ഇറ്റലിയിൽ സ്കോളർഷിപ്പോടെ MBBS പഠിക്കണോ? IMATന് അപേക്ഷിക്കാം
- Published by:Rajesh V
- news18-malayalam
Last Updated:
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവ നിർബന്ധിത വിഷയങ്ങളുള്ള അംഗീകൃത ബോർഡിൽ നിന്ന് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത 50% മാർക്കോടെ നേടിയിരിക്കണം
ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പോടെ ഇറ്റലിയിൽ MBBS പഠിക്കാനവസരമുണ്ട്. ഇറ്റലിയിൽ MBBSന് അപേക്ഷിക്കാൻ ഒരു വിദ്യാർത്ഥി നേടിയിരിക്കേണ്ട യോഗ്യതയാണ്, IMAT (ഇന്റർനാഷണൽ മെഡിക്കൽ അഡ്മിഷൻ ടെസ്റ്റ്.6 വർഷമാണ് കോഴ്സിന്റെ ദൈർഘ്യം. പഠനമാധ്യമം ഇംഗ്ലീഷാണ്.
അടിസ്ഥാനയോഗ്യത
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവ നിർബന്ധിത വിഷയങ്ങളുള്ള അംഗീകൃത ബോർഡിൽ നിന്ന് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത 50% മാർക്കോടെ നേടിയിരിക്കണം. പ്രവേശനത്തിന് അപേക്ഷിക്കുന്ന വർഷത്തിൽ, വിദ്യാർത്ഥിക്ക് ഡിസംബർ 31ന് 17 വയസ്സ് തികഞ്ഞിരിക്കണം. ഇതു കൂടാതെ, അപേക്ഷകർക്ക് NEET യോഗ്യത നിർബന്ധമാണ്
ആവശ്യമായ രേഖകൾ
1.പത്താം മാർക്ക് ഷീറ്റ്
2.12-ാം മാർക്ക് ഷീറ്റ്
3.പാസ്പോർട്ട്
4.പാസ്‌പോർട്ട് സൈസ് ഫോട്ടോ
5.NEET സ്കോർകാർഡ്
6.പോലീസ് വെരിഫിക്കേഷൻ 7.സർട്ടിഫിക്കേറ്റ്
8.IMAT സ്കോർ
advertisement
9.ഫണ്ടുകളുടെ ലിക്വിഡിറ്റി കാണിക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റ്
കൂടുതൽ വിവരങ്ങൾക്ക്
തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
May 10, 2024 10:27 AM IST