IIFT| ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിൽ ഓൺലൈൻ MBA പഠിയ്ക്കാനവസരം

Last Updated:

രണ്ട് വർഷത്തെ (4 സെമസ്റ്റർ) കോഴ്‌സാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യ വർഷം ജനറൽ മാനേജ്‌മെന്റ് വിഷയങ്ങളും, രണ്ടാം വർഷം സ്പെഷ്യലൈസേഷനും (ധനകാര്യം, വ്യാപാരം, മാർക്കറ്റിങ്, എച്ച്.ആർ, ഐ.ടി) പഠിക്കാം

News18
News18
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് (IIFT), ഓൺലൈൻ എം.ബി.എ (ഇന്റർനാഷണൽ ബിസിനസ്) പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്ക് കരിയറിൽ ഇടവേള എടുക്കാതെ തന്നെ ലോകോത്തര ബിരുദം നേടാനുള്ള അവസരമാണിത്.1963-ൽ സ്ഥാപിതമായ,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് (IIFT)  വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഒരു പൊതു ബിസിനസ് സ്കൂളാണ്. അന്താരാഷ്ട്ര ബിസിനസ്, ട്രേഡ് പോളിസി, ഗ്ലോബൽ സ്ട്രാറ്റജി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന IIFT യ്ക്ക്, ഡൽഹി, കൊൽക്കത്ത, കിനാൻ, ഗിഫ്റ്റ് സിറ്റി എന്നിവിടങ്ങളിൽ കാമ്പസുകളുണ്ട്. എം.ബി.എ പ്രോഗ്രാമുകൾ, പി.എച്ച്.ഡി, എക്സിക്യൂട്ടിവ് കോഴ്സുകൾ എന്നിവയ്ക്ക് രാജ്യാന്തര തലത്തിൽ തന്നെ പ്രശസ്തിയുള്ള സ്ഥാപനമാണ്,IIFT.
മികച്ച പ്ലേസ്‌മെന്റുകൾ, ഗ്ലോബൽ അക്രെഡിറ്റേഷനുകൾ (AACSB), ഗവേഷണ സംഭാവനകൾ എന്നിവയ്ക്ക് പേരുകേട്ട സ്ഥാപനം, അന്താരാഷ്ട്ര ബിസിനസ്സിലെ മികച്ച ബി-സ്കൂളുകളിൽ ഒന്നായി സ്ഥിരമായി റാങ്ക് ചെയ്യപെട്ടിട്ടുണ്ട്. ഗ്ലോബൽ ട്രേഡ് പോളിസിയിൽ ഒരു പ്രധാന "തിങ്ക് ടാങ്ക്" ആയി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് ,ആഗോള വ്യാപാരത്തിൽ നയിക്കാൻ കഴിവുള്ള നേതാക്കളെ വളർത്തുക.
ഗവേഷണങ്ങളിലൂടെയും ഉപദേശങ്ങളിലൂടെയും ഇന്ത്യയുടെ വ്യാപാര നയങ്ങളെ സ്വാധീനിക്കുക എന്നിങ്ങനെയുള്ള സ്ഥാപക ലക്ഷ്യങ്ങൾ കൈവരിയ്ക്കാൻ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
advertisement
പ്രധാന കോഴ്സുകൾ
1. MBA ഇൻ ഇന്റർനാഷണൽ ബിസിനസ് (MBA-IB)
2. MBA ഇൻ ബിസിനസ് അനലിറ്റിക്സ് (MBA-BA)
3. Executive MBA
4. Ph.D പ്രോഗ്രാമുകൾ
5.Integrated MBA പ്രോഗ്രാം
ഓൺലൈൻ എം.ബി.എ (ഇന്റർനാഷണൽ ബിസിനസ്)
രണ്ട് വർഷത്തെ (4 സെമസ്റ്റർ) കോഴ്‌സാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യ വർഷം ജനറൽ മാനേജ്‌മെന്റ് വിഷയങ്ങളും, രണ്ടാം വർഷം സ്പെഷ്യലൈസേഷനും (ധനകാര്യം, വ്യാപാരം, മാർക്കറ്റിങ്, എച്ച്.ആർ, ഐ.ടി) പഠിക്കാം.
advertisement
അടിസ്ഥാനയോഗ്യത
ഏതെങ്കിലും വിഷയത്തിൽ 50% മാർക്കോടെ ബിരുദം (SC/ST/OBC/PWD വിഭാഗങ്ങൾക്ക് 45% മതി). സമാനമേഖലയിൽ
കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം (Work Experience) നിർബന്ധമാണ്.
തിരഞ്ഞെടുപ്പ് രീതി
ഓൺലൈൻ അപേക്ഷകൾ ഫാക്കൽറ്റി കമ്മിറ്റി പരിശോധിക്കുകയും, യോഗ്യതയും പ്രവൃത്തിപരിചയവും അടിസ്ഥാനമാക്കി ഷോർട്ട് ലിസ്റ്റ് ചെയ്യുകയും ചെയ്യും.ജനറൽ/OBC വിഭാഗക്കാർക്ക് 3000/- രൂപയും SC/ST/PWD വിഭാഗക്കാർക്ക്, 1500/- രൂപയുമാണ്,അപേക്ഷാ ഫീസ്.
advertisement
അപേക്ഷ ക്രമം
അപേക്ഷാർത്ഥികൾ വെബ്സൈറ്റ് വഴി , ഓൺലൈനായിട്ടാണ്  അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പണത്തിന് ഡിസംബർ 31 വരെ സമയമുണ്ട്.
അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും
തയാറാക്കിയത്-  ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
IIFT| ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിൽ ഓൺലൈൻ MBA പഠിയ്ക്കാനവസരം
Next Article
advertisement
IIFT| ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിൽ ഓൺലൈൻ MBA പഠിയ്ക്കാനവസരം
IIFT| ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിൽ ഓൺലൈൻ MBA പഠിയ്ക്കാനവസരം
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിൽ ഓൺലൈൻ എം.ബി.എ ഇന്റർനാഷണൽ ബിസിനസ് കോഴ്‌സിന് അപേക്ഷിക്കാം

  • രണ്ട് വർഷം നീളുന്ന ഈ കോഴ്‌സിൽ ആദ്യ വർഷം ജനറൽ മാനേജ്‌മെന്റ്, രണ്ടാം വർഷം സ്പെഷ്യലൈസേഷൻ പഠിക്കാം

  • അപേക്ഷകൾ ഡിസംബർ 31 വരെ ഓൺലൈനായി സമർപ്പിക്കാം, കുറഞ്ഞത് ഒരു വർഷം പ്രവൃത്തിപരിചയം നിർബന്ധമാണ്

View All
advertisement