ഡേയ് കണ്ണാ! ഇങ്കെ പാര്; HSST മലയാളം പരീക്ഷപേപ്പറിലെ തമിഴ് സിനിമാ ചോദ്യങ്ങൾ കണ്ട ഉദ്യോഗാർത്ഥികളുടെ അവസ്ഥ

Last Updated:

ബിരുദം അടിസ്ഥാന യോഗ്യതയായുള്ള വിവിധ തസ്‌തികകളിലേക്ക് നടത്തിയ പൊതു പ്രിലിമിനറി പരീക്ഷയുടെ 3 ഘട്ടങ്ങളിൽനിന്നു മാത്രം 32 ചോദ്യങ്ങൾ പിൻവലിച്ചു.

പഠിച്ചതെല്ലാം വെറുതെ ആയിരിക്കുന്ന അവസ്ഥയാണ് പിഎസ്‍സിയുടെ മലയാളം ഹയർസെക്കൻഡറി പരീക്ഷ എഴുതാനെത്തിയ ഉദ്യോ​ഗാർത്ഥികൾക്ക്. പാഠ്യപദ്ധതിയിലെ വ്യവസ്ഥകൾ ലംഘിച്ച് കൊണ്ടുള്ളതാണ് ചോദ്യപേപ്പർ. പ്രാചീന സാഹിത്യം മുതൽ ഉത്തരധുനിക സാഹിത്യം വരെയായിരുന്നു പാഠ്യ പദ്ധതി പ്രസിദ്ധീകരിച്ചത്.
എന്നാൽ, ഇതിനോട് നീതിപുലർത്താത്ത ചോദ്യങ്ങളായിരുന്നെന്നാണ് പരീക്ഷ എഴുതാനെത്തിയവർ പറഞ്ഞത്. തമിഴ് സിനിമയെ കുറിച്ച് അറിയാവുന്നവർ മാത്രം പരീക്ഷ ജയിക്കും. കഴിഞ്ഞ മാസം എട്ടിന് നടന്ന പിഎസ്‌സിയുടെ ചോദ്യങ്ങൾ ഇങ്ങനെയായിരുന്നു.
'ബാഷ' എന്ന തമിഴ് സിനിമയുടെ സംവിധായകൻ ആര്? സുരേഷ് കൃഷ്ണ, ഭാരതീരാജ, സെൽവരാഘവൻ, ടി.രാജേന്ദ്രൻ : എന്നിവയായിരുന്നു ഓപ്ഷനുകൾ. സുരേഷ് കൃഷ്ണ എന്ന ശരിയുത്തരം തിരഞ്ഞെടുത്തവർക്കാണു മാർക്ക്. ഏറ്റവും കൂടുതല്‍ക്കാലം ഒരേ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച സിനിമയേത്? എന്നതായിരുന്നു മറ്റൊരു ചോദ്യം.
advertisement
സിലബസിൽ തെക്കേ ഇന്ത്യൻ സിനിമയെ കുറിച്ച് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും വാണിജ്യ സിനിമകളെ കുറിച്ച് സാധാരണ ചോദ്യങ്ങൾ കണ്ടുവരാറില്ല. പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തണമെന്നാണ് ഉദ്യോ​ഗാർത്ഥികളുടെ ആവശ്യം. കമ്മീഷന് പരാതിയും നൽകിയിട്ടുണ്ട്.
പിഎസ്‍സിയുടെ പിഴവ് മൂലം ഈ വർഷം ഇതുവരെ റദ്ദാക്കിയ ചോദ്യങ്ങൾ
പിഎസ്‍സി പിഴവുകൾ മൂലം 326 ചോദ്യങ്ങളാണ് ഇതുവരെ റദ്ദാക്കിയത്. ബിരുദം അടിസ്ഥാന യോഗ്യതയായുള്ള വിവിധ തസ്‌തികകളിലേക്ക് നടത്തിയ പൊതു പ്രിലിമിനറി പരീക്ഷയുടെ 3 ഘട്ടങ്ങളിൽനിന്നു മാത്രം 32 ചോദ്യങ്ങൾ പിൻവലിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്ക് നടത്തിയ പരീക്ഷയിലെ വിവിധ തെറ്റുകൾ ചൂണ്ടി കാണിച്ചതിനെ തുടർന്ന് 5-10 ചോദ്യങ്ങൾ ഒഴിവാക്കിയെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്.
advertisement
മലയാളം എൽപി സ്കൂൾ ടീച്ചർ, ഓവർസീയർ, പ്ലാനിങ് റിസർച്ച് അസിസ്റ്റന്റ്, അസിസ്റ്റന്റ് റെക്കോർഡിസ്റ്റ് തുടങ്ങിയ തസ്തികകളിലെ പരീക്ഷകളിൽ നിന്നും ചോദ്യങ്ങൾ വ്യാപകമായി പിൻവലിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Career/
ഡേയ് കണ്ണാ! ഇങ്കെ പാര്; HSST മലയാളം പരീക്ഷപേപ്പറിലെ തമിഴ് സിനിമാ ചോദ്യങ്ങൾ കണ്ട ഉദ്യോഗാർത്ഥികളുടെ അവസ്ഥ
Next Article
advertisement
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
  • കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ മുൻ എറണാകുളം ജില്ലാ കോർഡിനേറ്ററെ ഓഫീസിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.

  • പാലാരിവട്ടം സ്വദേശി പി.വി. ജെയിൻ ആത്മഹത്യ ചെയ്തു; കുറിപ്പിൽ വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമെന്ന് സൂചന.

  • ജെയിന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് രാഹുല്‍ മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന് പരാതി.

View All
advertisement