ലോകത്തിലെ ഏറ്റവും മിടുക്കരായ വിദ്യാര്‍ത്ഥികളുടെ പട്ടികയില്‍ ഇന്ത്യന്‍ – അമേരിക്കന്‍ വിദ്യാര്‍ത്ഥിനി നടാഷ പെരിയനായഗവും. യുഎസിലെ ജോണ്‍സ് ഹോപ്കിന്‍സ് സെന്റര്‍ ഫോര്‍ ടാലന്റഡ് യൂത്ത് (CTY) നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. 76 രാജ്യങ്ങളില്‍ നിന്നുള്ള 15,000 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരീക്ഷയിലാണ് നടാഷ വിജയിച്ചത്. ഇത് രണ്ടാം തവണയാണ് നടാഷ പട്ടികയിൽ ഇടം നേടുന്നത്.
ന്യൂജേഴ്സിയിലെ ഫ്ലോറന്‍സ് എം ഗൗഡിനീര്‍ മിഡില്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് 13 കാരിയായ നടാഷ. 2021ൽ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴും ഇതേ പരീക്ഷയില്‍ നടാഷ വിജയിയായിരുന്നു. അന്ന് വെര്‍ബല്‍, ക്വാണ്ടിറ്റേറ്റീവ് വിഭാഗങ്ങളിലാണ് നടാഷ മികച്ച പ്രകടനം നടത്തിയത്. ഈ വര്‍ഷം, സ്കോളാസ്റ്റിക് അസസ്മെന്റ് ടെസ്റ്റ് (SAT), അമേരിക്കന്‍ കോളേജ് ടെസ്റ്റിംഗ് (ACT) സിടിവൈ ടാലന്റ് തുടങ്ങിയവയിലെ അസാമാന്യ പ്രകടനത്തിനാണ് ലോകത്തിലെ മികച്ച വിദ്യാര്‍ത്ഥിയായി പതിനൊന്നുകാരിയായ നടാഷയെ യുഎസ് സര്‍വകലാശാല അംഗീകരിച്ചത്.
Also read- ദേശീയ പാതയിലെ കുരുട്ടൂര് ശ്രീഭഗവതി ക്ഷേത്രവും വഴി വികസിക്കുമ്പോൾ വഴി മാറുന്ന ഒറ്റപ്പനയും
ചെന്നൈ സ്വദേശികളുടെ മകളാണ് നതാഷ. ഒഴിവുസമയങ്ങളില്‍ ജെആര്‍ആര്‍ ടോള്‍കീന്റെ നോവലുകള്‍ വായിക്കാനും ഡൂഡിംഗ് ചെയ്യാനുമാണ് നടാഷക്ക് ഇഷ്ടമെന്ന് മാതാപിതാക്കള്‍ പറയുന്നു. ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥിളുടെ കഴിവുകള്‍ തിരിച്ചറിയുന്നതിനും അവരുടെ യഥാര്‍ത്ഥ അക്കാദമിക് കഴിവുകളുടെ വ്യക്തമായ ചിത്രം നല്‍കുന്നതിനും ഉപയോഗിക്കുന്ന ഒരു ഉയര്‍ന്ന ഗ്രേഡ് ലെവല്‍ പരിശോധനയാണ് സി.ടി.വൈ.
‘ഇത് വിദ്യാര്‍ത്ഥികളുടെ പരീക്ഷയിലെ വിജയത്തിനുള്ള അംഗീകാരം മാത്രമല്ല, അവരുടെ കണ്ടെത്തലിലും പഠനത്തിലും ഉള്ള അർപ്പണബോധത്തിനും ഇതുവരെ അവര്‍ ശേഖരിച്ച എല്ലാ അറിവുകള്‍ക്കും ഉള്ള ഒരു സല്യൂട്ട് കൂടിയാണ്,’ സിടിവൈയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ആമി ഷെല്‍ട്ടണ്‍ പറഞ്ഞു.
Also read- ഇനി പെട്ടെന്ന് അമേരിയ്ക്കക്ക് പോകാം; US വിസയ്ക്കുള്ള നിയമങ്ങള്‍ പരിഷ്ക്കരിച്ചു
2020-21ലെ ടാലന്റ് സെര്‍ച്ചിൽ സി.ടി.ഐയില്‍ പങ്കെടുത്ത 84 രാജ്യങ്ങളില്‍ നിന്നുള്ള 19,000 വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു നടാഷ. അന്ന് വെര്‍ബല്‍, ക്വാണ്ടിറ്റേറ്റീവ് വിഭാഗങ്ങളിലുള്ള നടാഷയുടെ സ്കോര്‍, ഗ്രേഡ് 8 ലെ കുട്ടികളുടെ പ്രകടനത്തിന് തുല്യമായിരുന്നു. ജോണ്‍സ് ഹോപ്കിന്‍സ് സി.ടി.വൈ ‘ഹൈ ഓണേഴ്സ് അവാര്‍ഡ്’ ആണ് അന്ന് നടാഷയ്ക്ക് ലഭിച്ചത്.
2021-ല്‍ സി.ടി.വൈ ടാലന്റ് സെര്‍ച്ചിൽ 20 ശതമാനത്തില്‍ താഴെ പേര് മാത്രമാണ് സി.ടി.വൈ ഹൈ ഓണേഴ്സ് അവാര്‍ഡിന് യോഗ്യത നേടിയത്. സിടിവൈയുടെ ഓണ്‍ലൈന്‍, സമ്മര്‍ പ്രോഗ്രാമുകള്‍ക്കും ഈ പ്രതിഭകള്‍ യോഗ്യത നേടിയിരുന്നു. അതിലൂടെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ലോകമെമ്പാടുമുള്ള മറ്റ് സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളുമായി പരിചയപ്പെടാനും ഇടപഴകാനും കഴിയും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.