻഷൻ സെന്ററും (extension centre) പ്രവർത്തിച്ചു വരുന്നു. ഈ സ്ഥാപനം ബിർള എജ്യൂക്കേഷനൽ ട്രസ്റ്റ്‌ (BET)നു കീഴിലുള്ളതാണ്‌. 2009 ഇന്ത്യ ടുഡ, ഔട്ട്ലുക്ക് എന്നിവ ഇന്ത്യയിലെ ഏറ്റവും മികച്ച ടെക്നോളജി സ്ഥാപനമായി ബിറ്റ്സിനെ തെരഞ്ഞെടുക്കുകയുണ്ടായി. വർഷങ്ങളായി ഇന്ത്യയിലെ മികച്ച പത്ത് സ്ഥാപനങ്ങളിൽ ഐ ഐ ടികളോടൊപ്പം ബിറ്റ്സും സ്ഥാനം കണ്ടെത്തുന്നു. ഏഷ്യയിലെ മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയിലും ബിറ്റ്സിന് ഇടമുണ്ട്.
ബിറ്റ്സ് പിലാനി , രാജ്യത്തെയും അന്തർദേശീയരംഗത്തേയും വിവിധ വ്യവസായസം‌രം‌ഭങ്ങളുമായി നടത്തുന്ന സഹകരണപ്രവർത്തനങ്ങൾ മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഒരു മാതൃകയാണ്. യാഹൂ!, ഹിന്ദുസ്ഥാൻ എയ്‌റൊനോടിക്സ് ലിമിറ്റഡ്, എസ്. എ. പി., ഭാരത് ഫോർജ്, ഹണിവെൽ‌ ‌, ആന്ധ്ര ബാങ്ക്, നാഷനൽ തെർമൽ പവർ കോർപറേഷൻ , സിസ്കോ, ടെക്സാസ് ഇൻസ്റ്റ്രമെന്റ്സ് എന്നിവ ബിറ്റ്സുമായി ഇത്തരം സഹകരണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏതാനും സ്ഥാപനങ്ങളാണ്‌.ബിറ്റ്സ്‌,പിലാനി-യുടെ അദ്ധ്യയനപദ്ധതിയുടെ പ്രത്യേകതയാണ്‌ 6 മാസം നീണ്ടുനിൽക്കുന്ന Practice School. ഈ കാലയളവിൽ വിദ്യാർത്ഥികൾ തങ്ങളുടെ പാഠ്യവിഷയത്തിനനുയോജ്യമായ ഗവേഷണസ്ഥാപനത്തിലോ, വ്യവസായസ്ഥാപനത്തിലോ പ്രവർത്തിക്കുന്നു. ഇത്‌, വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ പ്രവൃത്തിപരിചയം നേടിത്തരുന്നു.
advertisement
രാജ്യാന്തര നിലവാരമുള്ള സ്ഥാപനമായ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൻ്റെ പിലാനി, ഗോവ, ഹൈദരാബാദ്‌ എന്നീ ക്യാമ്പസുകളിലെ വിവിധ
പ്രോഗ്രാമുകളിലേയ്ക്കാണ് പ്രവേശനം.BITSAT(Birla Institute of Technology & Science Admission Test)ൻ്റെ അടിസ്ഥാനത്തിലാണ്, തെരഞ്ഞെടുപ്പ്.ഏപ്രിൽ 11 വരെയാണ്, അപേക്ഷ സമർപ്പിക്കാനവസരം.
വിവിധ പ്രോഗ്രാമുകൾ
1. എഞ്ചിനീയറിംഗ് ബിരുദം
2. ഫാർമസി ബിരുദം
3.  സയൻസ് ബിരുദാനന്തര ബിരുദം.
കേരളത്തിൽ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
advertisement
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും
തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
രാജ്യത്തെ ഏറ്റവും മികച്ച ടെക്നോളജി സ്ഥാപനമായ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement