ഡ്രൈവര്‍ കം കണ്ടക്ടര്‍ ആകാമോ ? കെ-സ്വിഫ്റ്റില്‍ 600 ഒഴിവുകള്‍

Last Updated:

കരാര്‍ അടിസ്ഥാനത്തിലാകും നിയമനം. ആകെ 600 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്

കെഎസ്ആര്‍ടിസി കെ-സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാകും നിയമനം. ആകെ 600 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. അപേക്ഷ www.cmd.kerala.gov.in വഴി നൽകണം. അപേക്ഷയോടൊപ്പം യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സ്വയംസാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ഉൾപ്പെടുത്തണം. അവസാനതീയതി: ജനുവരി 26-ന് വൈകീട്ട് അഞ്ച് വരെ.
ഡ്രൈവർ കം കണ്ടക്ടർ ശമ്പളം: 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ (അധികസമയ അലവൻസ്-130).
Also Read - കരാര്‍ അടിസ്ഥാനത്തിലാകും നിയമനം. ആകെ 600 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്
യോഗ്യത: ഹെവിഡ്രൈവിങ് ലൈസൻസ്, തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വാഹനവകുപ്പിൽനിന്ന് കണ്ടക്ടർ ലൈസൻസ് നേടിയിരിക്കണം. പത്താംക്ലാസ് വിജയം, മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ 5 വർഷത്തെ ഡ്രൈവിങ് പരിചയം. പ്രായം: 24-55.
വനിതാഡ്രൈവർ കം കണ്ടക്ടർ, ശമ്പളം: 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ (അധികസമയ അലവൻസ്-130),
advertisement
യോഗ്യത: പത്താംക്ലാസ് പാസായിരിക്കണം/തത്തുല്യം, തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർവാഹനവകുപ്പിൽനിന്ന് കണ്ടക്ടർ ലൈസൻസ് നേടിയിരിക്കണം.
പ്രായം: എച്ച്.പി.വി. ലൈസൻസുള്ളവർക്ക്-35, എൽ.എം.വി. ലൈസൻസുള്ളവർക്ക്-30, കരാറിനൊപ്പം 30,000 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകണം. ഡ്രൈവർ കം കണ്ടക്ടർ ട്രെയ്‌നിങ് പൂർത്തീകരിക്കുന്നവർ നിർബന്ധമായും കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിൽ ഒരുവർഷം സേവനം അനുഷ്ഠിക്കണം. അല്ലാത്തപക്ഷം സെക്യൂരിറ്റി ഡിപ്പോസിറ്റ്‌ തിരികെനൽകില്ല. തെരഞ്ഞെടുക്കപ്പെടുന്നവർ പത്തുദിവസത്തിനുള്ളിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
മലയാളം വാർത്തകൾ/ വാർത്ത/Career/
ഡ്രൈവര്‍ കം കണ്ടക്ടര്‍ ആകാമോ ? കെ-സ്വിഫ്റ്റില്‍ 600 ഒഴിവുകള്‍
Next Article
advertisement
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍  സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
  • ഡല്‍ഹിയിലെ ആശ്രമത്തില്‍ 17 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബാബ ചൈതന്യാനന്ദ അറസ്റ്റില്‍.

  • ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

  • ബിരുദ സര്‍ട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

View All
advertisement