മിർസ ഗനി ബെയ്ഗ് | ന്യൂഡൽഹിജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ സിവിൽ സർവ്വീസ് റെഡിഡന്‍ഷ്യല്‍ കോച്ചിംഗ് അക്കാദമി (residential coaching academy) ആരംഭിച്ചത് 2010 ഒക്ടോബറിലാണ്. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍, എസ്സി, എസ്ടി, സ്ത്രീകള്‍ എന്നിവര്‍ക്ക് സിവില്‍ സര്‍വീസിനും (civil service) മറ്റ് മത്സര പരീക്ഷകള്‍ക്കും സൗജന്യ പരിശീലനം (free coaching) നല്‍കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. 24x7 ലൈബ്രറി സേവനം, പ്രൊഫഷണല്‍ ടെസ്റ്റ് സീരീസ്, മോക്ക് ഇന്റര്‍വ്യൂ എന്നിവയുള്ള മികച്ച പിയര്‍ ഗ്രൂപ്പും അക്കാദമി പ്രദാനം ചെയ്യുന്നുണ്ടെന്ന് ആര്‍സിഎ ഡയറക്ടര്‍ പ്രൊഫ. ആബിദ് ഹലീം പറയുന്നു.
ഡല്‍ഹി, ശ്രീനഗര്‍, ജമ്മു, പാറ്റ്‌ന, ഹൈദരാബാദ്, മുംബൈ, ലഖ്നൗ, ഗുവാഹത്തി, ബംഗളൂരു, മലപ്പുറം (കേരളം) എന്നീ പത്ത് കേന്ദ്രങ്ങളില്‍ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രവേശന പരീക്ഷ 2022 ജൂലൈ 2ന് സര്‍വകലാശാല നടത്തുമെന്ന് പ്രൊഫ. ആബിദ് ഹലീം ന്യൂസ് 18-നോട് പറഞ്ഞു.
സര്‍വകലാശാലയിലെ റസിഡന്‍ഷ്യല്‍ കോച്ചിംഗ് അക്കാദമിയിലെ (RCA) വിദ്യാര്‍ത്ഥിയായ ശ്രുതി ശര്‍മ്മ യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷ 2021ല്‍ ഒന്നാം റാങ്ക് നേടിയത് ജാമിയ മിലിയ ഇസ്ലാമിയയ്ക്ക് (JMI) അഭിമാനകരമാണ്. RCA-യില്‍ നിന്ന് ഒമ്പത് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ മൊത്തം 23 വിദ്യാര്‍ത്ഥികളെ സിവില്‍ സര്‍വീസസ് 2021-ലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട പലര്‍ക്കും ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് മറ്റ് കേന്ദ്രസര്‍വീസുകള്‍ എന്നിവിടങ്ങളില്‍ നിയമനം ലഭിക്കും.
ആര്‍സിഎയില്‍ എങ്ങനെ പ്രവേശനം നേടാം?ജാമിയ മിലിയ ഇസ്ലാമിയ (ജെഎംഐ) റെസിഡന്‍ഷ്യല്‍ കോച്ചിംഗ് അക്കാദമി (ആര്‍സിഎ) സിവില്‍ സര്‍വീസസ് (പ്രിലിമിനറി-കം-മെയിന്‍) പരീക്ഷ-2022-2023-ന് തയ്യാറെടുക്കുന്നതിന് സൗജന്യ പരിശീലനത്തിന് (ഹോസ്റ്റല്‍ സൗകര്യത്തോടെ) അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍, എസ്സി, എസ്ടി, വനിതകള്‍ എന്നിവരില്‍ നിന്നാണ് അപേക്ഷകള്‍ സ്വീകരിക്കുക. ഓണ്‍ലൈന്‍ അപേക്ഷാ ഫോം സമര്‍പ്പിക്കേണ്ട അവസാന തീയതി 2022 ജൂണ്‍ 15 ആണ്.
അപേക്ഷിക്കേണ്ട തീയതിഓണ്ലൈന് അപേക്ഷ 2022 മെയ് 16ന് www.jmicoe.in-ല്‍ ആരംഭിച്ചു. അപേക്ഷാ ഫോം സമര്‍പ്പിക്കേണ്ട അവസാന തീയതി 2022 ജൂണ്‍ 15 ആണ്. എഴുത്തുപരീക്ഷ 2022 ജൂലൈ 2 ന് നടക്കും.
പേപ്പര്‍ 1 - ജനറല്‍ സ്റ്റഡീസ് (ഒബ്ജക്റ്റീവ് ടൈപ്പ് മാത്രം)
സമയം: രാവിലെ 10.00 മുതല്‍ 11.00 വരെ.
