KEAM 2024: ഒന്നാംഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Last Updated:

ജൂലൈ 29 മുതൽ ആഗസ്റ്റ് 5 വൈകിട്ട് അഞ്ചുവരെ ഓൺലൈനായി ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് താത്ക്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്

തിരുവനന്തപുരം: സംസ്ഥാനത്തെ 2024 അദ്ധ്യായന വർഷത്തെ എഞ്ചിനീയറിംഗ് /ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ഒന്നാംഘട്ട താത്ക്കാലിക കേന്ദ്രീകൃത അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. യോഗ്യത നേടിയവരുടെ പൂർണ്ണവിവരങ്ങൾ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ജൂലൈ 29 മുതൽ ആഗസ്റ്റ് 5 വൈകിട്ട് അഞ്ചുവരെ ഓൺലൈനായി ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് താത്ക്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
വിദ്യാർത്ഥികൾക്ക് KEAM 2024 - Candidate Portal-ലെ 'Provisional Allotment List' എന്ന Menu ക്ലിക്ക് ചെയ്ത് Provisional Allotment List കാണാം.
താത്ക്കാലിക അലോട്ട്മെന്റുമായി ബന്ധപ്പെട്ട പരാതികൾ ceekinfo.cee@kerala.gov.in എന്ന ഇ മെയിൽ മുഖേന ആഗസ്റ്റ് 8ന് രാവിലെ 11 മണിക്കുള്ളിൽ അറിയിക്കണം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക, ഹെൽപ് ലൈൻ നമ്പർ: 0471-2525300.
മലയാളം വാർത്തകൾ/ വാർത്ത/Career/
KEAM 2024: ഒന്നാംഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Next Article
advertisement
Thalaivar 173 | തലൈവർ 173ൽ നിന്നും സുന്ദർ സി. പിൻവാങ്ങി; രജനീകാന്ത്, കമൽ ഹാസൻ ചിത്രം ഇനി ആര് സംവിധാനം ചെയ്യും?
Thalaivar 173 | തലൈവർ 173ൽ നിന്നും സുന്ദർ സി. പിൻവാങ്ങി; രജനീകാന്ത്, കമൽ ഹാസൻ ചിത്രം ഇനി ആര് സംവിധാനം ചെയ്യും?
  • സുന്ദർ സി. അപ്രതീക്ഷിതവും ഒഴിവാക്കാനാവാത്തതുമായ സാഹചര്യങ്ങൾ കാരണം തലൈവർ 173ൽ നിന്ന് പിന്മാറി.

  • രജനീകാന്ത്, കമൽ ഹാസൻ എന്നിവർ ഒന്നിച്ചഭിനയിക്കുന്ന തലൈവർ 173, 2027 പൊങ്കലിൽ റിലീസ് ചെയ്യും.

  • ജയിലർ 2 ലും രജനീകാന്ത് ടൈഗർ മുത്തുവേൽ പാണ്ഡ്യനായി തിരിച്ചെത്തും, അനിരുദ്ധ് രവിചന്ദർ സംഗീതം.

View All
advertisement