'ഈ അച്ഛന് ഒന്നും അറിയില്ല'; അച്ഛനെ എഫ്ബി പോസ്റ്റുകള്‍ ഫോര്‍വേഡ് ചെയ്യാൻ പഠിപ്പിക്കുന്ന മകൾ
- Published by:Sarika KP
- news18-malayalam
Last Updated:
''ഫേസ്ബുക്കിൽ നിന്ന് ഒരാളുടെ വാട്ട്സ്ആപ്പിലേക്ക് എങ്ങനെ പോസ്റ്റുകൾ നേരിട്ട് അയയ്ക്കാമെന്ന് ഞാൻ അച്ഛന് പറഞ്ഞു കൊടുത്തു'', എന്നും പോസ്റ്റിൽ പറയുന്നു.
സോഷ്യൽ മീഡിയയെക്കുറിച്ചും സാങ്കേതിക വിദ്യെക്കുറിച്ചും അറിവില്ലാത്തവർ ഇന്നത്തെ കാലത്ത് വളരെ വിരളമാണ്. പലപ്പോഴും ഈ വിഷയത്തിൽ കുട്ടികളാണ് മാതാപിതാക്കളുടെ ഗുരുക്കന്മാർ. അതേക്കുറിച്ചുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
എക്സ് പ്ളാറ്റ്‌ഫോമിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഹിന്ദിയിലാണ് പോസ്റ്റ്. ”ഫേസ്ബുക്കിൽ കാണുന്ന പോസ്റ്റുകൾ എങ്ങനെ ഡൗൺലോഡ് ചെയ്യണമെന്ന് എന്റെ അച്ഛന് അറിയില്ല, ഈ കുറിപ്പ് എന്റെ അമ്മയ്ക്ക് അയയ്ക്കാൻ അദ്ദേഹം ഒരു കടലാസിലേക്ക് പകർത്തി എഴുതിയിരിക്കുകയാണ്”, എന്നാണ് പോസ്‌റ്റിൽ പറഞ്ഞിരിക്കുന്നത്.
”ഒരു വ്യക്തിയുടെ ഏറ്റവും വലിയ സ്വത്ത് അവരുടെ ആരോഗ്യമാണ്. അത് നഷ്ടപ്പെട്ടാൽ, അവർ എല്ലാവർക്കും ഒരു ഭാരമാകും”, ഇതാണ് പേപ്പറിൽ ഹിന്ദിയിൽ കുറിച്ചിരുന്നത്.
advertisement
”ഫേസ്ബുക്കിൽ നിന്ന് ഒരാളുടെ വാട്ട്സ്ആപ്പിലേക്ക് എങ്ങനെ പോസ്റ്റുകൾ നേരിട്ട് അയയ്ക്കാമെന്ന് ഞാൻ അച്ഛന് പറഞ്ഞു കൊടുത്തു”, എന്നും പോസ്റ്റിൽ പറയുന്നു. അതു കണ്ടോയെന്ന് അമ്മയോട് അച്ഛൻ ചോദിച്ചതായും പോസ്റ്റിൽ പറയുന്നുണ്ട്. ഹൃദയസ്പർശിയായ ഈ പോസ്റ്റ് നിമിഷങ്ങൾക്കകം എക്സിൽ വൈറലാകുകയും ചെയ്തു. ”പലരും സ്വന്തം ജീവിതത്തിൽ അത്തരം നിമിഷങ്ങൾക്കായി കൊതിച്ചിട്ടുണ്ട്”, എന്നാണ് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. ”ഞാൻ അടുത്തിടെ കണ്ടതിൽ വച്ച് വളരെ സന്തോഷം തോന്നുന്ന ഒരു പോസ്റ്റ്”, എന്നാണ് മറ്റൊരു വ്യക്തി കമന്റ് ചെയ്തത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 17, 2023 11:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഈ അച്ഛന് ഒന്നും അറിയില്ല'; അച്ഛനെ എഫ്ബി പോസ്റ്റുകള്‍ ഫോര്‍വേഡ് ചെയ്യാൻ പഠിപ്പിക്കുന്ന മകൾ