പേപ്പര്‍ 2- ഉപന്യാസങ്ങള്‍
സമയം: 11:00 മുതല്‍ 1:00 വരെ.
എഴുത്തുപരീക്ഷയുടെ ഫലം 2022 ജൂലൈ 25ന് വരും
അഭിമുഖം - 2022 ഓഗസ്റ്റ് 1ഓടെ ആരംഭിക്കും.
അന്തിമ ഫലം- 2022 ഓഗസ്റ്റ് 10
പ്രവേശനം പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി- 2022 ഓഗസ്റ്റ് 16
വെയിറ്റിംഗ് ലിസ്റ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള രജിസ്‌ട്രേഷന്‍- 2022 ഓഗസ്റ്റ് 17
വെയിറ്റിംഗ് ലിസ്റ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രവേശനം- 2022 ഓഗസ്റ്റ് 19
ക്ലാസുകള്‍ (ഓറിയന്റേഷന്‍) - 2022 ഓഗസ്റ്റ് 22
യോഗ്യതാ മാനദണ്ഡംബിരുദം പൂര്‍ത്തിയാക്കിയവരും സിവില്‍ സര്‍വീസ് 2023-ലേക്ക് അപേക്ഷിക്കാന്‍ യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ മാത്രമേ RCA-JMI-ക്ക് അപേക്ഷിക്കേണ്ടതുള്ളൂ.
പരിശീലനംജനറല് സ്റ്റഡീസ്, CSAT, തിരഞ്ഞെടുത്ത ഓപ്ഷണല്‍ പേപ്പറുകളുടെ ടെസ്റ്റ് സീരീസ്, ഉത്തരത്തിന്റെ മൂല്യനിര്‍ണ്ണയം, ഉപന്യാസ രചനാ പരിശീലനം എന്നിവ പാഠ്യപദ്ധതിയുടെ ഭാഗമാണ്
പേഴ്സണാലിറ്റി ടെസ്റ്റിന് യോഗ്യത നേടുന്നവര്‍ക്കായി അക്കാദമി മോക്ക് ഇന്റര്‍വ്യൂ നടത്തും.
ടെസ്റ്റ് സീരീസ് (പ്രിലിംസ്.) ജനുവരി 2023 മുതല്‍ ഏപ്രില്‍ 2023 വരെ നടക്കും.
ടെസ്റ്റ് സീരീസ് (മെയിന്‍) ജൂണ്‍ മുതല്‍ സെപ്തംബര്‍ 2023 വരെ നടക്കും. എയര്‍കണ്ടീഷന്‍ (24×7) ചെയ്ത ലൈബ്രറി സൗകര്യം വിദ്യാര്‍ത്ഥികള്‍ക്കായി അക്കാദമി ഒരുക്കിയിട്ടുണ്ട്.
എത്ര സീറ്റുകള്‍ ലഭ്യമാണ്?100 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. പ്രവേശനം നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഹോസ്റ്റല്‍ നല്‍കും. ഇതില്‍ എന്തെങ്കിലും കുറവുണ്ടായാല്‍, പ്രവേശന പരീക്ഷയില്‍ നിര്‍ണ്ണയിക്കുന്ന മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ഘട്ടംഘട്ടമായി ഹോസ്റ്റല്‍ സീറ്റുകള്‍ അനുവദിക്കുന്നതാണ്.
ഭക്ഷണംവിദ്യാര്ത്ഥികള്ക്കുള്ള പ്രതിമാസ മെയിന്റനന്‍സ് ചാര്‍ജുകള്‍ 1000 രൂപയായിരിക്കും. വിദ്യാര്‍ത്ഥികള്‍ കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും 6000 രൂപ അഡ്വാന്‍സായി നല്‍കണം. പ്രതിമാസം 2500 മുതല്‍ 3000 വരെയാണ് മെസ് ചാര്‍ജുകള്‍.
പ്രവേശനത്തിനായിJMI പരീക്ഷാ വെബ്സൈറ്റായ www.jmicoe.in-ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. 850 രൂപ ഫീസും മറ്റ് ചാര്‍ജുകളും അടച്ചതിനു ശേഷം മാത്രമേ അപേക്ഷിക്കാനാകൂ. ഓഫീസുമായി ബന്ധപ്പെടേണ്ട നമ്പര്‍: 011-26981717. എന്തെങ്കിലും അപ്രതീക്ഷിത സാഹചര്യങ്ങള്‍ കാരണം പ്രവേശന പരീക്ഷയുടെ തീയതിയിൽ മാറ്റമുണ്ടായാൽ ജാമിയയുടെ വെബ്സൈറ്റിലൂടെ വിവരം അറിയിക്കുന്നതാണ്. (ജെഎംഐ വെബ്സൈറ്റ്: www.jmi.ac.in).
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.