മികച്ച അധ്യാപകരാകണോ? മൈസൂരു റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാം
- Published by:Rajesh V
- news18-malayalam
Last Updated:
കേരളം, കർണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, പുതുച്ചേരി, ലക്ഷദ്വീപ് എന്നീ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്കാണ് മൈസൂരു റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം ലഭിക്കുക.
രാജ്യത്തെ തന്നെ നിലവാരമുള്ള അധ്യാപന പരിശീലന കേന്ദ്രങ്ങളിലൊന്നായ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനിൽ വിവിധ പ്രോഗ്രാമുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്റെ (NCTE) നേരിട്ടു നിയന്ത്രണത്തിലുള്ളവയാണ്, റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ. അധ്യാപനം എന്ന ഉദാത്തമായ പ്രൊഫഷനിൽ തിളങ്ങാൻ ആഗ്രഹിക്കുന്നവർക്ക്, ഇതിലും നല്ല മറ്റൊരവസരമില്ല. ഓരോ സെന്ററിലും ഉള്ള കോഴ്സുകൾ സംബന്ധിച്ച വിവരങ്ങൾ, വെബ്സൈറ്റിൽ നിന്നും ലഭിയ്ക്കും. ഇതുകൂടാതെ കൂടുതൽ വിവരങ്ങളും മുൻ ചോദ്യക്കടലാസുകളും വെബ്സൈറ്റിൽ ലഭ്യമാണ്.
അതാതു പ്രദേശങ്ങളിൽ റിസർവേഷന് അർഹതയുള്ള സംസ്ഥാനക്കാർക്കു മാത്രമേ, അതാതുയിടങ്ങളിലെ ആർ.ഐ. ഇ.കളിൽ അപേക്ഷിക്കാനാകൂ. എന്നാൽ ഭോപാലിലെ ബിഎഡ്- എംഎഡ് പ്രോഗ്രാമിലേക്കു എവിടെ നിന്നുള്ള വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ്. അതാതു പ്രാഗ്രാമുകൾക്കുള്ള അടിസ്ഥാന യോഗ്യതകൾ നിശ്ചയിച്ചിട്ടുണ്ടെങ്കിലും പട്ടികജാതി /വർഗ്ഗ /ഭിന്നശേഷി വിഭാഗക്കാർക്ക് മിനിമം യോഗ്യതയിൽ 5% മാർക്കിളവുണ്ട്. മാത്രമല്ല; വിവിധ സംവരണ വിഭാഗങ്ങൾക്ക്, കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരമുള്ള സംവരണവും ലഭിയ്ക്കും.
റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ്റെ (RIE) വിവിധ കേന്ദ്രങ്ങൾ
രാജ്യത്തിൻ്റ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച്, അതാതു പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് റിസർവ്വേഷൻ നിശ്ചയിച്ചു കൊണ്ട് താഴെക്കാണുന്ന അഞ്ച് നഗരങ്ങളിൽ RIE സ്ഥിതി ചെയ്യുന്നുണ്ട്.
advertisement
1.മൈസൂരു
2.അജ്മീർ
3.ഭുവനേശ്വർ
4.ഭോപാൽ
5.ഷില്ലോങ്
മൈസൂരു റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ
കേരളം, കർണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, പുതുച്ചേരി, ലക്ഷദ്വീപ് എന്നീ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്കാണ് മൈസൂരു റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം ലഭിക്കുക.
വിവിധ പ്രോഗ്രാമുകൾ
1.ഇന്റഗ്രേറ്റഡ് ബി.എസ്.സി -ബി.എഡ് (4 വർഷം)
2.ഇന്റഗ്രേറ്റഡ് ബി.എ-ബി.എഡ് (4 വർഷം)
3.ഇന്റഗ്രേറ്റഡ് എം.എസ്.സി - എം.എഡ് (6 വർഷം)
4.ബി.എഡ് (2 വർഷം)
5.എം.എഡ് (2 വർഷം)
1,2,3 പ്രോഗ്രാമുകൾക്ക് 2022, 2023, 2024 വർഷങ്ങളിൽ പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചവരെയാണ് പരിഗണിക്കുക. മാത്രവുമല്ല ; 1, 3 പ്രോഗ്രാമുകളിൽ പ്രവേശന യോഗ്യതയ്ക്കു മാത്‌സിനു പകരം സ്റ്റാറ്റിസ്റ്റിക്സും, ഒന്നാമത്തെ പ്രോഗ്രാമിൽ ബയോളജിക്കു പകരം ബയോടെക്നോളജിയും പരിഗണിക്കും.
advertisement
വിവിധ പ്രോഗ്രാമുകൾക്കുള്ള അപേക്ഷാ യോഗ്യത
1.ഇന്റഗ്രേറ്റഡ് ബി.എസ്.സി ബി.എഡ്:
4 വർഷത്തെ ഇന്റഗ്രേറ്റഡ് ബി.എസ്.സി ബി.എഡ്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ബി.എസ്.സി, ബി.എഡ് എന്നീ രണ്ട് ബിരുദങ്ങളും ലഭിക്കും. ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ബയോളജി എന്നീ വിഷയങ്ങളിൽ പ്ലസ് ടുവിൽ, ചുരുങ്ങിയത് 50% മാർക്ക് നേടിയവരായിരിക്കണം, അപേക്ഷകർ.
2.ഇന്റഗ്രേറ്റഡ് ബി.എ- ബി.എഡ്.
4 വർഷത്തെ ഇന്റഗ്രേറ്റഡ് ബി.എ- ബി.എഡ്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ബി.എ, ബി.എഡ് എന്നീ രണ്ട് ബിരുദങ്ങളും ലഭിക്കും. സയൻസ്, കൊമേഴ്സ്, ആർട്സ് എന്നിവയിലേതെങ്കിലുമൊന്നിൽ പ്ലസ് ടുവിൽ, ചുരുങ്ങിയത് 50% മാർക്ക് നേടിയവരായിരിക്കണം, അപേക്ഷകർ.
advertisement
3.ഇന്റഗ്രേറ്റഡ് എം.എസ്.സി എം.എഡ്.
6 വർഷത്തെ ഇന്റഗ്രേറ്റഡ് എം.എസ്.സി എം.എഡ്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നിവയിൽ എം.എസ്.സി, ബി.എഡ് എന്നീ രണ്ട് ബിരുദങ്ങളും ലഭിക്കുന്നതാണ്. ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ബയോളജി എന്നീ വിഷയങ്ങളിൽ പ്ലസ് ടുവിൽ, ചുരുങ്ങിയത് 50% മാർക്ക് നേടിയവരായിരിക്കണം, അപേക്ഷകർ.
4.ബി.എഡ്.
2 വർഷത്തെ ബി.എഡ്. കോഴ്സിന്, സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ് എന്നിവയിൽ ബാച്ചിലേഴ്സ് അല്ലെങ്കിൽ മാസ്റ്റേഴ്സ് ബിരുദം അല്ലെങ്കിൽ ബി.ടെക് 50% മാർക്ക് നേടി പാസ്സായവർക്ക് അപേക്ഷിക്കാവുന്നതാണ്.
advertisement
5.എം.എഡ്.
2 വർഷത്തെ എം.എഡ്. കോഴ്സിന് 50% മാർക്കോടെ ബിഎഡ്, ബി.എ.ബി.എഡ്., ബി.എസ്‌സി. ബി.എഡ്., ബി.എസ്‌സി.എഡ്., ബി.എൽ.എഡ്., ഡി.എൽ.എഡും 50% മാർക്കോടെ ആർട്സ്/ സയൻസ് ബിരുദം എന്നിവയിൽ ഏതെങ്കിലുമുള്ളവർക്ക് അപേക്ഷിക്കാനവസരമുണ്ട്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷസമർപ്പണത്തിനും
തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
May 21, 2024 9:04 PM IST