ഉർദു പഠിക്കണോ? ജാമിയ മില്ലിയ ഇസ്ലാമിയ ഒരു വർഷ കോഴ്സ് അപേക്ഷ ക്ഷണിച്ചു

Last Updated:

ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ച വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാനുള്ള അവസരം

ഒരു വർഷത്തേക്കുള്ള ഉർദു ഭാഷാ പഠന കോഴസിലേക്ക് അപേക്ഷ ക്ഷണിച്ച് ജാമിയ മില്ലിയ ഇസ്ലാമിയയിലെ വിദൂര, ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രം. ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ച വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാനുള്ള അവസരം. താല്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റ് (jmi.ac.in) വഴി അപേക്ഷകൾ സമർപ്പിക്കാം.
അപേക്ഷാ ഫോമിനും വിശദമായ പ്രൊസ്പെക്ടസിമായി ഡയറക്ടർ, ഉറുദു കറസ്‌പോണ്ടൻസ് കോഴ്‌സ്, സെൻ്റർ ഫോർ ഡിസ്റ്റൻസ് & ഓൺലൈൻ എഡ്യൂക്കേഷൻ, ജാമിയ മില്ലിയ ഇസ്ലാമിയ, ന്യൂഡൽഹി-110025 എന്ന വിലാസത്തിലേക്ക് തപാൽ അയക്കണം. 24×12 ലെറ്റർ കവറിൽ 10 രൂപയുടെ സ്റ്റാമ്പ്‌ ഒട്ടിച്ചുവേണം തപാൽ അയക്കേണ്ടത്. 500 രൂപയാണ് കോഴ്സിലേക്കുള്ള പ്രവേശന ഫീസ്. സാർക്ക് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 20 അമേരിക്കൻ ഡോളറും മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 50 അമേരിക്കൻ ഡോളറുമാണ് ഫീസ്. ട്യൂഷൻ ഫീസ് ഈടാക്കില്ല.
advertisement
ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഒന്നിലധികം കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷാ തീയതികൾ ഇൻസ്റ്റിറ്റ്യൂട്ട് പുനഃക്രമീകരിച്ചിരുന്നു. ജെഎംഐയിലേക്കുള്ള പ്രവേശന പരീക്ഷ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. എംഎ (ഇക്കണോമിക്സ്), എംഎ (അപ്ലൈഡ് സൈക്കോളജി), എൻജിനീയറിങ് ഡിപ്ലോമ (റെഗുലർ/സ്വാശ്രയം), എംബിഎ/എംബിഎ (ഐബി) സ്വാശ്രയ/എംബിഎ (Entrepreneurship and family business) (സ്വാശ്രയം) എന്നീ കോഴ്‌സുകളിലേക്കുള്ള പരീക്ഷ ജൂൺ 9 ന് നടക്കും. രാവിലെ 9:30 മുതൽ 11:00 വരെ, 11:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ, ഉച്ചകഴിഞ്ഞ് 2:30 മുതൽ 4:30 വരെ, 2:30 മുതൽ 5:30 വരെ, എന്നീ ഷിഫ്റ്റുകളിലായാണ് പരീക്ഷകൾ നടക്കുക.
advertisement
ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷകളിൽ ഓരോ തെറ്റ് ഉത്തരത്തിനും 0.25 മാർക്ക് വീതം കുറയും. വിവരണാത്മക പരീക്ഷയിൽ 30 ശതമാനത്തിൽ താഴെ മാർക്ക് നേടുന്ന വിദ്യാർത്ഥികളെ അഭിമുഖത്തിനും പ്രവേശനത്തിനും പരിഗണിക്കില്ല. ജെഇഇ മെയിൻ 2024ലെ റാങ്കുകളെ അടിസ്ഥാനമാക്കിയായിരിക്കും ബിടെക്ക് പ്രവേശനം അനുവദിക്കുക. കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന എൻഎടിഎ 2024 ലെ റാങ്ക് പട്ടിക അനുസരിച്ച് ബിആർക്ക് പ്രവേശനവും നീറ്റ് 2024 റാങ്കിനെ അടിസ്ഥാനമാക്കി ബിഡിഎസ് പ്രോഗ്രാമിലേക്കുള്ള പ്രവേശനവും നടത്തും.
മലയാളം വാർത്തകൾ/ വാർത്ത/Career/
ഉർദു പഠിക്കണോ? ജാമിയ മില്ലിയ ഇസ്ലാമിയ ഒരു വർഷ കോഴ്സ് അപേക്ഷ ക്ഷണിച്ചു
Next Article
advertisement
നിതീഷ് കുമാർ: തിരിച്ചടികളെ ഊർജമാക്കുന്ന അതിജീവനത്തിന്റെ ആചാര്യൻ; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് പത്താം തവണ
നിതീഷ് കുമാർ: അതിജീവനത്തിന്റെ ആചാര്യൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് പത്താം തവണ
  • നിതീഷ് കുമാർ പത്താം തവണ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങുന്നു.

  • നിതീഷ് കുമാർ NDA-യുടെ വൻ വിജയത്തിന് ശേഷം 10-ാം തവണ ബിഹാർ മുഖ്യമന്ത്രിയാകും.

  • നിതീഷ് കുമാർ 2022-ൽ മഹാസഖ്യത്തിലേക്ക് മടങ്ങിയെങ്കിലും, 2023-ൽ NDA-യിലേക്ക് തിരിച്ചെത്തി.

View All
advertisement