'തമസോ മാ ജ്യോതിർഗമയ' കൂടി വരും; ജെഎൻയു ലോ​ഗോ ഇനി പേറ്റന്റ്

Last Updated:

ലോഗോ പേറ്റന്റിനായി രജിസ്റ്റർ ചെയ്യുന്നതിനൊപ്പം തംസോ മാ ജ്യോതിർഗമയ എന്ന ആപ്ത വാക്യവും കൂട്ടിച്ചേർക്കാൻ തീരുമാനിച്ചതായി വൈസ് ചാൻസലർ ശാന്തി ശ്രീ പണ്ഡിറ്റ് പറഞ്ഞു.

പുതിയ ലോഗോ പേറ്റന്റ് ചെയ്യാൻ തീരുമാനിച്ച് ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി (ജെഎൻയു). ലോഗോ പേറ്റന്റിനായി രജിസ്റ്റർ ചെയ്യുന്നതിനൊപ്പം തംസോ മാ ജ്യോതിർഗമയ എന്ന ആപ്ത വാക്യവും കൂട്ടിച്ചേർക്കാൻ തീരുമാനിച്ചതായി എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിന് ശേഷം വൈസ് ചാൻസലർ ശാന്തി ശ്രീ പണ്ഡിറ്റ് വാർത്താ ഏജൻസിയായ പിടിഐ (PTI) യോട് പറഞ്ഞു.
"ഞങ്ങൾ വലിയ മാറ്റങ്ങൾ ഒന്നും വരുത്തുന്നില്ല, പഴയ ലോഗോ രജിസ്റ്റർ ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ യൂണിവേഴ്സിറ്റിയുടെ മുദ്രാവാക്യവും ഉൾപ്പെടുത്തി ലോഗോ രജിസ്റ്റർ ചെയ്യാൻ യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു " - ശാന്തി ശ്രീ പണ്ഡിറ്റ് പറഞ്ഞു.
നിരവധി ഹോസ്റ്റലുകളുടെ വാട്ടർ പ്രൂഫിങ് നടക്കുന്നുണ്ടെന്നും അക്കാദമിക് കെട്ടിടം, സ്റ്റാഫ്‌ ക്വാട്ടേഴ്സ് എന്നിവയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി ടെൻഡറുകൾ വിളിച്ചിട്ടുണ്ടെന്നും ജെഎൻയു രജിസ്ട്രാർ രവികേശ് പിടിഐയോട് പറഞ്ഞു.
advertisement
ജെഎൻയുവിന് കീഴിലെ ഹോസ്റ്റലുകളുടെയും , സ്റ്റാഫ്‌ ക്വാട്ടേഴ്സിന്റെയും അക്കാദമിക് കെട്ടിടങ്ങളുടെയും നവീകരണത്തിനായി യൂണിവേഴ്സിറ്റി ഗ്രന്റ്സ് കമ്മീഷൻ (UGC) 28 കോടി രൂപ അനുവദിക്കുകയും അത് നടത്തുവാനുള്ള ചുമതല കേന്ദ്ര പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിക്കുകയും ചെയ്തിരുന്നു.
കോളേജിലെ നവീകരണ പ്രവർത്തനങ്ങൾക്കായി 56 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജെഎൻയു വിദ്യാർത്ഥികൾ യുജിസിക്ക് അപേക്ഷയും സമർപ്പിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Career/
'തമസോ മാ ജ്യോതിർഗമയ' കൂടി വരും; ജെഎൻയു ലോ​ഗോ ഇനി പേറ്റന്റ്
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement