Kerala SSLC Results 2024: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.69 % വിജയം
- Published by:Sarika KP
- news18-malayalam
Last Updated:
99.69 % വിജയം; 71831 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ്
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ദിവസം മുൻപായാണ് ഇത്തവണ ഫലംപ്രഖ്യാപനം നടത്തിയത്
99 .69 ശതമാനമാണ് വിജയശതമാനം. ലക്ഷദ്വീപ്, ഗൾഫ് ഉൾപ്പെടെ 2971 കേന്ദ്രങ്ങളിലായി 4,27,153 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 4,25,563 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 71831 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ്
നാല് മണി മുതൽ റിസൾട്ട് വെബ്സൈറ്റിൽ ലഭ്യമാകും. വിജയ ശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല കോട്ടയം 99.92 %. ഏറ്റവും കുറവുള്ള ജില്ല തിരുവനന്തപുരം 99.08 %. കഴിഞ്ഞ തവണത്തേക്കാൾ വിജയ ശതമാനത്തിൽ നേരിയ കുറവ്. മുൻ വർഷം 99.7 ശതമാനമാനമായിരുന്നു വിജയം. എന്നാൽ ഫുൾ എ പ്ലസ് നേടിയവരുടെ വിദ്യാർത്ഥികളുടെ എണ്ണം കൂടി.
advertisement
ഉത്തര കടലാസു പുനർ മൂല്യനിർണയം ഈ മാസം 9 മുതൽ 15 വരെ ഓൺലൈനിൽ നൽകാം. സേ പരീക്ഷ മേയ് 28 മുതൽ ജൂൺ 6 വരെ നടക്കും. ജൂൺ രണ്ടാം വാരം ഫലപ്രഖ്യാപനം ഉണ്ടാകും. മൂന്ന് വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാം.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
May 08, 2024 3:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
Kerala SSLC Results 2024: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.69 % വിജയം