UGC NET: കോളേജധ്യാപനാകണോ? യുജിസി നെറ്റ് പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം

Last Updated:

നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നെറ്റിൻ്റെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 7 ആണ്

News18
News18
രാജ്യത്തെ സർവകലാശാലകളിലും വിവിധ ദേശീയ സ്ഥാപനങ്ങളിലും കോളജുകളിലും അസിസ്റ്റന്റ് പ്രഫസർഷിപ്പ്, ജൂനിയർ റിസർച്ച് ഫെലോഷിപ്പ് എന്നിവ ലഭിക്കുന്നതിനുള്ള യോഗ്യതാ പരീക്ഷയായ യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നെറ്റിൻ്റെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി,മെയ് 7 ആണ്. അന്നേ ദിവസം രാത്രി 11.50 വരെ ഫീസടക്കാം. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2025 ജൂൺ 21 മുതൽ 30 വരെയുള്ള തീയതികളിൽ നടക്കും.
ഭാഷകളും സംഗീതവും കായികവിദ്യാഭ്യാസവും നിയമവും ഉൾപ്പെടെയുള്ള മാനവിക വിഷയങ്ങൾ, കംപ്യൂട്ടർ / ഇലക്ട്രോണിക് / എൻവയൺമെന്റൽ / ഫൊറൻസിക് മുതലായ സയൻസ്‌ വിഷയങ്ങൾ, ഇന്ത്യൻ നോളജ് സിസ്റ്റം തുടങ്ങിയ ശാഖകളുൾപ്പെടെ 85 വിഷയങ്ങളിൽ യുജിസി–നെറ്റ് എഴുതാനവസരമുണ്ട്.
അപേക്ഷകർക്ക് 55% മാർക്കോടെ മാസ്റ്റർ ബിരുദം അനിവാര്യമാണ്. എന്നാൽ പിന്നാക്ക, പട്ടിക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 50% മാർക്ക് മതി. ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന അവസാന വർഷ വിദ്യാർഥികളെയും പരീക്ഷയ്ക്ക് പരിഗണിക്കും.പട്ടിക / പിന്നാക്ക വിഭാഗങ്ങൾക്കുള്ള ദേശീയ ഫെലോഷിപ്പുകൾ ലഭിക്കുന്നതിന് യുജിസി– നെറ്റിലോ യുജിസി – സിഎസ്ഐആർ– നെറ്റിലോ യോഗ്യത തെളിയിക്കേണ്ടതുണ്ട്.
advertisement
അപേക്ഷാ ഫീസ്
ജനറൽ വിഭാഗക്കാർക്ക് 1150/- രൂപയും EWS/OBC-NCL വിഭാഗക്കാർക്ക് 600/- രൂപയുമാണ്, അപേക്ഷാ ഫീസ്.SC/ST/PWD/Third gender വിഭാഗക്കാർ 325/- രൂപ അപേക്ഷാഫീസായി ഒടുക്കിയാൽ മതി. ഒരാൾ, ഒന്നിലേറെ അപേക്ഷ നൽകാൻ പാടുള്ളതല്ല.
അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com).
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
UGC NET: കോളേജധ്യാപനാകണോ? യുജിസി നെറ്റ് പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement