ഡിസൈനിങ് പഠിക്കണോ? ജയ്പുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്സ് ആൻഡ് ഡിസൈനിൽ പോകാം

Last Updated:

ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ ഡിസംബർ 28 വരെയാണ് അവസരം

ഡിസൈനിങ് പഠിക്കണോ? ജയ്പുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്സ് ആൻഡ് ഡിസൈനിൽ പോകാംരാജസ്ഥാനിലെ ജയ്പുരിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്സ് ആൻഡ് ഡിസൈനിലെ (ഐ.ഐ.സി.ഡി) വിവിധ ഡിസൈൻ പ്രോഗ്രാമുകളിലേക്കു ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ ഡിസംബർ 28 വരെയാണ് അവസരം. പൊതു വിഭാഗത്തിന് 1750/- രൂപയും എൻആർഐ വിഭാഗക്കാർക്ക് 3500/- രൂപയുമാണ് അപേക്ഷാഫീസ്.
ഡിസൈനുമായി ബന്ധപ്പെട്ട വിവിധ ബിരുദ – ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേയ്ക്കാണ് പ്രവേശനം. പ്ലസ്ടു കാർക്കും ഡിസൈൻ, നോൺ–‍ഡിസൈൻ വിഷയങ്ങളിലെ ബിരുദധാരികൾക്കും അപേക്ഷിക്കാവുന്നതാണ്. ഈ അദ്ധ്യന വർഷത്തിൽ യോഗ്യതാ പരീക്ഷയ്ക്കു തയാറെടുക്കുന്നവരെയും പ്രവേശനത്തിനു പരിഗണിക്കും. എന്നാൽ അവർ ക്ലാസുകൾ തുടങ്ങി 90 ദിവസത്തിനകം സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.
തെരഞ്ഞെടുപ്പ് ക്രമം
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലുള്ള 16 കേന്ദ്രങ്ങളിൽ, 2024 ജനുവരി 7നു രാവിലെയും ഉച്ചകഴിഞ്ഞുമായി 2 മണിക്കൂർ വീതമുള്ള പ്രവേശന പരീക്ഷ നടക്കും. പ്രവേശനപരീക്ഷയ്ക്ക് , ജനറൽ അവെയർനെസ്, ക്രിയേറ്റിവിറ്റി & പെർസപ്ഷൻ ടെസ്റ്റ്, മെറ്റീരിയൽ, കളർ & കൺസെപ്ച്വൽ ടെസ്റ്റ് എന്നിങ്ങനെ വിവിധ ഭാഗങ്ങളുണ്ട്. 80% മാർക്ക് പ്രവേശന പരീക്ഷയ്ക്കും ബാക്കിയുള്ള 20% മാർക്ക്, പരീക്ഷ കഴിഞ്ഞ് അന്ന് തന്നെ നടക്കുന്ന ഇന്റർവ്യൂവിനുമാണ്.
advertisement
രചനകൾ ഉൾപ്പടെ വിവിധ മേഖലകളിലെ പ്രാവിണ്യം ഇന്റർവ്യൂവിന് കാണിക്കാവുന്നതാണ്. തുടർന്ന്, ജനുവരി 12നു തെരഞ്ഞെടുത്തവരുടെ ലിസ്റ്റിടുന്നതും, അവർ ജനുവരി 31നകം ഫീസടയ്ക്കേണ്ടതുമാണ്. പ്രവേശനം ലഭിക്കുന്നവർക്ക് , ഓരോ സെമസ്റ്ററിലും ഏകദേശം 2 ലക്ഷത്തോളം രൂപ ഫീസു വരും.
വിവിധ പ്രോഗ്രാമുകൾ
‎1.ബിഡിസ് (4 വർഷം)
2.എംഡിസ് (2 വർഷം)
3.എംവോക് (3 വർഷം)
വിവിധ സ്പെഷലൈസേഷനുകൾ
a)സോഫ്റ്റ് മെറ്റീരിയൽ ഡിസൈൻ (തുകൽ, കടലാസ്, പ്രകൃതിയിലുള്ള നാരുകൾ, തുണി)
b)ഹാർ‍ഡ് മെറ്റീരിയൽ ഡിസൈൻ (ലോഹം, ശില, മരം, ചൂരൽ, മുള)
advertisement
c) ഫയേഡ് മെറ്റീരിയൽ ഡിസൈൻ (പോഴ്സ്‌ലൈൻ, എർത്തൻവെയർ, സ്റ്റോൺവെയർ, ടെറാക്കോട്ട)
d) ഫാഷൻ ക്ലോത്തിങ് ഡിസൈൻ
e) ജ്വല്ലറി ഡിസൈൻ
f)ക്രാഫ്റ്റ്സ് കമ്യൂണിക്കേഷൻ (ഗ്രാഫിക്സ്, ഫൊട്ടോഗ്രഫി, വിഡിയോഗ്രഫി അനിമേഷൻ, സർഗാത്മക ഇലസ്ട്രേഷൻ)
1.ബി.ഡിസ്. (4 വർഷം): ഏതെങ്കിലും സ്ട്രീമിൽ പ്ലസ്ടു ജയിച്ചവർക്ക്, ബാച്ചിലർ ഓഫ് ഡിസൈന് അപേക്ഷിക്കാം.6 വിഭാഗങ്ങളിലായി, ആകെ 180 സീറ്റുകളുണ്ട്. മേൽ സൂചിപ്പിച്ച 6 സ്പെഷലൈസേഷനുകളിലും ബി.ഡിസ് പ്രോഗ്രാമുകളുണ്ട്.
2.എം.ഡിസ്. (2 വർഷം): ഏതെങ്കിലും ഡിസൈൻ ബിരുദമോ ആർക്കിടെക്ചർ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.
advertisement
ആകെ 90 സീറ്റുകളാണുള്ളത്. മേൽ സൂചിപ്പിച്ച 6 സ്പെഷലൈസേഷനുകളിലും എം.ഡിസ് പ്രോഗ്രാമുകളുണ്ട്.
3.എം.വോക്.(3 വർഷം): ഡിസൈൻ,നോൺ–‍ഡിസൈൻ വിഷയങ്ങളിൽ ബിരുദമുള്ളവർക്കാണ് അപേക്ഷിക്കാനവസരം. ആകെ 90 സീറ്റുകളാണുള്ളത്. മേൽ സൂചിപ്പിച്ച 6 സ്പെഷലൈസേഷനുകളിലും എം.ഡിസ് പ്രോഗ്രാമുകളുണ്ട്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും: https://www.iicd.ac.in
ഡോ. ഡെയ്സൻ പാണേങ്ങാടൻ: daisonpanengadan@gmail.com
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
ഡിസൈനിങ് പഠിക്കണോ? ജയ്പുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്സ് ആൻഡ് ഡിസൈനിൽ പോകാം
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement